TRENDING:

'ആരാന്റെ മുതൽ വേണ്ടാന്ന് തീരുമാനിച്ചു'; 9 ദിവസം മുൻപ് കാണാതായ നാലുപവൻ താലിമാല വീട്ടുവരാന്തയിൽ; ഒപ്പം കത്തും

Last Updated:

‘ഈ മാല എന്റെ കൈകളിൽ കിട്ടിയിട്ട് ഇന്നേക്ക് 9 ദിവസമായി. ആദ്യം സന്തോഷിച്ചു. പിന്നീട് കയ്യിലെടുക്കുന്തോറും എന്തോ ഒരു നെഗറ്റീവ് ഫീൽ, ഒരു വിറയൽ. കുറേ ആലോചിച്ചു, എന്തു ചെയ്യണം...'

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കാസർഗോഡ്: ഒൻപതു ദിവസം മുൻപ് കാണാതായ നാലുപവന്റെ താലിമാല വീട്ടുവരാന്തയിൽ നിന്ന് തിരികെ കിട്ടി. ഒപ്പം ഒരു കത്തും. കാസർഗോഡ് പൊയ്നാച്ചി പറമ്പ ലക്ഷ്മി നിവാസിൽ എം ഗീതയുടെ സ്വർണമാലക്കൊപ്പം  ലഭിച്ച കത്തിലെ വാക്കുകൾ ഇങ്ങനെ- ‘ഈ മാല എന്റെ കൈകളിൽ കിട്ടിയിട്ട് ഇന്നേക്ക് 9 ദിവസമായി. ആദ്യം സന്തോഷിച്ചു. പിന്നീട് കയ്യിലെടുക്കുന്തോറും എന്തോ ഒരു നെഗറ്റീവ് ഫീൽ, ഒരു വിറയൽ. കുറേ ആലോചിച്ചു, എന്തു ചെയ്യണം. ഇത് കെട്ടുതാലിയാണെന്നുള്ള സന്ദേശം വാട്സാപിൽ കണ്ടു. പിന്നെ തീരുമാനിച്ചു, ആരാന്റെ മുതൽ വേണ്ടെന്ന്. എന്നെ പരിചയപ്പെടുത്താൻ താൽപര്യമില്ല. ഇത്രയും ദിവസം കയ്യിൽ വച്ചതിനും വേദനിപ്പിച്ചതിനും മാപ്പ്.. ’
സ്വർണമാലയും കത്തും
സ്വർണമാലയും കത്തും
advertisement

ഓഗസ്റ്റ് 4ന് വൈകിട്ട് പൊയ്‌നാച്ചിയിൽനിന്ന് പറമ്പയിലേക്ക് ഭർത്താവ് റിട്ട. റവന്യു ഉദ്യോഗസ്ഥൻ വി ദാമോദരനൊപ്പം ബസിൽപോയി തിരികെ വീട്ടിലെത്തിയപ്പോഴാണ് മാല നഷ്ടപ്പെട്ടതായി അറിയുന്നത്. ആര്‍ക്കെങ്കിലും കിട്ടിയിട്ടുണ്ടെങ്കില്‍ ദയവു ചെയ്തു തിരികെ ഏല്‍പ്പിക്കണം എന്നും താലിമാലയാണ് നഷ്ടമായതെന്നും മാലയുടെ ഫോട്ടോ സഹിതം സോഷ്യല്‍ മീഡിയയില്‍ ദാമോദരന്‍ പരസ്യപ്പെടുത്തിയിരുന്നു. പിന്നാലെ മേൽപറമ്പ് പൊലീസിൽ പരാതിനൽകി. പൊലീസിന്റെ പൊതുജനക്കൂട്ടായ്മാ വാട്സാപ് ഗ്രൂപ്പിൽ സന്ദേശം ഷെയർചെയ്തു. ഇന്നലെ രാവിലെ 10.30ന് ഗീതയും ദാമോദരനും പൊയ്‌നാച്ചിയിലേക്കു പോകാൻ ഇറങ്ങുമ്പോഴാണ് വരാന്തയിലെ ഇരിപ്പിടത്തിൽ കുറിപ്പും സ്വർണവും കണ്ടത്. കത്തിനു താഴെ സമീപത്തെ സ്ഥല നാമമായ ‘കുണ്ടംകുഴി’ എന്ന് എഴുതിയിട്ടുണ്ട്.

advertisement

മാലതിരിച്ചു ലഭിച്ചതിനെ തുടര്‍ന്ന് ദാമോദരന്‍ വാട്ട്‌സാപ്പില്‍ ഇട്ട പോസ്റ്റ് ഇങ്ങനെ

പ്രിയരെ

എന്റെ ഭാര്യയുടെ നാലര പവന്‍ വരുന്ന താലിമാല ഒരാഴ്ചക്കു മുമ്പ് നഷ്ടപ്പെട്ട വിവരം ഞങ്ങള്‍ അറിയിച്ചിരുന്നുവല്ലോ. ആ മാല തിരിച്ചു കിട്ടിയിരിക്കുന്നു. ദൈവത്തിന് നന്ദി.

അതോടൊപ്പം മാല നഷ്ടപ്പെട്ട വിവരം ഷെയര്‍ ചെയ്ത എല്ലാ സുമനസ്സുകള്‍ക്കും നന്ദി അറിയിക്കുന്നു.

നിങ്ങള്‍ ഷെയര്‍ ചെയ്തതിനാലാണ് നഷ്ടപ്പെട്ട ഞങ്ങളുടെ മംഗല്യസൂത്രം തിരികെ ലഭിച്ചത്.

ഇന്ന് രാവിലെ പത്തര മണിക്ക് ഞാന്‍ വീട്ടില്‍ നിന്നും പുറപ്പെടാന്‍ ഇറങ്ങിയപ്പോള്‍ സിറ്റൗട്ടിലെ ചാരുപടി സീറ്റില്‍ മേല്‍ കാണിച്ച എഴുത്തിനോടൊപ്പം മാലയും വെച്ചിട്ടുണ്ടായിരുന്നു.

advertisement

മാല തിരികെ കൊണ്ട് വന്ന് വെച്ച അജ്ഞാതനായ ആ സുഹൃത്തിന് സര്‍വ്വേശ്വരന്‍ നല്ലത് വരുത്തട്ടേ.

മാല നഷ്ടപ്പെട്ടപ്പോള്‍ ഞാന്‍ പ്രാര്‍ത്ഥിച്ചത്, ഞങ്ങള്‍ക്ക് ഏതായാലും മാല നഷ്ടപ്പെട്ടു. അത് ലഭിക്കുന്നയാളെങ്കിലും അവന്റെ കഷ്ടപ്പാടുകള്‍ മാറി നന്നായി ജീവിക്കട്ടെ എന്നാണ്.

ആ പ്രാര്‍ത്ഥനക്ക് ദൈവം തന്ന പ്രതിഫലമാണ് ആ മാന്യ സുഹൃത്തിന് ഇങ്ങനെ ചെയ്യാന്‍ തോന്നിയത് എന്ന് ഞാന്‍ വിശ്വസിക്കുന്നു.

ഈ സന്ദിഗ്ധാവസ്ഥയില്‍ ഞങ്ങളെ സമാശ്വസിപ്പിച്ച എല്ലാ സ്‌നേഹമതികള്‍ക്കും ഒരിക്കല്‍ കൂടി നന്ദി അറിയിക്കുന്നു. അതോടൊപ്പം ഈ മെസേജും പരമാവധി ഷെയര്‍ ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ആരാന്റെ മുതൽ വേണ്ടാന്ന് തീരുമാനിച്ചു'; 9 ദിവസം മുൻപ് കാണാതായ നാലുപവൻ താലിമാല വീട്ടുവരാന്തയിൽ; ഒപ്പം കത്തും
Open in App
Home
Video
Impact Shorts
Web Stories