അതുകൊണ്ടുതന്നെ ഇവ പങ്കുവെക്കുന്നത് പലപ്പോഴും അസാധാരണമായി തോന്നിയേക്കും. അത്തരമൊരു സംഭവത്തെ കുറിച്ചാണ് കമ്മ്യൂണിക്കേഷന്‍ പ്രൊഫഷണലായ ഹര്‍നൂര്‍ സലൂജ പറയുന്നത്. തനിക്ക് ഒരു പുരുഷന്‍ തന്റെ ക്രെഡിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍ 10 സെക്കന്‍ഡ് നേരത്തേക്ക് അയച്ചുതന്നതായും കാര്‍ഡിന്റെ ചിത്രം അപ് ലോഡ് ചെയ്യാന്‍ കഴിയുമെങ്കില്‍ അത് ഉപയോഗിച്ച് കുറച്ച് ഷോപ്പിങ് നടത്താന്‍ പറഞ്ഞതായും യുവതി ലിങ്ക്ഡ് ഇന്നില്‍ പങ്കുവെച്ച പോസ്റ്റിലൂടെ വെളിപ്പെടുത്തി.
വളരെ വിചിത്രമായി തോന്നുന്ന പെരുമാറ്റത്തിലൂടെ അയാള്‍ എന്താണ് പരീക്ഷിക്കുന്നതെന്ന് തനിക്ക് ഉറപ്പില്ലെന്ന് യുവതി പറയുന്നു. ആ പത്ത് സെക്കന്‍ഡിനുള്ളില്‍ തന്റെ ഭാവനയിലൂടെ കുറേകാര്യങ്ങള്‍ കടന്നുപോയെന്നും അവര്‍ വ്യക്തമാക്കി. ലിങ്ക്ഡ് ഇന്നില്‍ നേരിട്ടുള്ള ചാറ്റ് ബോക്‌സിലാണ് അയാള്‍ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ അയച്ചതെന്നും സലൂജ പറയുന്നുണ്ട്. തന്റെ ഇന്റര്‍നെറ്റ് വേഗതയാണോ അതോ ധാര്‍മ്മികതയാണോ അതോ എന്തെങ്കിലും ഗെയിമിന്റെ ഭാഗമാണോ ഇതെന്ന് അറിയില്ലെന്നും സലൂജ കൂട്ടിച്ചേര്‍ത്തു.
advertisement
അതേസമയം, ആ പത്ത് സെക്കന്‍ഡ് സമയം തന്റെ മനസ്സിലൂടെ കടന്നുപോയ രസകരമായ കാര്യങ്ങളെ കുറിച്ചും യുവതി പറയുന്നുണ്ട്. ഈ സംഭവങ്ങളെ കുറിച്ച് വിവരിക്കാന്‍ ഒരു മൈക്ക് വാങ്ങണോ എന്ന് ആലോചിച്ചതായും സ്‌കിന്‍കെയര്‍ ഉത്പന്നങ്ങളിലൂടെ സ്‌ക്രോള്‍ ചെയ്തതായും (കാരണം ഈ ആഘാതത്തില്‍ നിന്ന് മുക്തയാകാന്‍ റെറ്റിനോള്‍ ആവശ്യമാണെന്നും) സലൂജ പരിഹാസരൂപേണ കുറിച്ചു.
"നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് അയയ്ക്കുന്നത് 'നെറ്റ്‌വര്‍ക്കിംഗ്' ആശയമാണെങ്കില്‍ അറിയുക എന്റെ ഇന്റര്‍നെറ്റ് വേഗതയുള്ളതായിരിക്കാമെന്നും പക്ഷേ എന്റെ ധാര്‍മ്മികത വേഗതയുള്ളതാണ്," എന്ന് പറഞ്ഞുകൊണ്ടാണ് സലൂജ പോസ്റ്റ് അവസാനിപ്പിച്ചത്. അസാധാരണമായ റിക്വസ്റ്റിനുള്ള സലൂജയുടെ മറുപടിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ചിലര്‍ കമന്റ് വിഭാഗത്തില്‍ നര്‍മ്മത്തോടെയുള്ള പ്രതികരണങ്ങള്‍ ഇതിനു താഴെ പങ്കുവെച്ചു. എന്നാല്‍, മറ്റുചിലര്‍ സമാന അനുഭവങ്ങളും പങ്കുവെച്ചിട്ടുണ്ട്.
ഒരു ഇൻഫ്ളൂവൻസർ അയാളുടെ പോസ്റ്റിന് കമന്റ് ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ട് സന്ദേശം അയച്ചതായി ഒരാള്‍ വെളിപ്പെടുത്തി. ഇങ്ങനെ കമന്റ് ചെയ്താല്‍ പണം സമ്മാനമായി നല്‍കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ താനിത് നിരസിച്ചതായും അയാളെ ബ്ലോക് ചെയ്തതായും അദ്ദേഹം പറഞ്ഞു. സമാന അനുഭവങ്ങളും ഹാസ്യരൂപേണയുള്ള പ്രതികരണങ്ങളും മറ്റു ചിലരും പങ്കുവെച്ചതോടെ സലൂജയുടെ പോസ്റ്റ് വേഗത്തില്‍ വൈറലായി.