TRENDING:

മാതൃവാത്സല്യത്തോടെ യുവതികളെ അഞ്ച് മിനിറ്റ് ആലിം​ഗനം ചെയ്യുന്നതിന് പുരുഷന്മാർക്ക് ചാർജ് 600 രൂപ

Last Updated:

ഈ ആലിം​ഗനം സൗമ്യവും ആശ്വാസകരവുമാണെന്നാണ് ഒരാൾ കുറിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചൈനയിൽ വിചിത്രവും എന്നാൽ രസകരവുമായ ഒരു പ്രവണതയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. സമ്മർദ്ദത്തിൽ നിന്ന് മോചനം ലഭിക്കാൻ ഇവിടത്തെ യുവതികൾ പണം നൽകി പുരുഷന്മാരെ കെട്ടിപ്പിടിക്കുകയാണ്. ഒരു ആലിംഗനത്തിന് പെൺകുട്ടികൾ ഏകദേശം 20 മുതൽ 50 യുവാൻ വരെയാണ് (അതായത് 240 രൂപ മുതൽ 600 രൂപ ) നൽകുന്നത്. മാതൃവാത്സല്യം നൽകുന്നപ്പോലെ പുരുഷന്മാർ ആലിം​ഗനം ചെയ്യുന്നതിനാണ് യുവതികൾ പണം നൽകുന്നത്. ആലിംഗന സമയം 5 മിനിറ്റ് മാത്രമാണ്. ജോലി സമ്മർദ്ദമോ പഠന സമ്മർദ്ദമോ മറികടക്കാൻ പല പെൺകുട്ടികളും ഈ സേവനങ്ങൾ ഉപയോഗിക്കുന്നു.
ജോലി സമ്മർദ്ദമോ പഠന സമ്മർദ്ദമോ മറികടക്കാൻ പല പെൺകുട്ടികളും ഈ സേവനങ്ങൾ ഉപയോഗിക്കുന്നു
ജോലി സമ്മർദ്ദമോ പഠന സമ്മർദ്ദമോ മറികടക്കാൻ പല പെൺകുട്ടികളും ഈ സേവനങ്ങൾ ഉപയോഗിക്കുന്നു
advertisement

മാതൃവാത്സല്യത്തോടെ ആലിം​ഗനം ചെയ്യുന്നതിന് "മാൻ മംസ്" എന്നാണ് ചൈനയിൽ പറയുന്നത്. വ്യത്യസ്മായ ആലിം​ഗനം വൈറലായതോടെ മാൻ മംസ് എന്ന പദവും ചൈനയിൽ ഏറെ വൈറലായിരിക്കുകയാണ്. ബോഡി ബിൽഡർമാരെപ്പോലെ നല്ല പേശിബലമുള്ള പുരുഷന്മാരാണ് ഇത്തരത്തിലെ ആലിം​ഗനം നൽകുന്നത്. അത്തരം പുരുഷന്മാർ വളരെ മൃദുലമായ സ്വഭാവമുള്ളവരും ക്ഷമയുള്ളവരുമാണെന്നാണ് കരുതുന്ന്.

മാൻ മംസിന് പണം നൽകണമെന്ന ആ​ഗ്രഹം പ്രകടിപ്പിച്ച് ഒരു വിദ്യാർത്ഥി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെയാണ് ഈ പ്രവണത പൊതുജനശ്രദ്ധ നേടിയത്. സെക്കൻഡറി സ്കൂളിലെ പഠന സമ്മർദ്ദം അകറ്റുന്നതിനായി മാതൃവാത്സല്യത്തോടെ എന്നെ ഒരാൾ ആലിം​ഗനം ചെയ്തപ്പോൾ ഏറെ സുരക്ഷിതത്വം തോന്നി. നമുക്ക് അഞ്ച് മിനിറ്റ് ആലിം​ഗനം ചെയ്യാമെന്നായിരുന്നു വിദ്യാർത്ഥി സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.

advertisement

ഈ പോസ്റ്റ് പെട്ടെന്ന് വൈറലായതോടെ പ്രധാന നഗരങ്ങളിലെ സ്ത്രീകൾ ഈ പണമടച്ചുള്ള ആലിംഗനങ്ങൾക്കായി തിരഞ്ഞു തുടങ്ങിയത്. ഈ പണമടച്ചുള്ള മാതൃവാത്സല്യത്തോടെയുള്ള ആലിംഗനങ്ങളിൽ ഭൂരിഭാഗവും ഭൂഗർഭ സ്റ്റേഷനുകൾ അല്ലെങ്കിൽ തിരക്കേറിയ ഷോപ്പിംഗ് സെന്ററുകൾ പോലുള്ള പൊതുസ്ഥലങ്ങളിലാണ് നടക്കുന്നത്.

ഇത്തരത്തിലെ ആലിം​ഗനത്തിലൂടെ ആശ്വാസം കണ്ടെത്തിയ സ്ത്രീകൾ‌ അവരുടെ അനുഭവങ്ങളും പങ്കുവയ്ക്കുന്നുണ്ട്. മൂന്നു മിനിറ്റു നേരം ഒരാൾ ആലിം​ഗനം ചെയ്ത ശേഷം തോളിൽ മൃദുവായി തലോടിയപ്പോൾ ആശ്വാസം ലഭിച്ചെന്നാണ് ഒരു ചൈനീസ് യുവതി കുറിച്ചത്. മറ്റൊരു സോഷ്യൽമീഡിയ ഉപയോക്താവ് കുറിച്ചത് കൂടുതൽ സൗമ്യവും ആശ്വാസകരവുമായ ആലിംഗനമാണ് മാൻ മംസ് നൽകുന്നതെന്നാണ്.

advertisement

ഈ സേവനം മറ്റുള്ളവരെ ശരിക്കും സഹായിക്കുന്നുവെന്ന് വിശ്വസിക്കുന്നെന്നാണ് മാൻ മംസ് ആയ ഷൗ എന്ന പുരുഷൻ പറയുന്നത്. തന്റെ അടുത്തു വരുന്ന യുവതികളിൽ അധികം പേരും ജോലി സംബന്ധമായ സമ്മർദ്ദം നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ ഷൗ 34 പേർക്കാണ് ആലിം​ഗനങ്ങൾ നൽകിയിട്ടുള്ളത്. ഇതിലൂടെ ,758 യുവാൻ (ഏകദേശം 21,000 രൂപ) സമ്പാദിച്ചെന്നും ഇതൊരു ഉപജീവനമാർഗമായി സ്വീകരിക്കാൻ ആ​ഗ്രഹിക്കുന്നില്ലെന്നും ഷൗ കൂട്ടിച്ചേർത്തു.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
മാതൃവാത്സല്യത്തോടെ യുവതികളെ അഞ്ച് മിനിറ്റ് ആലിം​ഗനം ചെയ്യുന്നതിന് പുരുഷന്മാർക്ക് ചാർജ് 600 രൂപ
Open in App
Home
Video
Impact Shorts
Web Stories