യൂണിവേഴ്സിറ്റി കലോത്സവത്തിൽ നാടകത്തിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അന്ന് നാടകം കണ്ടാണ് യൂസഫലി കേച്ചേരി വീട്ടുകാരെ വന്നുകണ്ട് സംസാരിച്ചത്. എന്നാൽ ആ കാലത്ത് സിനിമയെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. എന്തോ മോശം കാര്യമാണെന്നായിരുന്നു ധാരണ. അതിനാൽ വേണ്ടെന്നുവെച്ചു. പക്ഷേ, ഇന്നതിൽ ഖേദിക്കുന്നു. കലാകാരന്മാർ എക്കാലവും ജനമനസ്സിൽ ജീവിക്കുന്നവരാണെന്നും ബീനാ ഫിലിപ്പ് പറഞ്ഞു.
ബീന ഫിലിപ്പ്
advertisement
മാനാഞ്ചിറ മൈതാനത്തെ സ്പോർട്സ് കൗൺസിൽ ഹാളിൽ നടന്ന പരിപാടിയിൽ പുരുഷൻ കടലുണ്ടി എം.എൽ.എ. അനുസ്മരണ പ്രഭാഷണം നടത്തി. ഹരിദാസൻ നായർ മേയർക്ക് ഉപഹാരം നൽകി.
മലയാള സിനിമയുടെ കഥപറയുന്ന ‘മലയാള സിനിമയുടെ പുന്നാരനാട്’ എന്ന വീഡിയോ ആൽബത്തിന്റെ ശില്പികളായ നടൻ വിനോദ് കോവൂർ, സിനിമ കോ-ഒാർഡിനേറ്റർ റഹിം പൂവാട്ടുപറമ്പ്, നടനും നിർമാതാവുമായ വിനോദ് ആയഞ്ചേരി എന്നിവരെ പുരുഷൻ കടലുണ്ടി ആദരിച്ചു.
നടക്കാവ് ഗവ. ഗേൾസ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് വിരമിച്ച ബീന ഫിലിപ്പ് പൊറ്റമ്മൽ ഡിവിഷനിൽ നിന്നാണ് ജനവിധി തേടിയത്. ജയിച്ചതോടെ കോഴിക്കോട് കോർപറേഷൻ മേയറായി.
