പാലക്കാട് ഇടിച്ചുവീഴ്ത്താൻ ശ്രമിച്ച ബസ് യുവതി തടഞ്ഞു നിർത്തി
- Published by:Rajesh V
- news18-malayalam
Last Updated:
ബസ് ഓവർ ടേക്ക് ചെയ്യുന്നതിനിടെ ഇരു ചക്രവാഹനത്തിലുണ്ടായിരുന്ന സാന്ദ്ര എന്ന യുവതി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്
പാലക്കാട് കൂറ്റനാടിന് സമീപം പെരുമണ്ണൂരിൽ ഇടിച്ചു വീഴ്ത്താൻ ശ്രമിച്ച ബസ് തടഞ്ഞു നിർത്തി യുവതി. പാലക്കാട് നിന്ന് ഗുരുവായൂരിലേക്ക് പോകുന്ന 'രാജപ്രഭ' ബസാണ് തടഞ്ഞത്. സ്‌കൂട്ടര്‍ യാത്രക്കാരിയായ സാന്ദ്രയാണ് സ്വകാര്യബസ് തടഞ്ഞുനിര്‍ത്തി പ്രതിഷേധിച്ചത്.
ബസ് ഓവർ ടേക്ക് ചെയ്യുന്നതിനിടെ ഇരു ചക്രവാഹനത്തിലുണ്ടായിരുന്ന സാന്ദ്ര തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഒന്നരകിലോമീറ്ററോളം പിന്തുടർന്നാണ് യുവതി ബസിനെ തടഞ്ഞുനിർത്തിയത്.
ബസ് തന്റെ സ്‌കൂട്ടറിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ ഇടിച്ചിടാന്‍ പോയെന്നും അപകടകരമായരീതിയിലാണ് ബസ് ഡ്രൈവര്‍ വാഹനമോടിച്ചതെന്നുമായിരുന്നു യുവതിയുടെ പരാതി. പിന്നീട് ബസ് മറ്റൊരു സ്റ്റോപ്പില്‍ നിര്‍ത്തിയപ്പോളാണ് യുവതി സ്‌കൂട്ടര്‍ മുന്നില്‍നിര്‍ത്തി ബസ് തടഞ്ഞത്. തുടര്‍ന്ന് ജീവനക്കാരോട് തന്റെ പ്രതിഷേധം അറിയിക്കുകയും ചെയ്തു.
മുൻപ് രണ്ടോ മൂന്നോ തവണ സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്നും അതിനാൽ പ്രതികരിച്ചതെന്നും സാന്ദ്ര പറഞ്ഞു. വണ്ടി തടഞ്ഞുനിർത്തി സംസാരിച്ചപ്പോൾ ബസ് ഡ്രൈവർ ചെവിയില്‍ ഹെഡ്ഫോൺ തിരുകിവെച്ചിരിക്കുകയായിരുന്നുവെന്നും സാന്ദ്ര പറഞ്ഞു.
advertisement
പാലക്കാട് ഇടിച്ചുവീഴ്ത്താൻ ശ്രമിച്ച ബസ് യുവതി തടഞ്ഞു നിർത്തി #news18kerala pic.twitter.com/D98IuywDD4
— News18 Kerala (@News18Kerala) September 6, 2022
പാലക്കാട് ഇടിച്ചുവീഴ്ത്താൻ ശ്രമിച്ച ബസ് യുവതി തടഞ്ഞു നിർത്തി #news18kerala pic.twitter.com/nRWVPVQ20o
— News18 Kerala (@News18Kerala) September 6, 2022
advertisement
ബസ് തടഞ്ഞ യുവതി, ''നിങ്ങളെ പോലുള്ള വലിയ വാഹനങ്ങൾക്ക് മാത്രം പോയാൽ മതിയോ'' എന്ന് ചോദിച്ച് ഡ്രൈവറോട് സംസാരിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ പുറത്തുവന്നു. അതേസമയം, സംഭവത്തില്‍ ഇതുവരെ രേഖാമൂലം പരാതി നല്‍കിയിട്ടില്ലെന്നാണ് വിവരം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 06, 2022 9:00 AM IST