മെൽബണിൽ സുഹൃത്തുക്കളായ കൈൽലിന്റെയും സാറ്ക്കുമൊപ്പം താമസിക്കുന്ന ലെനെഹാൻ ഒരു പ്രാദേശിക റെസ്റ്റോറന്റിൽ നിന്നാണ് ഒരു വൈകുന്നേരം ബാർബിക്യൂ ചിക്കൻ പിസ്സകൾ, ഗാർലിക് ബ്രെഡ്, ചിപ്‌സ് എന്നിവയുൾപ്പെടെ 65 ഡോളറിന്റെ ഭക്ഷണം യൂബർ ഈറ്റ്സ് വഴി ഓർഡർ ചെയ്തത്. എന്നാൽ ഓർഡർ കൺഫർമേഷൻ പരിശോധിച്ചപ്പോഴാണ് ഭക്ഷണം എത്തേണ്ട മേൽവിലാസം താൻ മുമ്പ് ഒരിക്കൽ താമസിച്ചിരുന്ന ഡബ്ലിനിലെ ഒരു വിലാസത്തിലേക്കാണെന്നുള്ള ത് ശ്രദ്ധയിൽപ്പെട്ടത്.
സുഹൃത്തുക്കളെല്ലാവരും വിശന്ന് ഭക്ഷണത്തിനായി കാത്തിരിക്കുമ്പോഴാണ് ഓർഡർ ചെയ്ത ഭക്ഷണം പതിനായിരക്കണക്കിന് കിലോമീറ്ററുകൾക്കപ്പമുള്ള അയർലൻഡിലേക്കാണ് ഡെലിവറാകുന്നതറിഞ്ഞത്. യൂബർ ഈറ്റ്സിൽ മേൽവിലാസം നൽകിയപ്പോഴുണ്ടായ പിശകാണ് ഇത്തരത്തിൽ സംഭവിക്കാൻ കാരണം. ഭക്ഷണം വീണ്ടും ഓർഡർ ചെയ്യാൻ ആദ്യം മുതൽ വീണ്ടും മുഴുവൻ പ്രക്രിയയിലൂടെയും പോകണമായിരുന്നു. അബദ്ധം മനസിലായ യുവാവ് ഒടുവിൽ വിശന്നിരിക്കുന്ന സുഹൃത്തുക്കളെ വിളിച്ച് കാര്യം വിശദീകരിച്ചു. എന്നാൽ സുഹൃത്തുക്കൾ രസകരമായ സംഭവത്തിന്റെ ഫോൺ സംഭാഷണം റെക്കോഡ് ചെയ്ത് ടിക്ടോക്കിൽ പോസ്റ്റ് ചെയ്തു. 500,000-ത്തിലധികം പേരാണ് ഇത് കണ്ടത്.
advertisement
താൻ തെറ്റായി ഡബ്ളിനിലുള്ള തന്റെ സ്വന്തം വീട്ടുവിലാസത്തിലാണ് ഭക്ഷണം ഓർഡർ ചെയ്തതെന്നും അത് റദ്ദാക്കണമെന്നും യുവാവ് യൂബർ ഈറ്റ്സ് പ്രതിനിധിയോട് ആവശ്യപ്പെട്ടു. ലെനെഹാന് പിണഞ്ഞ അബദ്ധം അദ്ദേഹം യൂബർ ഈറ്റ്സ് പ്രതിനിധിയോട് വിശദീകരിക്കുമ്പോൾ തങ്ങൾ ചിരിക്കുകയായിരുന്നു എന്ന് ലെനെഹാന്റെ സുഹൃത്തുക്കൾ പറഞ്ഞു.ഭക്ഷണം ഓർഡർ ചെയ്തപ്പോ നൽകിയ 65 ഡോളറും യുവാവിന് റീഫണ്ട് ചെയ്തു നൽകി. നിരവധി പേരാണ് സമൂഹമാധ്യമത്തിൽ രസകരമായ പ്രതികരണങ്ങളുമായെത്തിയത്.