ഈ വീഡിയോ എക്സിൽ പങ്കു വച്ച കോളിൻ റഗ് എന്നയാളാണ് സംഭവത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകിയത്. ആക്രമിക്കപ്പെട്ടത് ഒരു സംഗീതമേളയിൽ പങ്കെടുത്തിട്ടു വരുകയായിരുന്ന ബ്രാൻഡൻ എന്നയാളാണെന്ന് തിരിച്ചറിഞ്ഞു. ടൂറിസ്റ്റ് ബസുകൾക്ക് സമീപമാണ് കവർച്ച നടന്നതെന്നും തന്റെ ഫോൺ മോഷ്ടിക്കപ്പെട്ടുവെന്നും ബ്രാൻഡൻ പറഞ്ഞു. നിർവികാരനായി ഈ സംഭവം നോക്കിയിരുന്ന വ്യക്തി ഒരു പക്ഷെ ഏതെങ്കിലും ബാൻഡിന്റെ ക്രൂ അംഗമായിരിക്കാമെന്ന് അദ്ദേഹം സംശയിക്കുന്നു.
'' ഡാലസിൽ ഒരാൾ കൊള്ളയടിക്കപ്പെടുന്നത് കണ്ടു ഒരു കുലുക്കവുമില്ലാതെ നിസ്സംഗനായി ഇരുന്നു ബിയർ കുടിക്കുന്ന യുവാവ് . ഒരിക്കലും ആരും ഇയാളെ പോലെ ആകരുത് . ടേക്കിംഗ് ബാക്ക് സൺഡേ എന്ന സംഗീതപരിപാടി കണ്ടു മടങ്ങിയ ബ്രാൻഡൻ എന്നയാൾ കൊള്ളയടിക്കപ്പെടുന്ന ദൃശ്യങ്ങൾ ആണ് റോഡരികിലെ ക്യാമറയിൽ പതിഞ്ഞത്. തൻ്റെ ഫോൺ മോഷ്ടിക്കപ്പെടുകയും താൻ കൊള്ളയടിക്കപ്പെടുകയും ചെയ്തത് ടൂർ ബസുകൾക്കരികിലായിരുന്നുവെന്നു ബ്രാൻഡൻ പറയുന്നു. ഇത് കണ്ടു കൊണ്ട് പ്രതികരിക്കാതെ ഇരുന്നയാൾ ഏതെങ്കിലും ബാൻഡിന്റെ ക്രൂ അംഗമായിരിക്കാമെന്ന് അദ്ദേഹം വിശ്വസിക്കുന്നു " കോളിൻ കുറിച്ചു .
സംഭവത്തിന് ശേഷം ബ്രാൻഡൻ ഇയാളോട് സംസാരിക്കാൻ ശ്രമിച്ചിരുന്നു. പക്ഷേ ആ വ്യക്തിയിൽ നിന്ന് ഒരു പ്രതികരണവും ലഭിച്ചില്ലെന്നാണ് വിവരം.
വൈറൽ ആയ വീഡിയോ ഇതിനോടകം 630,000-ത്തിലധികം പേർ കണ്ടു. കമന്റ് സെക്ഷനിൽ അനേകം പ്രതികരണങ്ങളും വന്നു. "നമ്മുടെ സമൂത്തിന്റെ മൂല്യച്യുതിയാണ് ഇത് കാണിക്കുന്നത്. ഒരു കാലത്തു ഇങ്ങനെയുള്ള സംഭവങ്ങൾ കാണുമ്പോൾ ആരായാലും ഉടനടി പ്രതികരിക്കുമായിരുന്നു ,മറ്റുള്ളവരെ ഒരാപത്തിൽ സഹായിക്കാൻ മടിക്കില്ലായിരുന്നു. ഇന്നിപ്പോൾ ആളുകൾ കുറ്റകൃത്യങ്ങൾ കണ്ടാൽ പോലും പ്രതികരിക്കുന്നില്ല, അവർ വികാരരഹിതരായിരിക്കുന്നു. ആളുകളുടെ ലോകം അവരവരിലേക്കു ചുരുങ്ങിയിരിക്കുന്നു. ഇത് ലജ്ജാവഹമാണ്'' ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് പറഞ്ഞു.