TRENDING:

'ഫുട്ബോൾ' താരങ്ങൾക്കൊപ്പമുള്ള ചിത്രവുമായി മുകേഷ്; ശൂ ശൂ ഫുട്ബോൾ അല്ല ക്രിക്കറ്റെന്ന് ആരാധകർ - വൈറലായി കൊല്ലം MLAയുടെ ചിത്രം

Last Updated:

ഇത്തവണ കൊല്ലം മണ്ഡലത്തിൽ മത്സരം കടുക്കുകയാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ കുറച്ച് കുട്ടികൾക്കൊപ്പം കൊല്ലം എം എൽ എയും നടനുമായ മുകേഷ് പകർത്തിയ ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
advertisement

കുറച്ച് കുട്ടികൾക്കൊപ്പം നിൽക്കുന്ന ചിത്രം ഫുട്ബോൾ ടീം അംഗങ്ങളോടൊപ്പം എന്നു പരാമർശിച്ചാണ് നടൻ പങ്കു വച്ചിരിക്കുന്നത്. എന്നാൽ, കുട്ടികളുടെ കൈയിൽ ഫുട്ബോളിന് പകരം ക്രിക്കറ്റ് ബാറ്റാണ് ഉള്ളത്. ഇത് കണ്ടതോടെ ചിത്രം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

കുട്ടികൾക്കൊപ്പമപുള്ള ചിത്രം പങ്കുവച്ച് മുകേഷ് കുറിച്ചത് ഇങ്ങനെ,

'വാടി

ഐ പി ബി

(ഇന്നാ പിടിച്ചോ ബോയ്സ്)

ഫുട്ബോൾ ടീം അംഗങ്ങളോടൊപ്പം ..'

advertisement

എന്നാൽ, കമന്റ് ബോക്സിൽ എത്തിയ ആരാധകർ ഇത് ഫുട്ബോളല്ല ക്രിക്കറ്റ് ആണെന്ന് പറഞ്ഞു കൊടുക്കുന്നുണ്ട്. 'ക്രിക്കറ്റ്... ക്രിക്കറ്റ്...' എന്ന് ഒരാൾ കമന്റ് ബോക്സിൽ കുറിച്ചപ്പോൾ 'എന്നിട്ട് ഫുട്ബോൾ കാണാനില്ലല്ലോ' എന്നാണ് മറ്റൊരാൾ കുറിച്ചത്. 'ഫുട്ബോൾ അല്ല സഖാവേ ക്രിക്കറ്റ്', 'ശൂ ശൂ ഫുട്ബോൾ അല്ല ക്രിക്കറ്റ്', 'ഇത് cricket bat ആയിട്ട് അല്ലേ ഇരിക്കുന്നെ എങ്ങന ഫുട്ബോൾ ആകുന്നെ', 'അതേ ക്രിക്കറ്റ് ബാറ്റ് കൊണ്ട് ഫുട്‌ബോൾ ടീം അംഗങ്ങൾ' , 'ഇത് ക്രിക്കറ്റ്‌ ടീം alle' എന്നിങ്ങനെയാണ് മറ്റു ചില കമന്റുകൾ.

advertisement

അതേസമയം, ഇത്തവണ കൊല്ലം മണ്ഡലത്തിൽ മത്സരം കടുക്കുകയാണ്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കൊല്ലം മണ്ഡലത്തിൽ നിന്ന് വിജയിച്ച് നിയമസഭയിൽ എത്തിയ മുകേഷ് ഇത്തവണ മത്സരിക്കുന്നത് സിറ്റിംഗ് സീറ്റ് നിലനിർത്താനാണ്. ഇവിടെ ബിന്ദു കൃഷ്ണയാണ് യു ഡി എഫിന്റെ സ്ഥാനാർഥി. അതേസമയം, ഗസ്റ്റ് എം എൽ എ ആണെന്ന പരിഹാസത്തെ മറികടന്നു വേണം ഇത്തവണ മുകേഷിന് വിജയം ഉറപ്പാക്കാൻ.

അതേസമയം, കഴിഞ്ഞയിടെ മുകേഷ് കബഡി കളിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വളരെ നാളുകൾക്ക് മുമ്പ് കൊല്ലം ബീച്ചിൽ നടന്ന കബഡി മത്സരത്തിന്‍റെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായത്. മുകേഷ് തന്നെ ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയാണ് ശ്രദ്ധേയമായത്.

advertisement

എതിർ ടീമിന്‍റെ കോർട്ടിലേക്ക് എത്തിയ മുകേഷിനെ കാലിൽ പിടിച്ചു വീഴ്ത്താൻ ശ്രമിച്ചെങ്കിലും നടുവരയിൽ തൊട്ടുകൊണ്ട് എല്ലാവരെയും ഔട്ട് ആക്കിയിരിക്കുകയാണ് മുകേഷ്. കളി എംഎൽഎയോടോ എന്ന ആവേശകരമായ കമന്‍ററിയും പശ്ചാത്തലത്തിൽ കേൾക്കാം. കോവിഡ് വ്യാപനത്തിന് മുമ്പ് നടന്ന വീഡിയോയാണ് മുകേഷ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.

കൊല്ലം ബീച്ചിൽ വച്ച് മാധ്യമ പ്രവർത്തകരുമായി നടന്ന സൗഹൃദ കബഡി കളി മത്സരത്തിൽ നിന്നുള്ളതായിരുന്നു ദൃശ്യങ്ങൾ. എം എൽ എയുടെ ടീമും പ്രസ് ക്ലബ് ടീമും തമ്മിലായിരുന്നു കബഡി മത്സരം. കബഡി കബഡി എന്നു പറഞ്ഞുകൊണ്ടു എതിരാളികളുടെ കോർട്ടിലേക്ക് ഇറങ്ങിയ മുകേഷിനെ കാലിൽ പിടിച്ച് വലിച്ചിടാൻ ശ്രമിച്ചെങ്കിലും നടുവിലെ വരയിൽ തൊടാൻ അദ്ദേഹത്തിന് അധികം ശ്രമപ്പെടേണ്ടി വന്നില്ല.

advertisement

'കബഡി കളി എന്നും മലയാളികളുടെ ആവേശമാണ്.. കോവിഡിന് തൊട്ടുമുൻപ് കൊല്ലം ബീച്ചിൽ മാധ്യമ പ്രവർത്തകരുമായി നടന്ന സൗഹൃദ കബഡി കളി മത്സരം'- എന്ന അടിക്കുറിപ്പിലായിരുന്നു വിഡിയോ നടൻ മുകേഷ് പങ്കുവെച്ചത്.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ഫുട്ബോൾ' താരങ്ങൾക്കൊപ്പമുള്ള ചിത്രവുമായി മുകേഷ്; ശൂ ശൂ ഫുട്ബോൾ അല്ല ക്രിക്കറ്റെന്ന് ആരാധകർ - വൈറലായി കൊല്ലം MLAയുടെ ചിത്രം
Open in App
Home
Video
Impact Shorts
Web Stories