TRENDING:

കുലദൈവത്തിന്റെ ശാപം! രാജസ്ഥാനിലെ പൊന്നും വെള്ളിയും നിറഞ്ഞ നഗരം ഉപ്പുതടാകമായി മാറിയ കഥ

Last Updated:

ശകംഭരി മാതയുടെ ശാപം മൂലമാണ് സാംഭര്‍ തടാകമുണ്ടായതെന്നാണ് വിശ്വാസം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
രാജസ്ഥാനിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ് സാംഭര്‍ തടാകം. ജയ്പൂരില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ തടാകം ഉപ്പുനിര്‍മാണത്തിനും പേരുകേട്ടതാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും വിദേശികളും ഈ തടാകത്തിലേക്ക് പതിവായി എത്തുന്നുണ്ട്. ദേശാടനക്കിളികളുടെ കേന്ദ്രം കൂടിയാണ് ഈ തടാകം. അതുകൊണ്ട് തന്നെ പക്ഷിനിരീക്ഷകരുടെ പറുദീസ കൂടിയാണ് സാംഭര്‍ തടാകം എന്ന് പറയാം.
News18
News18
advertisement

സാംഭര്‍ തടാകമുണ്ടായതിന് പിന്നിലെ കഥ

സാംഭര്‍ തടാകമുണ്ടായതിനെപ്പറ്റിയുള്ള ഒരു ഐതീഹ്യകഥ ഇവിടുത്തെ നാട്ടുകാര്‍ക്കിടയില്‍ പ്രചാരത്തിലുണ്ട്. ശകംഭരി മാതയുടെ ശാപം മൂലമാണ് സാംഭര്‍ തടാകമുണ്ടായതെന്നാണ് നാട്ടുകാര്‍ വിശ്വസിക്കുന്നത്. ഈ പ്രദേശത്തിന്റെ ഒരു വശത്താണ് ഉപ്പുതടാകം സ്ഥിതി ചെയ്യുന്നത്. അതേസമയം റോഡില്‍ നിന്ന് 50 മീറ്റര്‍ അകലെ ദേവയാനി സരോവര്‍ സ്ഥിതി ചെയ്യുന്നുണ്ട്. നിറയെ താമരപ്പൂക്കള്‍ നിറഞ്ഞുനില്‍ക്കുന്ന തടാകമാണത്. നിരവധി സന്ദര്‍ശകരാണ് ഈ മനോഹര കാഴ്ച ആസ്വദിക്കാന്‍ ഇവിടേക്ക് എത്തുന്നത്.

പുരാണ ബന്ധങ്ങള്‍

advertisement

സാംഭര്‍ തടാകത്തിന്റെ കഥ മഹാഭാരതത്തിലും പരാമര്‍ശിക്കപ്പെടുന്നുണ്ട്. ശകംഭരി മാതയാണ് സാംഭര്‍ മേഖലയുടെ കുലദൈവമെന്ന് ദേവയാനി തീര്‍ത്ഥ സരോവരത്തിലെ മുഖ്യ പുരോഹിതനായ ഹരിപ്രസാദ് ശര്‍മ്മ പറഞ്ഞു. ഈ നഗരത്തിലെ ജനങ്ങളുടെ ഭക്തിയില്‍ സംപ്രീതയായ ശകംഭരി മാത സാംഭറിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും സ്വര്‍ണ്ണവും വെള്ളിയും ചൊരിഞ്ഞു.

എന്നാല്‍ ഈ മേഖലയുടെ ചില പ്രദേശങ്ങളില്‍ കൊള്ളയും കൊലയും വര്‍ധിച്ചു. ഇതോടെ വരം പിന്‍വലിക്കണമെന്ന് പ്രദേശവാസികള്‍ ശകംഭരി മാതയോട് അഭ്യര്‍ത്ഥിച്ചു. ഇതുകേട്ട ദേവി പ്രദേശത്തെ ശപിച്ചു. തുടര്‍ന്ന് അനുഗ്രഹമായി നല്‍കിയ സ്വര്‍ണ്ണവും വെള്ളിയും ഉപ്പുതടാകമാക്കി മാറ്റി. ഇതാണ് സാംഭര്‍ തടാകമായി മാറിയതെന്നാണ് നാട്ടുകാര്‍ക്കിടയില്‍ പ്രചരിക്കുന്ന കഥ.

advertisement

വിനോദസഞ്ചാര കേന്ദ്രം

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

രാജസ്ഥാനിലെ സുപ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് സാംഭര്‍ തടാകം. രാജ്യത്തെ ഏറ്റവും വലിയ ഉപ്പുനിര്‍മാണ യൂണിറ്റുകളിലൊന്നാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഇവിടെയെത്തുന്ന സഞ്ചാരികള്‍ പ്രശസ്തമായ ശകംഭരി ദേവി ക്ഷേത്രം സന്ദര്‍ശിക്കുന്നതും പതിവാണ്. ഫ്‌ളെമിംഗോകള്‍, പെലിക്കന്‍ തുടങ്ങിയ പക്ഷികളെ കാണാനും സഞ്ചാരികള്‍ക്ക് സാധിക്കുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
കുലദൈവത്തിന്റെ ശാപം! രാജസ്ഥാനിലെ പൊന്നും വെള്ളിയും നിറഞ്ഞ നഗരം ഉപ്പുതടാകമായി മാറിയ കഥ
Open in App
Home
Video
Impact Shorts
Web Stories