17,182 കിലോ മീറ്റര്‍ നദികളും തോടുകളും നവീകരിച്ചു- 1000 ദിന ഭരണനേട്ടവുമായി മുഖ്യമന്ത്രി
Last Updated:
കൂടുതല്‍ ജലാശയങ്ങളെ വീണ്ടെടുക്കുക എന്ന ലക്ഷ്യവുമായി ഹരിത കേരളമിഷന്റെ എല്ലാവരും ജലാശയങ്ങളിലേക്ക് എന്ന ക്യാമ്പയിന്‍ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: ഹരിതകേരള മിഷന്‍ പദ്ധതികളിലൂടെ ജലസ്രോതസുകളുടെ സംരക്ഷണത്തിനും നവീകരണത്തിനും സർക്കാർ നടത്തിയ ഇടപെടൽ അക്കമിട്ട് നിരത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ജനകീയ പങ്കാളിത്തത്തോടെ 17,182 കിലോ മീറ്റര്‍ നദികളും തോടുകളും നവീകരിക്കാൻ സാധിച്ചു. 48,936 കിണറുകള്‍ റീചാര്‍ജ്ജ് ചെയ്തു.9,889 കുളങ്ങളുടെ നവീകരണവും പൂര്‍ത്തിയാക്കി. ഈ മേഖലകളിലെല്ലാം കൃഷി പുനരാരംഭിക്കാന്‍ കഴിഞ്ഞതും ഹരിതകേരളത്തിന്റെ നേട്ടമാണ്. 834 തദ്ദേശ സ്ഥാപനങ്ങള്‍ നീര്‍ത്തട മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി. കൂടുതല്‍ ജലാശയങ്ങളെ വീണ്ടെടുക്കുക എന്ന ലക്ഷ്യവുമായി ഹരിത കേരളമിഷന്റെ എല്ലാവരും ജലാശയങ്ങളിലേക്ക് എന്ന ക്യാമ്പയിന്‍ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം
ആയിരം ദിനങ്ങള്‍ക്കുള്ളില്‍ പുഴകള്‍ ഉള്‍പ്പെടെ ഇരുപത് നീര്‍ച്ചാലുകളാണ് ജനകീയ പങ്കാളിത്തത്തോടെ പുനരുജ്ജീവിപ്പിച്ചത്.
ഒഴുക്കു നിലച്ചതും മലിനമാക്കപ്പെട്ടതുമായ പുഴകള്‍ ഉൾപ്പെടെ പുനര്‍ജനിക്കുകയാണ്.
നമ്മുടെ പരിസ്ഥിതിയെ വീണ്ടെടുക്കാനുള്ള സര്‍ക്കാരിന്റെ കര്‍മ്മപദ്ധതി ഹരിതകേരള മിഷന്‍ ജലസ്രോതസുകളുടെ സംരക്ഷണത്തിനും നവീകരണത്തിനും നടത്തിയ ഇടപെടലുകള്‍ ഉണ്ടാക്കിയ മാറ്റം ചെറുതല്ല.
കിള്ളിയാര്‍, കുട്ടമ്പേരൂരാര്‍, ആദിപമ്പ, വരട്ടാര്‍, കോലറയാര്‍, മണിമലയാര്‍, മീനച്ചിലാര്‍-കൊടൂരാര്‍- മീനന്തറയാര്‍, കാനാമ്പുഴ, പൂനൂര്‍പ്പുഴ, തുടങ്ങിയവ ഇതിനകം പുനരുജ്ജീവിപ്പിച്ചു കഴിഞ്ഞു. 17,182 കിലോ മീറ്റര്‍ നദികളും തോടുകളും നവീകരിച്ചു. 48,936 കിണറുകള്‍ റീചാര്‍ജ്ജ് ചെയ്തു.9,889 കുളങ്ങളുടെ നവീകരണവും പൂര്‍ത്തിയാക്കി. ഈ മേഖലകളിലെല്ലാം കൃഷി പുനരാരംഭിക്കാന്‍ കഴിഞ്ഞതും ഹരിതകേരളത്തിന്റെ നേട്ടമാണ്. 834 തദ്ദേശ സ്ഥാപനങ്ങള്‍ നീര്‍ത്തട മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി. കൂടുതല്‍ ജലാശയങ്ങളെ വീണ്ടെടുക്കുക എന്ന ലക്ഷ്യവുമായി ഹരിത കേരളമിഷന്റെ എല്ലാവരും ജലാശയങ്ങളിലേക്ക് എന്ന ക്യാമ്പയിന്‍ പുരോഗമിക്കുകയാണ്.
advertisement
പ്രളയം പുഴകളില്‍ വരുത്തിയിട്ടുള്ള മാറ്റങ്ങള്‍ പഠിക്കാന്‍ ഹരിത കേരളമിഷന്‍ ഒരു വിദഗ്ധ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മലനാട്, ഇടനാട്, തീരദേശം എന്നീ മൂന്ന് മേഖലകളിലും ഉള്ള മാറ്റങ്ങളാണ് സംഘം പഠിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 23, 2019 10:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
17,182 കിലോ മീറ്റര്‍ നദികളും തോടുകളും നവീകരിച്ചു- 1000 ദിന ഭരണനേട്ടവുമായി മുഖ്യമന്ത്രി