TRENDING:

'കെ-റെയില്‍ വേണ്ടെന്നുവെയ്ക്കുമെങ്കിൽ കാരണം അതിന്നെതിരെ എഴുതപ്പെട്ട അസഹനീയമായ കവിതകള്‍' കവി സച്ചിദാനന്ദൻ

Last Updated:

''പദ്ധതി തുടര്‍ന്നാല്‍ ഇനിയും ഇത്തരം കവിതകള്‍ എഴുതപ്പെട്ടേക്കും എന്ന് പദ്ധതി മുന്നോട്ടു വെച്ചവരും കുടിയൊഴിക്കപ്പെടുന്നവരും ഒരു പോലെ ഭയപ്പെടുന്നതായാണ് റിപ്പോര്‍ട്ട്‌''

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കെ റെയിൽ വിരുദ്ധ കവിതകളെ രൂക്ഷമായി പരിഹസിച്ച് കവി കെ സച്ചിദാനന്ദൻ. കേരള സർക്കാർ പദ്ധതി വേണ്ടെന്ന് വയ്ക്കുമെങ്കിൽ അതിനുള്ള ഒരേയൊരു കാരണം കെ റെയിലിനെതിരെ എഴുതപ്പെട്ട കവിതകളായിരിക്കുമെന്ന് തീർച്ചയാണെന്ന് സച്ചിദാനന്ദൻ ഫേസ്ബുക്കിൽ കുറിച്ചു. കെ റെയിൽ പ്രതിഷേധ കാലത്ത് പ്രമുഖർ അടക്കം ഒട്ടേറെപേർ സമൂഹമാധ്യമങ്ങളിൽ കവിതകളുമായി രംഗത്ത് വന്നിരുന്നു.
advertisement

സച്ചിദാനന്ദന്റെ  കുറിപ്പ് ഇങ്ങനെ- ''കേരള സര്‍ക്കാര്‍ കെ -റെയില്‍ വേണ്ടെന്നു വെയ്ക്കുമെങ്കില്‍ അതിന്നുള്ള ഒരേയൊരു കാരണം അതിന്നെതിരെ എഴുതപ്പെട്ട അസഹനീയമായ അസംഖ്യം കവിതകള്‍ ആയിരിക്കും എന്ന് തീര്‍ച്ച. പദ്ധതി തുടര്‍ന്നാല്‍ ഇനിയും ഇത്തരം കവിതകള്‍ എഴുതപ്പെട്ടേക്കും എന്ന് പദ്ധതി മുന്നോട്ടു വെച്ചവരും കുടിയൊഴിക്കപ്പെടുന്നവരും ഒരു പോലെ ഭയപ്പെടുന്നതായാണ് റിപ്പോര്‍ട്ട്‌.''

Also Read- 'നിങ്ങള്‍ വലിയ വണ്ടിയാണെന്ന് കരുതി ചെറിയ വണ്ടിക്കാര്‍ക്ക് ജീവിക്കണ്ടേ'; നടുറോഡില്‍ ബസ് തടഞ്ഞു നിര്‍ത്തിയ സാന്ദ്ര

advertisement

കെ-റെയിൽ കേരളത്തെ രണ്ടായി വിഭജിക്കും എന്ന പ്രചാരണത്തിൽ താൻ വിശ്വസിക്കുന്നില്ലെന്നു സച്ചിദാനന്ദൻ നിലപാട് വ്യക്തമാക്കിയിരുന്നു. ഇടതുപക്ഷത്തെത്തന്നെ രണ്ടായി വിഭജിക്കുന്നതിൽ വിജയിച്ചെന്നും പ്രമുഖ കവി കെ. സച്ചിദാനന്ദൻ. വികസനവാദി, പരിസ്ഥിതിവാദി എന്ന ദ്വന്ദ്വം നിലനില്‍ക്കുന്നതല്ല. മാര്‍ക്സിസ്റ്റ് വീക്ഷണത്തില്‍ അങ്ങിനെയൊന്ന് നിലനില്‍ക്കില്ല. ഏംഗല്‍സ് മുതല്‍ എറിക് ഹോബ്സ് ബോം വരെ വായിച്ചവര്‍ക്കെങ്കിലും അതറിയാമെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.

നവകേരള നിര്‍മിതിക്ക് ജനകീയമായ ഒരു വികസന കാഴ്ചപ്പാട് നിര്‍മിച്ചെടുക്കേണ്ടത് സുപ്രധാനമാണെന്ന് സച്ചിദാനന്ദൻ പറഞ്ഞു. അത് ഇടതുപക്ഷത്തിനു മാത്രമേ കഴിയൂ. അന്യോന്യമായ ആക്രമണമല്ല, സംവാദമാണ് ഉണ്ടാകേണ്ടത്. സില്‍വര്‍ ലൈന്‍ അല്ല പ്രശ്നം, ജനാധിപത്യ സമവായമാണ്. - പദ്ധതിയുമായി ബന്ധപ്പെട്ട് സച്ചിദാനന്ദൻ ഫേസ്ബുക്കിൽ കുറിച്ചു.

advertisement

Also Read- പാലക്കാട് ഇടിച്ചുവീഴ്ത്താൻ ശ്രമിച്ച ബസ് യുവതി തടഞ്ഞു നിർത്തി

''തര്‍ക്കങ്ങള്‍ ഒരു പദ്ധതിയെ ചൊല്ലി മാത്രമാകാതെ പരിസ്ഥിതി, വികസനം, ജനാധിപത്യം, മനുഷ്യരാശിയുടെ അതിജീവനം എന്നിവയെക്കുറിച്ച് ആയിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോകുന്നു, ഒപ്പം വികസനത്തെക്കുറിച്ചുള്ള സോഷ്യലിസ്റ്റ്‌ പരിപ്രേക്ഷ്യവും മുതലാളിത്ത പരിപ്രേക്ഷ്യവും തമ്മിലുള്ള അന്തരത്തെപ്പറ്റിയും. ഏതു മാര്‍ക്സിസ്റ്റിനും സമചിത്തമായ ഒരു വീക്ഷണം ഇക്കാര്യത്തില്‍ വികസിപ്പിച്ചേ പറ്റൂ. ഇക്കോ-ഫാസിസം, ടെക്നോ- ഫാസിസം, വര്‍ഗീയ ഫാസിസം, രാഷ്ട്രീയ ഫാസിസം ഇവയെല്ലാം ഒരുപോലെ ജനാധിപത്യത്തിന്റെ ശത്രുപക്ഷത്താണ്. ഇവയെ ഒന്നിച്ചേ ചെറുക്കാൻ കഴിയൂ'' - സച്ചിദാനന്ദൻ നിലപാട് വ്യക്തമാക്കിക്കൊണ്ട് ഫേസ്ബുക്കിൽ കുറിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
'കെ-റെയില്‍ വേണ്ടെന്നുവെയ്ക്കുമെങ്കിൽ കാരണം അതിന്നെതിരെ എഴുതപ്പെട്ട അസഹനീയമായ കവിതകള്‍' കവി സച്ചിദാനന്ദൻ
Open in App
Home
Video
Impact Shorts
Web Stories