പ്രതിയുടെ വിശദവിവരങ്ങൾ ലഭിച്ചിട്ടില്ല. ഇയാൾക്കെതിരെ കേസെടുക്കുമ്പോൾ പ്രതിയുടെ കൂടുതൽ വിവരങ്ങള്‍ പുറത്തുവിടുമെന്ന് കൊളംബിയ ഫാൾസ് പോലീസ് മേധാവി ക്ലിന്റ് പീറ്റേഴ്‌സ് പറഞ്ഞു. ഇയാൾക്കെതിരെ നിരവധി കുറ്റങ്ങൾ ചുമത്തേണ്ടിവരുമെന്ന് പ്രതീക്ഷിക്കുന്നതായി പീറ്റേഴ്‌സ് പറഞ്ഞു.
Also Read '2020-നേക്കാൾ കടുപ്പമാകും 2021'; മുന്നറിയിപ്പുമായി നൊബേൽ ജേതാക്കളായ വേൾഡ് ഫുഡ് പ്രോഗ്രാം
ഇയാൾക്ക് ഏകദേശം 40 മുതൽ 50 വയസ്സ് വരെ പ്രായമുണ്ടെന്ന് സാക്ഷികൾ പറഞ്ഞു. വ്യാഴാഴ്ച രാത്രിയാണ് ഇയാൾ ഒരു പലചരക്ക് കടയിലേക്ക് വാഹനം ഇടിച്ചുകയറ്റിയത്. പലചരക്ക് കടയുടെ മുൻവശത്തെ വാതിലുകൾ നശിച്ചെങ്കിലും ആർക്കും പരിക്കില്ല.
advertisement
1995 മോഡൽ ഷെവർലെ ലുമിന കാറാണ് ഇയാൾ ഓടിച്ചിരുന്നത്. കാർ അപകടത്തിൽപ്പെട്ട ശേഷം വാഹനം വഴിയിൽ ഉപേക്ഷിച്ച ശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. വാഹനം കണ്ടെത്തിയതിന് പിന്നാലെ അടുത്തുള്ള ഒരു റിട്ടയർമെന്റ് ഹോമിന്റെ ഇടനാഴിയിൽ നഗ്നനായ ഒരു പുരുഷൻ ഓടുന്നതായി പോലീസിന് റിപ്പോർട്ട് ലഭിച്ചു. ഇതേ തുടർന്നുള്ള അന്വേഷണത്തിനൊടുവിലാണ് ഉദ്യോഗസ്ഥർ ഇയാളെ കണ്ടെത്തി കസ്റ്റഡിയിലെടുത്തത്.