അത് ഒട്ടും പ്രോത്സാഹിപ്പിക്കാൻ പാടില്ലാത്തതാണെന്നും അത് കൂടെ അഭിനയിക്കുന്ന ആർട്ടിസ്റ്റിന്റെ പരാജയമായി മാറുമെന്നും ലാൽ. ലാലിനെ അനുകൂലിച്ചും വിയോജിപ്പ് രേഖപ്പെടുത്തിയും നിരവധി പേർ രംഗത്തെത്തി. ‘കേരള ക്രൈം ഫയല്‍സ്’ വെബ് സീരിസിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സൈന പ്ലസിനു നൽകിയ അഭിമുഖത്തിലാണ് ലാൽ ഇക്കാര്യം വെളിപ്പെടുത്തിയത്.
ലാലിന്റെ വാക്കുകൾ
അമ്പിളി ചേട്ടനെ പറ്റി പറയുമ്പോൾ ഏറ്റവും കൂടുതൽ ആളുകൾ പറയുന്ന ഒരു കാര്യമാണ്, പുള്ളി ഷോട്ട് എടുക്കുമ്പോൾ ഒട്ടും പ്രതീക്ഷിക്കാതെ ചില കാര്യങ്ങൾ കയ്യിൽ നിന്നും ഇട്ടു പറയുമെന്ന്. അത് ഒട്ടും പ്രോത്സാഹിപ്പിക്കാൻ പാടില്ലാത്ത ഒരു പ്രവണതയാണ്. അങ്ങനെ ചെയ്യാനേ പാടില്ല. അങ്ങനെ ചെയ്തു കഴിഞ്ഞാൽ സംവിധായകൻ പറയണം ഒന്നുകിൽ അത് പറഞ്ഞിട്ട് ചെയ്യണമായിരുന്നു. അല്ലെങ്കിൽ നന്നായിരുന്നു. അതുമല്ലെങ്കിൽ ഇത് വേണ്ട എന്ന് തന്നെ വ്യക്തമാക്കണം. അതല്ലാതെ അതൊരു കഴിവായിട്ടോ മിടുക്കായിട്ടോ കാണാൻ പറ്റില്ല. അത് ഏതു വലിയ നടനാണെങ്കിലും. കാരണം അത് ആ സീനിനെ ഹർട്ട് ചെയ്യും. നമ്മൾ ഒരു കാര്യത്തെക്കുറിച്ച് തീരുമാനിച്ചാണ് ചെയ്യുന്നത് ഒരു ഡയലോഗ് കഴിഞ്ഞാൽ ഇങ്ങനെ എന്ന രീതിയിൽ. ഒരുപക്ഷേ ആ ഡയലോഗിന് പിന്താങ്ങി ആയിരിക്കും അടുത്ത സീൻ വരുന്നത്. അത് കാശ് നഷ്ടപ്പെട്ട് കഴിഞ്ഞാൽ പിന്നെ പറയാൻ ബുദ്ധിമുട്ട് വരും. ചിലപ്പോൾ കൂടെ നിൽക്കുന്ന നടൻ ബാക്കി പറഞ്ഞു ഒപ്പിക്കുമായിരിക്കും. പക്ഷേ അത് ഒപ്പിക്കൽ മാത്രമായിരിക്കും. അത് കൂടെ അഭിനയിക്കുന്ന ആർട്ടിസ്റ്റിന്റെ പരാജയമായി മാറും.
advertisement
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 18, 2025 3:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
കയ്യിൽ നിന്നിട്ട് അഭിനയിക്കുന്നത് മോശമായ കാര്യം, അത് അഭിനയമല്ല; ജഗതി ശ്രീകുമാറിനെ വിമർമശിച്ച് ലാൽ