TRENDING:

'മലയാളി പെൺകുട്ടിയെ വിവാഹം കഴിച്ച് കേരളത്തിൽ സ്ഥിരതാമസമാക്കണം'; കിലി പോൾ

Last Updated:

മലയാള ​ഗാനങ്ങളും സംഭാഷണ ശകലങ്ങളുമുൾപ്പെടെയുള്ള വീഡിയോ പങ്കുവച്ചുകൊണ്ടാണ് കിലി പോൾ മലയാളികൾക്ക് പരിചിതനായത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കഴിഞ്ഞ നാലു വർഷമായി മലയാളികൾ നെഞ്ചിലേറ്റിയ ടാൻസാനിയൻ സോഷ്യൽമീഡിയ താരമാണ് കിലി പോൾ. ഉണ്ണിയേട്ടനെന്ന് സോഷ്യൽമീഡിയ ഒന്നടങ്കം വിളിക്കുന്ന കിലി പോൾ കഴിഞ്ഞ ആഴ്ച മുതൽ കേരളത്തിലുണ്ട്. ഇന്നസെന്റ് എന്ന ചിത്രവുമായി ബന്ധപ്പെട്ട പ്രമോഷനുവേണ്ടിയാണ് കിലി പോൾ കേരളത്തിൽ വന്നത്.
കിലി പോൾ
കിലി പോൾ
advertisement

ഇന്നസെന്റിന്റെ ടൈറ്റിൽ ലോഞ്ചിന് കൊച്ചിയിലെത്തിയ കിലി പോളിന് വൻ സ്വീകരണമാണ് മലയാളികൾ നൽകിയത്. മലയാളികളുടെ സ്നേഹത്തിന് നന്ദിയറിയിച്ച കിലി പോൾ തനിക്ക് മലയാളി പെൺകുട്ടിയെ വിവാഹം ചെയ്ത് കേരളത്തിൽ സ്ഥിരതാമസമാക്കാനുള്ള തന്റെ ആ​ഗ്രഹവും കിലി പോൾ വെളിപ്പെടുത്തി. സിം​ഗിൾ ആണോ എന്ന ചോദ്യത്തിന് മറുപടിയായിട്ടാണ് ഇക്കാര്യം പറഞ്ഞത്.

മലയാളത്തിൽ തന്റെ പ്രിയപ്പെട്ട നടി ശോഭനയാണെന്നും നടന്മാരിൽ മോഹൻലാൽ, മമ്മൂട്ടി, ഉണ്ണി മുകുന്ദൻ, ഫഹദ് ഫാസിൽ എന്നിവരെ ഇഷ്ടമാണെന്നും കിലി പോൾ പറഞ്ഞു. പുലിവാൽ കല്യാണത്തിലെ ‘ആരു പറഞ്ഞു, ആരുപറഞ്ഞു...’ എന്ന ഗാനവും പ്രേക്ഷകരുടെ അഭ്യർഥനമാനിച്ച് കിലി പോൾ ടൈറ്റിൽ ലോഞ്ച് ചടങ്ങിൽ ആലപിച്ചിരുന്നു.

advertisement

മലയാള ​ഗാനങ്ങളും സംഭാഷണ ശകലങ്ങളുമുൾപ്പെടെയാണ് കിലി പോൾ മലയാളികൾക്ക് പരിചിതനായത്. ടാൻസാനിയയിലെ ഉൾനാടൻ ഗ്രാമത്തിലെ കർഷകനാണ് കിലി പോൾ. മസായ്, സ്വാഹിലി, ഇംഗ്ലീഷ് ഭാഷകൾ മാത്രമേ അറിയൂ. യൂട്യൂബ് വഴിയാണ് കിലി പോൾ മലയാളം പാട്ടുകൾ കാണുന്നതും ഇഷ്ടപ്പെടുന്നതും.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
'മലയാളി പെൺകുട്ടിയെ വിവാഹം കഴിച്ച് കേരളത്തിൽ സ്ഥിരതാമസമാക്കണം'; കിലി പോൾ
Open in App
Home
Video
Impact Shorts
Web Stories