TRENDING:

സെക്കൻ്റ് ഹാൻഡ് വാങ്ങിയ തുണി കഴുകാതെ ഉപയോഗിച്ച യുവാവിന് മുഖത്ത് അണുബാധ: വൈറലായി വീഡിയോ

Last Updated:

ടിക് ടോക്കില്‍ കണ്ടന്റ് ക്രിയേറ്ററായ യുവാവ് സെക്കൻ്റ് ഹാൻഡ് തുണി വാങ്ങി കഴുകാതെ ഉപയോഗിക്കുകയായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പലവിധത്തില്‍ ത്വക്ക് രോഗങ്ങള്‍ വരാറുണ്ട്. ചിലർക്ക് ചൂടുള്ള കാലാവസ്ഥയിലും തണുപ്പ് കാലാവസ്ഥയിലുമൊക്കെ ചർമ്മത്തിൽ എന്തെങ്കിലും അലർജി പോലെ വരുന്നതായി കാണാം. പൊടി, പെർഫ്യൂം, പൗഡർ, ബോഡി ക്രീം, ഫേസ് വാഷ് തുടങ്ങിയവയുടെ ഉപയോഗമോ അല്ലെങ്കിൽ തലയിലെ താരനോ കാരണമൊക്കെ ചർമ്മ പ്രശ്നങ്ങൾ വരുന്നതായി കേട്ടിട്ടുണ്ട്.
News18
News18
advertisement

ചില തുണികളും ചര്‍മ്മ രോഗങ്ങള്‍ക്ക് കാരണമാകാറുണ്ട്. ഇത്തരത്തില്‍ മുഖത്ത് അണുബാധ പിടിപ്പെട്ട ഇന്തോനേഷ്യക്കാരനായ യുവാവിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ടിക് ടോക്കില്‍ കണ്ടന്റ് ക്രിയേറ്ററായ യുവാവ് സെക്കൻ്റ് ഹാൻഡ് തുണി വാങ്ങി കഴുകാതെ ഉപയോഗിച്ചതാണ് മുഖത്ത് അണുബാധയ്ക്ക് കാരണമായത്. യുവാവ് തന്നെയാണ് ഞെട്ടിപ്പിക്കുന്ന തന്റം അനുഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഇതോടെ മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഈ വീഡിയോ വൈറലായി.

ടിക് ടോക്കറിന്റെ മുഖത്ത് ചെറിയ കുരുക്കള്‍ മുഴച്ചിരിക്കുന്നതായി വീഡിയോയില്‍ കാണാം. 'മോളസ്‌കം കോണ്ടാഗിയോസം' എന്ന അണുബാധയാണ് അദ്ദേഹത്തിന്റെ മുഖത്ത് ബാധിച്ചിരിക്കുന്നത്. ചര്‍മ്മത്തില്‍ ചെറിയ മുഴകള്‍ പ്രത്യക്ഷപ്പെടുന്ന അവസ്ഥയാണിത്. മലിനമായ തുണികളോ ടവലുകളോ ഉപയോഗിക്കുന്നതിലൂടെയും കളിപ്പാട്ടങ്ങളിലൂടെയോ പകരുന്ന വൈറസ് മൂലമാണ് ഇത് സംഭവിക്കുന്നത്.

advertisement

ഇത് കാണുമ്പോള്‍ അസ്വസ്ഥതയുണ്ടാക്കുമെങ്കിലും വലിയ പ്രശ്‌നങ്ങളില്ലാതെ പരിഹരിക്കപ്പെടുമെന്നാണ് ആരോഗ്യ വിവര സൈറ്റായ 'നീഡ് ടു നോ' റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ അണുബാധ പൊതുവേ വേദനയില്ലാത്തതാണെന്നും പലപ്പോഴും ചികിത്സയില്ലാതെ തന്നെ പരിഹരിക്കപ്പെടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

മോളസ്‌കം കോണ്ടാഗിയോസം ഒരു വൈറസ് മൂലമുണ്ടാകുന്ന വളരെ സാധാരണമായ ഒരു ചര്‍മ്മ അണുബാധയാണെന്ന് മറ്റൊരു ആരോഗ്യ സൈറ്റായ 'മയോ ക്ലിനിക്കും' പറയുന്നുണ്ട്. പിന്‍ഹെഡോ പെന്‍സില്‍ ഇറേസറോ പോലെ തോന്നുന്ന വൃത്താകൃതിയിലുള്ള ഉറച്ച മുഴകള്‍ക്ക് ഇത് കാരണമാകുന്നു. ഈ മുഴകള്‍ വേദനയുള്ളതായിരിക്കില്ലെന്നും മയോ ക്ലിനിക് റിപ്പോര്‍ട്ട് ചെയ്യുന്നു.

advertisement

എന്നാല്‍, ഇത് മറ്റ് ഭാഗങ്ങളിലേക്ക് പടരാനുള്ള സാധ്യത കൂടുതലാണ്. മുഴകള്‍ പൊട്ടുകയോ മുറിയുകയോ ചെയ്താല്‍ അണുബാധ അടുത്ത ചര്‍മ്മത്തിലേക്ക് പടരും. വ്യക്തികള്‍ തമ്മിലുള്ള സമ്പര്‍ക്കത്തിലൂടെയും ഒരേ വസ്തുക്കളുടെ ഉപയോഗത്തിലൂടെയും രോഗം പടരുമെന്നും വെബ്‌സൈറ്റില്‍ പറയുന്നുണ്ട്.

വസ്ത്രങ്ങളില്‍ പലപ്പോഴും ഇത്തരം ചര്‍മ്മ രോഗങ്ങള്‍ക്കും തടിപ്പിനും ചൊറിച്ചിലിനുമൊക്കെ കാരണമാകുന്ന പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാറുണ്ടെന്ന് കോര്‍ണല്‍ യൂണിവേഴ്‌സിറ്റിയിലെ ഫൈബര്‍ സയന്‍സ് ആന്‍ഡ് അപ്പാരല്‍ ഡിസൈനിലെ സീനിയര്‍ അദ്ധ്യാപകന്‍ ഫ്രാന്‍സെസ് കോസെന്‍ ഈ സംഭവത്തില്‍ പ്രതികരിച്ചുകൊണ്ട് ന്യൂയോര്‍ക്ക് പോസ്റ്റിനോട് പറഞ്ഞു.

advertisement

ടിക് ടോക്കറിന്റെ വീഡിയോ വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ലക്ഷകണക്കിന് ആളുകളിലേക്ക് വീഡിയോ പ്രചരിച്ചു. നിരവധിയാളുകള്‍ പോസ്റ്റിന് അഭിപ്രായങ്ങളും രേഖപ്പെടുത്തി. ചിലര്‍ അദ്ദേഹത്തിന്റെ അവസ്ഥയില്‍ സഹതാപം കാണിക്കുകയും വേഗം സുഖം പ്രാപിക്കാന്‍ ആശംസിക്കുകയും ചെയ്തു. മറ്റു ചിലര്‍ അദ്ദേഹത്തെ വിമര്‍ശിച്ചു. വസ്ത്രങ്ങള്‍ എന്തുകൊണ്ടാണ് കഴുകാതെ ഉപയോഗിച്ചതെന്ന് ഒരാള്‍ ചോദിച്ചു. അലക്കാത്ത സെക്കൻ്റ് ഹാൻഡ് വസ്ത്രം ഉപയോഗിച്ചുവെന്ന് കേട്ടപ്പോള്‍ ഞെട്ടിയെന്നായിരുന്നു മറ്റൊരു കമന്റ്.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
സെക്കൻ്റ് ഹാൻഡ് വാങ്ങിയ തുണി കഴുകാതെ ഉപയോഗിച്ച യുവാവിന് മുഖത്ത് അണുബാധ: വൈറലായി വീഡിയോ
Open in App
Home
Video
Impact Shorts
Web Stories