തന്റെ ക്ലിനിക്കിലെത്തിയ ഒരാളുടെ അനുഭവമാണ് കിഷന്‍ സിംഗ് വിവരിച്ചത്. ''ഇത് കൗണ്‍സിലിംഗിനെത്തിയ ഒരു ക്ലയന്റിന്റെ യഥാര്‍ത്ഥ അനുഭവമാണ്. സ്വകാര്യത നിലനിര്‍ത്താന്‍ പേരും സ്ഥലങ്ങളും സാങ്കല്‍പ്പികമായി നല്‍കിയതാണ്. ഇത് പോസ്റ്റ് ചെയ്യാന്‍ സമ്മതവും വാങ്ങിയിട്ടുണ്ട്,'' കിഷന്‍ സിംഗ് പറഞ്ഞു.
സന്തോഷകരമായ ഒരു വിവാഹത്തോടെയാണ് അനുഭവം ആരംഭിക്കുന്നത്. ഒരു മാട്രിമോണിയല്‍ വെബ്‌സൈറ്റ് വഴിയാണ് ദമ്പതികള്‍ കണ്ടുമുട്ടിയത്. ഇരുവരും പരസ്പരം അറിഞ്ഞശേഷം ഒരു മാസത്തിനുള്ളില്‍ വിവാഹിതരായി. തുടക്കത്തില്‍ ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ല. രണ്ടു കുടുംബാംഗങ്ങളും സന്തോഷത്തിലായിരുന്നു. വൈകാതെ സുഷമ (യഥാര്‍ത്ഥ പേരല്ല) എന്ന നവവധു ഗര്‍ഭിണിയായി. സന്തോഷം വർധിച്ചു എങ്കിലും കുറച്ച് മാസങ്ങള്‍ക്ക് ശേഷം അപ്രതീക്ഷിതമായെത്തിയ ഒരു ഫോണ്‍ കോള്‍ എല്ലാം മാറ്റി മറിച്ചു.
advertisement
ഇതും വായിക്കുക: പ്രണയിനി മരിച്ചിട്ടും മരിക്കാതെ പ്രണയം; 22കാരിയുടെ മൃതദേഹം പുനർസൃഷ്ടിച്ച് 7 വര്‍ഷം ഒരുമിച്ചു ജീവിച്ച ഡോക്ടര്‍
''ആറ് മാസം മുമ്പാണ് ഞാന്‍ സുഷമയെ വിവാഹം കഴിച്ചത്. ഒരു ഓണ്‍ലൈന്‍ മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് കണ്ടുമുട്ടിയത്,'' ഭര്‍ത്താവ്(ക്ലയന്റ്) കിഷന്‍ സിംഗിനോട് പറഞ്ഞു.
ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ സുഷമയുടെ പിതാവ് തന്റെ നിബന്ധനകള്‍ വ്യക്തമാക്കിയിരുന്നു. ഒരു ലക്ഷം രൂപയിലധികം പ്രതിമാസ ശമ്പളമുള്ള സര്‍ക്കാര്‍ ജോലി, കൊള്ളാവുന്ന പശ്ചാത്തലം സ്വഭാവം ഇതെല്ലാം ഞാന്‍ പാസായി,'' ഭര്‍ത്താവ് പറഞ്ഞു.
സുഷമ സുന്ദരിയായിരുന്നതിനാൽ തനിക്ക് യാതൊരുവിധ ഡിമാന്‍ഡും ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ''ഞാന്‍ കൂടുതലൊന്നും ചോദിച്ചില്ല. രണ്ട് കുടുംബങ്ങളുടെയും സമ്മതത്തോടെ വിവാഹം വേഗം തന്നെ നടന്നു. കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ സുഷമ ഗര്‍ഭിണിയാണെന്ന് കണ്ടെത്തി''.
അത് എന്നെ തകര്‍ത്തുകളഞ്ഞു
വിവാഹം കഴിഞ്ഞിട്ട് നാലോ അഞ്ചോ മാസമേ ആയിട്ടുണ്ടായിരുന്നുള്ളൂ. സുഷമയുടെ മുന്‍ കാമുകന്‍ എന്നവകാശപ്പെട്ട് അങ്കിത് എന്നയാള്‍ ഭര്‍ത്താവിനെ വിളിച്ചു. മൂന്ന് വര്‍ഷത്തിലേറെയായി തങ്ങള്‍ പ്രണയത്തിലാണെന്നും സുഷമയുടെ വീട്ടില്‍ പോയി വിവാഹാലോചന നടത്തിയിട്ടുണ്ടെന്നും അങ്കിത് അറിയിച്ചു. എന്നാല്‍ വേണ്ടത്ര വരുമാനം ഇല്ലാതിരുന്നതിനാൽ സുഷമയുടെ അച്ഛന്‍ വിവാഹം വേണ്ടെന്ന് വയ്ക്കുകയായിരുന്നുവെന്നും അയാള്‍ പറഞ്ഞു.
എന്നാല്‍ പിന്നീട് അയാള്‍ പറഞ്ഞ ഒരു കാര്യം സുഷമയുടെ ഭര്‍ത്താവിനെ തകര്‍ത്തുകളഞ്ഞു. ''നിങ്ങളുമായുള്ള വിവാഹത്തിന് തലേന്ന് സുഷമയും ഞാനും ലൈംഗികബന്ധത്തിലേര്‍പ്പെട്ടു. അവള്‍ മറ്റൊരാളെ വിവാഹം കഴിച്ചാലും അവള്‍ക്ക് എന്റെ കുട്ടിയെ വേണമെന്ന് പറഞ്ഞ് അവള്‍ അത് മനപ്പൂര്‍വം ചെയ്തതാണ്,'' അങ്കിത് പറഞ്ഞു. ഇത് കേട്ട് സുഷമയുടെ ഭര്‍ത്താവ് ആകെ തകര്‍ന്നുപോയി എന്നും കിഷന്‍ സിംഗ് കൂട്ടിച്ചേര്‍ത്തു.
തുടര്‍ന്ന് ഭര്‍ത്താവ് അങ്കിതുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി. അങ്കിതും സുഷമയുമായുള്ള ബന്ധം സൂചിപ്പിക്കുന്ന നിരവധി ഫോട്ടോകള്‍ അയാളെ കാണിച്ചു. അതില്‍ ഒരു ഹോട്ടലില്‍ നിന്നെടുത്ത ഫോട്ടോകളും ഉണ്ടായിരുന്നു. ''അവളുടെ മാതാപിതാക്കള്‍ക്കും എല്ലാം അറിയാമായിരുന്നു. എന്നാല്‍ അത് എന്നില്‍ നിന്ന് മറച്ചുവയ്ക്കാന്‍ അവര്‍ തീരുമാനിച്ചു. ഇതാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയത്,'' അയാള്‍ പറഞ്ഞു.
സുഷമയോട് സംസാരിച്ചപ്പോള്‍ അവളും ഇക്കാര്യങ്ങള്‍ സ്ഥിരീകരിച്ചു. ''നമ്മുടെ വിവാഹത്തിന് ഒരു ദിവസം മുമ്പ് ഞാന്‍ അവനെ കണ്ടു. എന്നാല്‍ അവന്റെ കുട്ടിയെ ആഗ്രഹിച്ചതുകൊണ്ടല്ല, മറിച്ച് അവസാനമായി അവനെ കാണാന്‍ അവന്‍ എന്നോട് ആവശ്യപ്പെട്ടതുകൊണ്ടാണ് അവിടെ പോയത്. എന്റെ വയറ്റിൽ വളരുന്ന കുഞ്ഞ് അവന്റേതാണ്. പക്ഷേ, എനിക്ക് ഒരു തെറ്റുപറ്റിയതാണ്,'' സുഷമ ഭര്‍ത്താവിനോട് പറഞ്ഞു.
''ഇനി ആരെയാണ് വിശ്വസിക്കേണ്ടതെന്ന് എനിക്കറിയില്ല, ഇത് എന്നെ തകർത്തു. എന്ത് ചെയ്യണമെന്ന് എനിക്ക് അറിയില്ല. ഞാന്‍ എവിടേക്ക് പോകും,'' അയാള്‍ കിഷന്‍ സിംഗിനോട് ചോദിച്ചു.
നിരവധി പേരാണ് കിഷന്‍ സിംഗിന്റെ പോസ്റ്റിനോട് പ്രതികരിച്ചത്. "തെളിവുകള്‍ ശേഖരിച്ചശേഷം ഭാര്യയോടൊപ്പം ജീവിക്കാന്‍ താത്പര്യമില്ലെങ്കില്‍ അവളെ ഉപേക്ഷിക്കുക. തെളിവ് എന്നുംകൂടെ സൂക്ഷിക്കുക. അതാണ് ഭാവിയില്‍ സുരക്ഷിതമായിരിക്കാനുള്ള ഏക മാര്‍ഗം,'' ഒരു ഉപയോക്താവ് പറഞ്ഞു.
''വിവാഹമോചനം നേടിയ ശേഷം നട്ടെല്ലില്ലാത്ത മുഴുവന്‍ കുടുംബത്തിനെതിരേയും വഞ്ചനയ്ക്ക് കേസ് കൊടുക്കുക. വഞ്ചന എപ്പോഴും വഞ്ചന തന്നെയാണ്. ഈ മനുഷ്യന്‍ നീതി അര്‍ഹിക്കുന്നു,'' മറ്റൊരാള്‍ പറഞ്ഞു.
''എന്നാല്‍ ഇങ്ങനെ ജനിക്കുന്ന കുട്ടികള്‍- ഡിഎന്‍എ പരിശോധനയില്‍ ഭര്‍ത്താവല്ല കുട്ടിയുടെ പിതാവെന്ന് കണ്ടെത്തിയാലും നിയമപരമായി അയാളെ തന്നെ പിതാവായി കണക്കാക്കപ്പെടും. ഇതാണ് ഏറ്റവും മോശം കാര്യം,'' മറ്റൊരു ഉപയോക്താവ് ചൂണ്ടിക്കാട്ടി.
1872ലെ ഇന്ത്യന്‍ എവിഡന്‍സ് ആക്ടിലെ സെക്ഷന്‍ 112 പ്രകാരം സാധുവായ ഒരു വിവാഹത്തിനിടയിലോ അല്ലെങ്കില്‍ അത് അവസാനിച്ച് 280 ദിവസത്തിനുള്ളിലോ ജനിക്കുന്ന കുട്ടി (അമ്മ പുനര്‍വിവാഹം കഴിച്ചിട്ടില്ലെങ്കില്‍) സ്ത്രീയുടെ ഭര്‍ത്താവിന്റെ കുട്ടിയായി തന്നെയാണ് കണക്കാക്കപ്പെടുന്നത്.