ദമ്പതികള്‍ തമ്മിലുള്ള വിവാഹമോചനവും മകനെച്ചൊല്ലിയുള്ള തര്‍ക്കവുമാണ് മാര്യേജ് സ്‌റ്റോറി എന്ന ചിത്രത്തിലെ പ്രമേയം. സ്‌കാര്‍ലറ്റും ആദവുമാണ് ദമ്പതികളായി ചിത്രത്തില്‍ അഭിനയിച്ചിട്ടുള്ളത്. ലോറ ഡെര്‍ണും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.
ചെന്നായ്ക്കളുടെ ആക്രമണത്തില്‍ നിന്നും വളര്‍ത്തുമൃഗങ്ങളെ രക്ഷിക്കാനായി യുഎസ് അഗ്രികള്‍ച്ചറല്‍ വകുപ്പ് (യുഎസ്ഡിഎ) ഈ രംഗങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കയിലുടനീളമുള്ള ഫാമുകളില്‍ 'മാരേജ് സ്റ്റോറി'യില്‍ സ്‌കാര്‍ലറ്റ് ജോഹാന്‍സണും ആദം ഡ്രൈവറും പരസ്പരം അലമുറയിടുന്നതിന്റെയും നിലവിളിക്കുന്നതിന്റെയും ഓഡിയോ ഉപയോഗിക്കുന്നതായാണ് റിപ്പോര്‍ട്ട്.
ഇതും വായിക്കുക: പ്രണയിനി മരിച്ചിട്ടും മരിക്കാതെ പ്രണയം; 22കാരിയുടെ മൃതദേഹം പുനർസൃഷ്ടിച്ച് 7 വര്‍ഷം ഒരുമിച്ചു ജീവിച്ച ഡോക്ടര്‍
advertisement
ഡ്രോണ്‍ കൗഹാന്‍ഡുകളാണ് കന്നുകാലികളുടെ രക്ഷയ്ക്കായി യുഎസിലെ ഫാമുകളില്‍ ഉപയോഗിക്കുന്നത്. ഇതില്‍ തെര്‍മല്‍ ക്യാമറകളുണ്ട്. ഇത് ഇരുട്ടില്‍ പതിയിരിക്കുന്ന ചെന്നായ്ക്കളെ കണ്ടെത്താന്‍ സഹായിക്കുന്നു. ലൗഡ്‌സ്പീക്കറിലൂടെ ഉച്ചത്തിലുള്ള ശബ്ദങ്ങള്‍ പുറപ്പെടുവിച്ച് ഇവയെ ഭയപ്പെടുത്തി ഓടിക്കുകയാണ് ചെയ്യുന്നത്. വെടിയൊച്ചകള്‍, ആളുകള്‍ ഉറക്കെ സംസാരിക്കുകയും നിലവിളിക്കുകയും ചെയ്യുന്ന ശബ്ദങ്ങള്‍ എന്നിവ ലൗഡ്‌സ്പീക്കറുകളിലൂടെ പ്രക്ഷേപണം ചെയ്യുന്നു.
ഇത് കേട്ട് ചെന്നായ്ക്കള്‍ പ്രതികരിക്കുകയും മനുഷ്യര്‍ മോശക്കാരാണെന്ന് അവ മനസ്സിലാക്കുകയും ചെയ്യുമെന്ന് ഒറിഗോണിലെ ഒരു യുഎസ്ഡിഎ ജില്ലാ സൂപ്പര്‍വൈസര്‍ പറഞ്ഞു. ചെന്നായ്ക്കളെ ഭയപ്പെടുത്തി ഓടിക്കാന്‍ എസിഡിസി ബാന്‍ഡിന്റെ തണ്ടര്‍സ്ട്രക്ക് പോലുള്ള ഉച്ചത്തിലുള്ള സംഗീതവും ഉപയോഗപ്പെടുത്തുന്നുണ്ട്. 20 ദിവസത്തിനുള്ളില്‍ 11 പശുക്കളെ ചെന്നായ്ക്കള്‍ കൊന്നതിനുശേഷം ഒറിഗോണില്‍ ചെന്നായ്ക്കളെ ഭയപ്പെടുത്തി ഓടിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായും റിപ്പോര്‍ട്ട് പറയുന്നു.
വന്യ ജീവിയായ ചെന്നായ പോലും ഒരു സിനിമയിലെ വഴക്ക് കേട്ടാൽ വന്ന വഴി തിരിച്ചോടുമെങ്കിൽ ഭാര്യാ ഭർത്താക്കന്മാരുടെ ഒറിജിനൽ വഴക്ക് കണ്ടാൽ എന്തായിരിക്കും വന്യമൃഗങ്ങളുടെ പ്രതികരണം?