ഇതോടെ നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയത്. സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ ഏതറ്റം വരെയും പോകുമെന്ന് ചിലര്‍ കമന്റ് ചെയ്തു.'ഇന്നത്തെ തലമുറ റീല്‍സ് എടുക്കാന്‍ ഭ്രാന്തമായ രീതിയില്‍ പെരുമാറുന്നു. മറ്റുള്ളവരുടെ അന്തസിനെ പോലും മാനിക്കാതെയാണ് പലരും വീഡിയോകള്‍ ഷൂട്ട് ചെയ്യുന്നത്,' എന്ന് ഒരാള്‍ കമന്റ് ചെയ്തു. സമാനമായി തിരക്കേറിയ റോഡില്‍ വാഹനം നിര്‍ത്തി റീല്‍സ് എടുക്കാന്‍ ശ്രമിച്ച രണ്ട് യുവാക്കളുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
advertisement
ഈ വര്‍ഷമാദ്യമാണ് സംഭവം നടന്നത്. ഡല്‍ഹി ഫ്‌ളൈ ഓവറിലാണ് യുവാക്കള്‍ തങ്ങളുടെ വാഹനം നിര്‍ത്തി റീല്‍സ് എടുക്കാന്‍ ശ്രമിച്ചത്. ഇത് നീണ്ട ട്രാഫിക് കുരുക്കിലേക്കാണ് നയിച്ചത്. ഫ്‌ളൈ ഓവറിന്റെ മധ്യഭാഗത്ത് കാര്‍ നിര്‍ത്തിയായിരുന്നു യുവാക്കളുടെ റീല്‍സ് ഷൂട്ട്. ഈ വീഡിയോ ഇന്‍സ്റ്റഗ്രാമിലും വൈറലായിരുന്നു. വാഹനഗതാഗതം തടസപ്പെടുത്തി റീല്‍സ് എടുത്ത യുവാക്കളെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തി. ഇവര്‍ക്കെതിരെ പോലീസ് നടപടിയെടുക്കണമെന്നും ചിലര്‍ ആവശ്യപ്പെട്ടു.