TRENDING:

നേപ്പാളി ഭാര്യ ഒഴുക്കോടെ തമിഴ് സംസാരിക്കുന്നത് പ്രേതബാധ കൊണ്ടെന്ന് യുവാവ്

Last Updated:

തമിഴ് പഠിക്കാത്ത നേപ്പാളി യുവതി മാതൃഭാഷ പോലെ തമിഴ് സംസാരിക്കുന്നെന്ന് യുവാവ് അവകാശപ്പെടുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പ്രേതം ബാധിച്ചതിനെ തുടര്‍ന്ന് തന്റെ നേപ്പാളി ഭാര്യ ഒഴുക്കോടെ തമിഴ് സംസാരിക്കുന്നുവെന്ന അവകാശവാദവുമായി യുവാവ്. ചെന്നൈയില്‍ കാർ ക്ളീനറായി ജോലി ചെയ്യുന്ന അയാള്‍ ഒരു മാസത്തെ അവധി എടുത്ത് നാട്ടിലേക്ക് പോകാനൊരുങ്ങിയപ്പോഴാണ് ഈ വിചിത്രമായ സംഭവം പുറത്തായത്. അടിയന്തരമായി അവധി എടുത്ത് നേപ്പാളിലേക്ക് മടങ്ങുന്നത് എന്തിനാണെന്ന് തൊഴിലുടമ ചോദിച്ചപ്പോള്‍ 'ഭാര്യയെ പ്രേതം ബാധിച്ചിരിക്കുന്നു' എന്ന വിചിത്രമായ മറുപടിയാണ് അദ്ദേഹം നല്‍കിയത്.
News18
News18
advertisement

സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് ഈ വിചിത്രാനുഭവം തൊഴിലുടമ പങ്കുവെച്ചിട്ടുള്ളത്. വിചിത്രമായി തോന്നുന്ന ഈ സംഭവം പെട്ടെന്ന് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടി. തന്റെ കാര്‍ ക്ലീനറായി ജോലി ചെയ്യുന്ന യുവാവ് പെട്ടെന്ന് അവധിയെടുത്ത് നാട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്ന് പോസ്റ്റില്‍ പറയുന്നു. വീട്ടില്‍ അടിയന്തരമായി ചെല്ലേണ്ട ആവശ്യമുണ്ടെന്നായിരുന്നു അയാള്‍ പറഞ്ഞത്. യാത്രയ്ക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്‌തെങ്കിലും 'ഭാര്യയെ പ്രേതം ബാധിച്ചിരിക്കുന്നു' എന്ന നേപ്പാളി യുവാവിന്റെ മറുപടി തൊഴിലുടമയെ നിശബ്ദനാക്കി കൊണ്ടുള്ളതായിരുന്നു.

അയാളുടെ ഭാര്യക്ക് ഹൃദയസംബന്ധമായ അസുഖമുണ്ടെന്ന് തൊഴിലുടമയ്ക്ക് അറിയാമായിരുന്നു. അവരുടെ ഹൃദയത്തില്‍ ഒരു ദ്വാരമുണ്ട്. എന്നാല്‍, ഇത് വെറുമൊരു ആരോഗ്യപ്രശ്‌നമല്ലെന്നും എന്തോ അമാനുഷികമായ കാര്യം നടക്കുന്നുണ്ടെന്നും ആ യുവാവ് തറപ്പിച്ചുപറഞ്ഞതായാണ് പോസ്റ്റില്‍ പറയുന്നത്. അയാളുടെ അടുത്ത വെളിപ്പെടുത്തലാണ് സാഹചര്യത്തെ കൂടുതല്‍ വിചിത്രമാക്കിയതെന്നും പോസ്റ്റില്‍ വിശദീകരിക്കുന്നുണ്ട്.

advertisement

കഴിഞ്ഞ ആറ് മാസമായി തന്റെ നേപ്പാളി ഭാര്യ ഒഴുക്കോടെ തമിഴ് സംസാരിക്കുന്നുണ്ടെന്നാണ് യുവാവ് അവകാശപ്പെടുന്നത്. കുറച്ച് വാക്കുകള്‍ മാത്രമല്ല അവര്‍ സംസാരിക്കുന്നത്. വാക്യങ്ങള്‍ മുഴുവനായും സംസാരിക്കുമെന്നും തമിഴ് പഠിക്കാത്ത നേപ്പാളി യുവതി മാതൃഭാഷയിലെന്ന പോലെയാണ് ആ ഭാഷ സംസാരിക്കുന്നതെന്നും തൊഴിലുടമയുടെ പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്.

ചെന്നൈയില്‍ നേപ്പാളി കമ്മ്യൂണിറ്റി താമസിക്കുന്നിടത്താണ് ദമ്പതികള്‍ താമസിച്ചിരുന്നതെന്ന് തൊഴിലുടമ പറയുന്നു. ഇവര്‍ക്ക് അവിടെ തമിഴുമായി യാതൊരു പരിചയവുമില്ലെന്നും അത്തരമൊരു അന്തരീക്ഷിത്തില്‍ അവര്‍ പെട്ടെന്ന് സ്വാഭാവികമായി ഭാഷ സംസാരിക്കാന്‍ തുടങ്ങുന്നത് അസാധ്യമാണെന്നും തൊഴിലുടമ വിശദീകരിച്ചു.

advertisement

ആ യുവാവ് ഭാര്യയെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അയാള്‍ക്ക് അവളുടെ അവസ്ഥ വിശദീകരിക്കാനായില്ല. ഒരു പരിഹാരത്തിനായി അടുത്തുള്ള പള്ളിയിലേക്ക് അവളെ കൊണ്ടുപോയി. അവര്‍ അവിടെ രണ്ട് മാസത്തോളം ചില ആചാരങ്ങള്‍ നടത്തിയെങ്കിലും ഇതിന് പരിഹാരമായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അടുത്തിടെ ഇമാം അയാളോട് പറഞ്ഞു ഭാര്യയെ സ്വന്തം നാട്ടിലേക്ക് കൂട്ടികൊണ്ടുപോകാന്‍. ഇല്ലെങ്കില്‍ അവള്‍ അതിജീവിക്കില്ലെന്ന്. അതുകൊണ്ടാണ് അയാള്‍ നേപ്പാളിലേക്ക് തിരിച്ച് പോകുന്നതെന്നും താന്‍ ഇപ്പോഴും കേട്ട കാര്യങ്ങളെ കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുകയാണെന്നും തൊഴിലുടമ പോസ്റ്റില്‍ പറയുന്നു.

advertisement

പോസ്റ്റ് തുടരുമ്പോള്‍ തന്റെ കാര്‍ ക്ലീനര്‍ 'സൂപ്പര്‍ ബ്രൈറ്റ്' ആണെന്നും തൊഴിലുടമ പരാമര്‍ശിച്ചിട്ടുണ്ട്. അയാളുടെ ബുദ്ധിശക്തി, താല്‍പ്പര്യം, പുതിയ കാര്യങ്ങള്‍, പ്രത്യേകിച്ച് സാങ്കേതികവിദ്യ എന്നിവ പഠിക്കാനുള്ള ഗ്രാഹ്യം എന്നിവ കണക്കിലെടുത്ത് അയാള്‍ക്ക് കഴിഞ്ഞ വര്‍ഷം ഒരു ലാപ്‌ടോപ്പ് വാങ്ങികൊടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അസാധാരണമായ കഥയോട് നിരവധി പേര്‍ പ്രതികരിച്ചതോടെ ഈ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി. അത്തരം പെരുമാറ്റങ്ങളില്‍ പലതും മാനസികാവസ്ഥകളില്‍ നിന്ന് ഉടലെടുത്തതാകാം എന്ന് ഒരാള്‍ പ്രതികരിച്ചു. കുറച്ചുകാലമായി അവള്‍ക്ക് ഈ അവസ്ഥ ഉണ്ടായിരുന്നിരിക്കാം. നിശബ്ദമായി തമിഴ് പഠിക്കുകയാണെന്നായിരുന്നു മറ്റൊരു പ്രതികരണം.

advertisement

ആളുകളെ ഞെട്ടിച്ച മറ്റൊരു സംഭവം ഉത്തര്‍പ്രദേശിലെ മീററ്റില്‍ നടന്നിരുന്നു. 25 വയസ്സുള്ള ഒരാളെ മൂര്‍ഖന്‍ പാമ്പാണെന്ന് കരുതുന്ന ഒന്ന് പലതവണ കടിച്ചതിനെ തുടര്‍ന്ന് മരിച്ചു. പ്രദേശവാസികളെ അതിലും അമ്പരപ്പിച്ചത്, പാമ്പ് ആ മനുഷ്യന്റെ ശരീരത്തിനടുത്തായി മണിക്കൂറുകളോളം തുടര്‍ന്നതാണ്. പാമ്പിന്റെ പ്രതികാരമായാണ് പലരും ഇതിനെ വ്യാഖ്യാനിച്ചത്. പഴയ കഥകളിലും അന്ധവിശ്വാസങ്ങളിലും വേരൂന്നിയതാണെങ്കിലും അത്തരം അവകാശവാദങ്ങളെ പിന്തുണയ്ക്കുന്നതിന് ശാസ്ത്രീയ തെളിവുകളൊന്നുമില്ല.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
നേപ്പാളി ഭാര്യ ഒഴുക്കോടെ തമിഴ് സംസാരിക്കുന്നത് പ്രേതബാധ കൊണ്ടെന്ന് യുവാവ്
Open in App
Home
Video
Impact Shorts
Web Stories