ഗൊറില്ല ഗ്ലൂ ഉപയോഗിച്ച് മുടി ഒട്ടിച്ച് വൈറലായ സ്ത്രീയുടെ വീഡിയോ ഫെയ്ക്കാണെന്ന് തെളിയിക്കാനാണ് ഇയാള്‍ ശ്രമിച്ചത്. വൈറല്‍ വീഡിയോയിലെ സ്ത്രീയുടെ വാദം പൊളിക്കേണ്ട ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത ഇയാള്‍ ഗൊറില്ല പശ ഉപയോഗിച്ച് തന്റെ രണ്ടു ചുണ്ടുകള്‍ കൂട്ടിയൊട്ടിച്ചു.
അപകടകരമായ പരീക്ഷണത്തിന് ശേഷം അദ്ദേഹത്തെ ഉടൻ ഹോസ്പിറ്റിലിലേക്ക് കൊണ്ടു പോകേണ്ടി വന്നുവെന്ന് പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. ലെനിൻ മാര്‍ട്ടിൻ എന്നയാളാണ് പരീക്ഷണം നടത്തി വെട്ടിലായത്. ചുണ്ടിൽ പശതേച്ചതോടെ തീവ്രമായ വേദന സഹിക്കേണ്ടി വന്നു. ഇയാള്‍ പേപര്‍ കപ്പില്‍ പശയൊഴിച്ച് ചുണ്ടില്‍ തേക്കുകയായിരുന്നു.
advertisement
പെട്ടെന്ന് തന്നെ പശ നീക്കം ചെയ്ത് വൈറല്‍ വീഡിയോയിലെ സ്ത്രീയെ തെറ്റാണെന്ന് തെളിയിക്കാനായിരുന്നു മാര്‍ട്ടിന്റെ പദ്ധതി. 'ഞാനീ പശയെടുത്ത് കപ്പിലാക്കി എന്റെ വായിലൊഴിക്കാൻ പോവുകയാണ്. പശ ഞാൻ നക്കി തുടച്ചു മാറ്റും.'
അപകടത്തിന് മുമ്പ് റെക്കോര്‍ഡ് ചെയ്ത വീഡിയോയില്‍ മാര്‍ട്ടിൻ പറയുന്നത് കേള്‍ക്കാം. ഇൻസ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്ത് വീഡിയോയില്‍ ശേഷം എന്തു സംഭവിച്ചു എന്ന് കാണിക്കുന്നില്ല. ആശുപത്രി കിടക്കയില്‍ കിടക്കുന്ന തന്റെ ചിത്രമാണ് അദ്ദേഹം പിന്നീട് പോസ്റ്റ് ചെയ്തത്. ഫോട്ടോയില്‍ അപ്പോഴും തന്റെ ചുണ്ടില്‍ ഒട്ടിപ്പിടിച്ചു കിടക്കുന്ന പേപ്പര്‍ കപ്പ് കാണാം.
You may also like:ഒരു കപ്പ് ചായ കുടിച്ചു, പിന്നാലെ തുടർച്ചയായ ഏമ്പക്കം; എട്ട് മാസമായി അജ്ഞാത രോഗവുമായി 60 കാരൻ
ഗൊറില്ല പശ ഉപയോഗിച്ച് വീഡിയോ ഉണ്ടാക്കിയ സ്ത്രീ നുണ പറയുകയാണ് എന്ന് പറഞ്ഞ് തുടങ്ങിയ ക്യാപ്ഷനിന്റെ അവസാന ഭാഗം അവള്‍ ചെയ്തത് സത്യമാണെന്നും എല്ലാവരും തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും മാര്‍ട്ടിൻ പറയുന്നു.
എന്നാല്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ഇദ്ദേഹത്തോട് സഹതാപം തോന്നുന്നതിന് പകരം കലിപ്പാണ് കാണിക്കുന്നത്. അധികം സമാര്‍ട്ടാവാൻ ശ്രമിച്ച ഇദ്ദേഹത്തെ ഫോള്ളോ ചെയ്യരുതെന്ന് ചിലര്‍ പറയുന്നു. ചുണ്ടിന് പകരം അദ്ദേഹത്തിന്റെ തലച്ചോറായിരുന്നു ഒട്ടിപ്പോകേണ്ടിയിരുന്നത് എന്നാണ് മറ്റു ചിലരുടെ അഭിപ്രായം.
ആദ്യമായിട്ടല്ല മാര്‍ട്ടിൻ ഇത്തരം മണ്ടത്തരവുമായി വരുന്നത്. 2019 ല്‍ വീഡിയോ നിര്‍മ്മിക്കാൻ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് ഐസ്‌ക്രീം മോഷ്ടിച്ച് കഴിച്ച കപ്പ് അവിടെ തന്നെ നിക്ഷേപിച്ചതിന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. വസ്തു നശിപ്പിച്ചതിന് പുറമെ കുറ്റകൃത്യം പബ്ലിക്കില്‍ പോസ്റ്റ് ചെയ്തതിനു കൂടി പോലീസ് കുറ്റം ചുമത്തിയിരുന്നു അദ്ദേഹത്തിനെതിരെ.