TRENDING:

Keerthy Suresh | ധൂം ധാം ദോസ്താൻ ചുവടുകളുമായി കീർത്തി സുരേഷും കൂട്ടുകാരിയും; തരംഗം തീർത്ത് വീഡിയോ

Last Updated:

ഓറഞ്ച് ഷർട്ടും കറുത്ത ഷോർട്ട്സും ലുങ്കിയും ധരിച്ച് ആടിത്തകർത്ത് കീർത്തി സുരേഷും കൂട്ടുകാരിയും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ദസറയിൽ സൂപ്പർസ്റ്റാർ നാനിക്കൊപ്പം (Nani) കീർത്തി സുരേഷ് (Keerthy Suresh) വേഷമിടുന്നുണ്ട്. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് നിർമ്മാതാക്കൾ ധൂം ധാം ദോസ്താൻ എന്ന ചിത്രത്തിലെ ആദ്യ സിംഗിൾ പുറത്തിറക്കിയിരുന്നു. കീർത്തി സുരേഷ് തന്റെ ഏറ്റവും പുതിയ ഡാൻസ് നമ്പറിനനുസരിച്ച് ചുവടുവയ്ക്കുന്ന വീഡിയോ റിലീസ് ചെയ്‌തു കഴിഞ്ഞു. തന്റെ ഒരു സുഹൃത്തിന്റെ ഒപ്പം അവതരിപ്പിക്കുന്ന നൃത്ത ഗാനം കീർത്തി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌തു. വലിപ്പമേറിയ ഓറഞ്ച് ഷർട്ടും കറുത്ത ഷോർട്ട്സും ലുങ്കിയും ധരിച്ച കീർത്തി സുരേഷ് തന്റെ സ്റ്റെപ്പുകളിലൂടെ ഇന്റർനെറ്റിനെ ആകർഷിച്ചു കഴിഞ്ഞു.
advertisement

പുതിയ പാട്ട് പശ്ചാത്തലത്തിൽ പ്ലേ ചെയ്യുമ്പോൾ, തുംകാസ് മുതൽ ലുങ്കി ലിഫ്റ്റുകൾ വരെ ഡാൻസ് റീലിൽ ഉൾപ്പെടുന്നു. “ഇതാ എന്റെ ധൂം ധാം ധോസ്ത് അക്ഷിത സുബ്രഹ്മണ്യനൊപ്പം” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിങ്ങളുടെ ധൂം ധാം എവിടെയാണ്?" എന്ന് കീർത്തി ചോദിക്കുന്നു.

നവാഗതനായ ശ്രീകാന്ത് ഒഡേല നാനിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ദസറ'. ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരി നിർമ്മിക്കുന്ന ചിത്രം നാനിയുടെ ഏറ്റവും വലിയ പ്രോജക്റ്റുകളിൽ ഒന്നാണ്.

advertisement

സന്തോഷ് നാരായൺ ഈണം പകർന്ന ചിത്രത്തിലെ ആദ്യ ഗാനമായ 'ധൂം ധാം ദോസ്ഥാൻ' കിടിലൻ നൃത്തചുവടുകളുമായി കൽക്കരി ഖനികളിലെ സുഹൃത്തുക്കൾക്കൊപ്പമുള്ള ഒരു ലോക്കൽ സ്ട്രീറ്റ് സോങ് ആയാണ് ഒരുക്കിയിട്ടുള്ളത്.

സമുദ്രക്കനി, സായ് കുമാർ, സറീന വഹാബ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ, സത്യൻ സൂര്യൻ ISC ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സന്തോഷ് നാരായണൻ സംഗീതം നൽകി. ഗോദാവരികാനിയിലെ സിംഗരേണി കൽക്കരി ഖനിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമത്തിൽ നടക്കുന്ന കഥയിൽ നാനി മാസ് ആക്ഷൻ പായ്ക്ക്ഡ് ആയ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

advertisement

ഛായാഗ്രഹണം: സത്യൻ സൂര്യൻ ISC, സംഗീതം: സന്തോഷ് നാരായണൻ, എഡിറ്റർ: നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈനർ: അവിനാഷ് കൊല്ല എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിജയ് ചഗന്തി. തെലുങ്ക് തമിഴ് കന്നഡ മലയാളം ഹിന്ദി ഭാഷകളിലായാണ് ചിത്രമൊരുങ്ങുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Keerthy Suresh posted a video, where she is seen dancing to the tunes of Dhoom Dhaam Dosthan movie along with her friend. The song is from Dasara, her next movie co-starring Nani. Dhoom Dhaam Dosthan, set against the backdrop of a coal mine is trending across languages 

advertisement

Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Keerthy Suresh | ധൂം ധാം ദോസ്താൻ ചുവടുകളുമായി കീർത്തി സുരേഷും കൂട്ടുകാരിയും; തരംഗം തീർത്ത് വീഡിയോ
Open in App
Home
Video
Impact Shorts
Web Stories