വെള്ളത്തില്‍ നെഗറ്റീവ് ചാര്‍ജുള്ള കണങ്ങള്‍ ഒരുമിച്ചുചേര്‍ന്ന് ഷഡ്ബുജാകൃതി(എട്ട് വശങ്ങള്‍ ഉള്ള രൂപം-hexagonal)യിലുള്ള ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നതായി അവര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. എന്നാല്‍, പോസിറ്റീവ് ചാര്‍ജുള്ള കണങ്ങള്‍ പരസ്പരം അകലുന്നതായും അവര്‍ മനസ്സിലാക്കി. എന്നാല്‍, മദ്യത്തിലാകട്ടെ പോസിറ്റീവ് ചാര്‍ജുകള്‍ പരസ്പരം ആകര്‍ഷിക്കപ്പെടുകയും നെഗറ്റീവ് ചാര്‍ജുകള്‍ പരസ്പരം വികര്‍ഷിക്കപ്പെടുകയും ചെയ്യുന്നതായും ഗവേഷകർ കണ്ടെത്തി. നേച്ചര്‍ നാനോടെക്‌നോളജി എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ബ്രൈറ്റ് ഫീല്‍ഡ് മൈക്രോസ്‌കോപ്പി ഉപയോഗിച്ചാണ് ഗവേഷകര്‍ പഠനം നടത്തിയത്.
Also read-Holi 2024 | നിറങ്ങളിൽ ആറാടാൻ ഹോളി എന്ന് വരും?
advertisement
വെള്ളത്തിനുള്ളില്‍ നെഗറ്റീവ് ചാര്‍ജുള്ള സിലിക്ക മൈക്രോ കണങ്ങള്‍ക്കിടയില്‍ ഷഡ്ബുജാകൃതിയിലുള്ള ക്ലസ്റ്ററുകള്‍ രൂപം കൊണ്ടതായി ഗവേഷകർ കണ്ടെത്തി. എന്നാല്‍, പോസിറ്റീവ് ചാര്‍ജുള്ള കണങ്ങള്‍ വെള്ളത്തില്‍ ഇത്തരം ഗുണങ്ങള്‍ കാണിക്കുന്നില്ലെന്നും കണ്ടെത്താന്‍ കഴിഞ്ഞു. ലായിനിയുടെ പിഎച്ച് നിലയെ ആശ്രയിച്ച് ഇതില്‍ മാറ്റമുണ്ടാകും. വെള്ളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വ്യത്യസ്തമായ സ്വഭാവം കാണിക്കുന്ന എഥനോള്‍ പോലുള്ള ലായകങ്ങളില്‍ പോസിറ്റീവ് ചാര്‍ജുള്ള അമിനേറ്റഡ് സിലിക്ക കണങ്ങള്‍ ഷഡ്ഭുജാകൃതിയിലുള്ള ക്ലസ്റ്ററുകള്‍ ഉണ്ടാക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി. എന്നാല്‍, നെഗറ്റീവ് ചാര്‍ജുള്ള സിലിക്ക കണങ്ങള്‍ അത്തരമൊരു ആകൃതി രൂപപ്പെടുത്തുന്നില്ലെന്നും കണ്ടെത്താന്‍ കഴിഞ്ഞു.
സര്‍വകലാശാലയിലെ കെമിസിട്രി ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി മാധവി കൃഷ്ണനാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികളുടെ നേട്ടത്തില്‍ അഭിമാനിക്കുന്നതായി അവര്‍ അറിയിച്ചു. ആയിരം തവണ കണ്ടിട്ട് പോലും ഈ കണങ്ങള്‍ പരസ്പരം ആകര്‍ഷിക്കുന്നത് കാണുമ്പോള്‍ ഏറെ കൗതുകം തോന്നുന്നായി പഠനത്തില്‍ പങ്കെടുത്ത സിദ വാങ് പറഞ്ഞു. ലായനികളിലെ കണികകളുടെ സ്വഭാവം മനസ്സിലാക്കുന്നതിനും നാനോടെക്‌നോളജിയിലും മെറ്റീരിയല്‍ സയന്‍സിലും ഗവേഷണത്തിന് പുതിയ വഴികള്‍ തുറക്കുന്നതിലും ഈ കണ്ടെത്തല്‍ സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്.