''എന്റെ മകന്‍ പരീക്ഷയില്‍ തോറ്റുവെങ്കിലും ജീവിതത്തില്‍ തോറ്റിട്ടില്ല. അവന്‍ 200 മാര്‍ക്ക് നേടിയതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്. കുടുംബം മുഴുവന്‍ അവനോടൊപ്പമുണ്ടെന്ന് ഒരു സന്ദേശം നല്‍കാനാണ് ഞാന്‍ ആഗ്രഹിച്ചത്,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
''ഞാനാണ് ആഘോഷിക്കാന്‍ തീരുമാനിച്ചത്. അവന്റെ മാര്‍ക്ക് എഴുതിയ രണ്ട് കേക്കുകള്‍ വാങ്ങി. ഞങ്ങള്‍ സന്തുഷ്ടരാണ്. ഒരു ജോലി നേടാനാകാതെ വീട്ടിലിരിക്കുന്ന നിരവധി ബിരുദധാരികളെ ഞാന്‍ കട്ടിട്ടുണ്ട്. പക്ഷേ, എന്റെ മകന്‍ ശക്തനാണ്, അവന്‍ പോരാടാന്‍ തയ്യാറാണ്. അതിനൊരുപാട് അര്‍ത്ഥമുണ്ട്,'' യെല്ലപ്പ പറഞ്ഞു.
advertisement
തനിക്ക് ശക്തമായ പിന്തുണ നല്‍കിയതിന് അഭിഷേക് തന്റെ കുടുംബാംഗങ്ങള്‍ക്ക് നന്ദി പറഞ്ഞു. ''ഞാന്‍ വീണ്ടും പരീക്ഷ എഴുതും. ഞാന്‍ പരാജയപ്പെട്ടാലും എന്റെ ജീവിതത്തില്‍ എന്തെങ്കിലും നേടുന്നത് വരെ ഞാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കും,'' വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് അഭിഷേക് പറഞ്ഞു. അഭിഷേകിന് മാതാപിതാക്കൾ കേക്ക് മുറിച്ച് നൽകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കര്‍ണാടകയില്‍ പത്താം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചത്. 62.34 ശതമാനമാണ് വിജയശതമാനം. മുന്‍ വര്‍ഷത്തെക്കാള്‍ ഒന്‍പത് ശതമാനമാണ് വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്.
കര്‍ണാടക സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നുള്ള രണ്ട് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി വിദ്യാർഥികൾക്ക് പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും ലഭിച്ചു. അവരില്‍ 75 ശതമാനം പേര്‍ ഫസ്റ്റ് ക്ലാസ് യോഗ്യത നേടി.