യുവാവായ രോഹിത്, ശനിയാഴ്ച കാമുകിയെ കാണാനാണ് ബൈക്കിൽ വീട്ടിൽ നിന്നിറങ്ങിയത്. എന്നാല്‍ അമ്മയോട് മറ്റെന്തോ ആവശ്യത്തിന് പോകുകയാണെന്നാണ് രോഹിത് പറഞ്ഞിരുന്നത്. പിന്നീട് സുശീല റോഡ് മുറിച്ചുകടക്കുമ്പോൾ, വഴിയരികിലെ ഒരു കടയിൽ നിന്ന് മകനും മകന്റെ കാമുകിയും ഒരു പ്ലേറ്റ് ചൗമേൻ (ചൈനീസ് ന്യൂഡിൽസ്) കഴിക്കുന്നത് യാദൃച്ഛികമായി ശ്രദ്ധയില്‍പ്പെട്ടു.
അടുത്തെത്തിയ സുശീല മകനെ തല്ലുകയായിരുന്നു. ഈ സമയം കാമുകി സാഹചര്യം ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും, സുശീല അവളുടെ മുടിയിൽ പിടിച്ച് വലിച്ചിഴച്ചു. കണ്ടുനിന്നവരിലൊരാൾ രോഹിതിന്റെ അച്ഛൻ ശിവ്കരണെ വിളിച്ചതോടെ കാര്യങ്ങൾ കൂടുതൽ വഷളായി. ശിവ്കരൺ സംഭവസ്ഥലത്തെത്തി ഭാര്യയോടൊപ്പം ചേർന്ന് മകനെ ആക്രമിച്ചതായി റിപ്പോർട്ടുണ്ട്.
advertisement
ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, തെരുവിൽ സംഘർഷമുണ്ടായതായി റിപ്പോർട്ടുകൾ ലഭിച്ചതിനെത്തുടർന്ന് ഗുഞ്ചൈനി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ദമ്പതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനായി സ്റ്റേഷനിലേെത്തിച്ചു.
പ്രശ്നം പരിഹരിക്കാൻ പൊലീസ് ഇരു കുടുംബങ്ങളെയും സ്റ്റേഷനിലേക്ക് കൊണ്ടുവന്നതായി അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ് മഹേഷ് കുമാർ സ്ഥിരീകരിച്ചു. ഔപചാരികമായി പരാതി ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കാമുകിയെ പിന്നീട് അവളുടെ മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു. രോഹിത് മാതാപിതാക്കൾക്കൊപ്പവും മടങ്ങി.
സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ ഒട്ടേറെപേർ പ്രതികരണങ്ങളുമായി രംഗത്തുവന്നു. മാതാപിതാക്കളുടെ പ്രതികരണം അതിരുവിട്ടതാണെന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോൾ മറ്റൊരുകൂട്ടർ സുശീലയെയും ശിവ്കരണെയും പിന്തുണച്ച് കമന്റുകൾ രേഖപ്പെടുത്തി.