അധിക്ഷേപിക്കുന്നവരോട്
പോ മോനേ ബാല – രാമാ,
പോയി തരത്തില്‍പ്പെട്ടവര്‍ക്കു ലൈക്ക് അടിക്കു മോനേ
എന്നു വാല്‍സല്യപൂര്‍വ്വം ഉപദേശിക്കുക.
17,182 കിലോ മീറ്റര്‍ നദികളും തോടുകളും നവീകരിച്ചു- 1000 ദിന ഭരണനേട്ടവുമായി മുഖ്യമന്ത്രി
മീരയുടെ പോസ്റ്റിലെ പരാമർശങ്ങൾക്ക് മറുപടിയുമായി വി.ടി ബൽറാം രംഗത്തെത്തുകയായിരുന്നു
"പോ മോനേ ബാല - രാമാ " എന്നല്ല അതിനപ്പുറവും മഹാ സാഹിത്യകാരിക്ക് പറയാം, കാരണം കേരളത്തിലെ ഏറ്റവും വലിയ ക്രിമിനൽ പാർട്ടിക്ക് വേണ്ടിയാണവർ അത് പറയുന്നത്. സംരക്ഷിക്കാൻ പാർട്ടിയും ഭരണകൂടവും നവോത്ഥാന സാംസ്കാരിക ലോകവും പൂക്കാശയും ഒക്കെ കട്ടയ്ക്ക് കൂടെ നിൽക്കും.
advertisement
എന്നാൽ തിരിച്ച് പോ മോളേ ''മീരേ" എന്ന് പറയാനാർക്കെങ്കിലും തോന്നിയാൽ ആ പേര് അൽപ്പം പോലും ഭേദഗതിപ്പെടുത്തരുതെന്ന് ഏവരോടും അഭ്യർത്ഥിക്കുന്നു. ടൈപ്പ് ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം.
മൂന്നു മണിക്കൂർ പിന്നിടുമ്പോൾ കെ.ആർ മീരയുടെ പോസ്റ്റിന് 5500 ലൈക്ക് ലഭിച്ചപ്പോൾ ബൽറാമിന്‍റെ കമന്‍റിന് ലഭിച്ചത് പതിനായിരത്തിലേറെ ലൈക്ക് ആണ്.
ഏതായാലും കെ.ആർ മീരയെയും വി.ടി ബൽറാമിനെയും അനുകൂലിച്ചും പ്രതികൂലിച്ചും നൂറുകണക്കിന് കമന്‍റുകളാണ് പോസ്റ്റിന് കീഴിൽ വരുന്നത്.