ബിഗ് ബോസ് വേദി മറ്റൊരു ചരിത്രനിമിഷത്തിനു കൂടി സാക്ഷ്യം വഹിച്ചു. ലാലേട്ടന്റെ കൈയക്ഷരം ഇനി ഡിജിറ്റൽ ഫോണ്ട് രൂപത്തിൽ ഇനി ലഭ്യമാകും .സിനിമ ചരിത്രത്തിൽ ആദ്യമായാണ് ഒരു താരത്തിന്റെ കൈയക്ഷരം ഡിജിറ്റൽ ഫോണ്ടായി പ്രേക്ഷകരിലേക്ക് എത്തുന്നത്.' A10' എന്നായിരിക്കും ഈ ഫോണ്ട് അറിയപ്പെടുക.
Also Read- മോഹൻലാൽ എങ്ങനെ മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടനായി?
കൂടാതെ ഏഷ്യാനെറ്റ് മൂവീസും ക്ലബ് എഫ് എം ചേർന്ന് സംഘടിപ്പിച്ച 'സിനിമ കഥ' യുടെ കഥയും മോഹന്ലാലിന് മുമ്പിൽ അവതരിപ്പിച്ചു. സിനിമ കഥയിലൂടെ പ്രേക്ഷകർക്ക് അവരാഗ്രഹിക്കുന്ന മോഹൻലാൽ കഥാപാത്രങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള കഥകൾ അവതരിപ്പിക്കാനുള്ള അവസരം കിട്ടുന്നു. ആയിരക്കണക്കിന് പേരാണ് ഇതിൽ പങ്കെടുത്തത്.
advertisement
ഈ ആഘോഷങ്ങൾക്ക് കൂടുതൽ ശോഭനൽകികൊണ്ട് മോഹൻലാൽ ചിത്രങ്ങളിലെ ഗാനങ്ങൾ കോർത്തിണക്കി കൊണ്ട് വിജയ് യേശുദാസ് അവതരിപ്പിച്ച സംഗീതവിരുന്നും ഉണ്ടായിരുന്നു. ഈ പ്രത്യേക എപ്പിസോഡ് ഏഷ്യാനെറ്റിൽ ഇന്ന് രാത്രി 9.30 നു സംപ്രേക്ഷണം ചെയ്യുന്നു