ഈ വിഷയത്തെ കുറിച്ച് അറിയാനുള്ള പ്രായം കുട്ടിക്കായിട്ടില്ലെന്നും അവര്‍ പറയുന്നു. ലൈംഗികത പഠിക്കുന്നതിന് ഇത് വളരെ ചെറിയ പ്രായമാണെന്നാണ് അമ്മയുടെ വാദം. അതേസമയം, നെവാഡയിലെ സ്‌കൂളുകളില്‍ മനുഷ്യ ലൈംഗികതയെ കുറിച്ച് പഠിപ്പിക്കുന്ന ഒരു കോഴ്‌സ് കുട്ടികള്‍ക്ക് നല്‍കേണ്ടതുണ്ടെന്നാണ് യുഎസ് സെക്ഷ്വാലിറ്റി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് എജ്യുക്കേഷന്‍ കൗണ്‍സില്‍ (എസ്‌ഐഇസിയുഎസ്) ഇതേ കുറിച്ച് വിശദീകരിക്കുന്നത്. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനയാണിത്.
എന്നാല്‍, ബിരുദദാനത്തിന് ഈ കോഴ്‌സ് നിര്‍ബന്ധമല്ല. ലൈംഗികത പഠിപ്പിക്കുന്ന ക്ലാസുകളില്‍ തങ്ങളുടെ കുട്ടികള്‍ പഠിക്കുന്നതിന് മാതാപിതാക്കള്‍ രേഖാമൂലമുള്ള സമ്മതം നല്‍കണം.
advertisement
സ്ത്രീയുടെ ആന്തരിക ശരീരഘടനയെ കുറിച്ച് പഠിപ്പിക്കുന്ന പേജിന്റെ ചിത്രങ്ങളും എക്‌സില്‍ യുവതി പങ്കുവെച്ചിട്ടുണ്ട്. മകള്‍ അഞ്ചാം ക്ലാസിലാണ് പഠിക്കുന്നതെന്നും എന്തുകൊണ്ടാണ് സ്‌കൂളില്‍ നിന്ന് ഇത് അവള്‍ക്ക് നല്‍കിയതെന്നും അവര്‍ പോസ്റ്റില്‍ ചോദിക്കുന്നു. മകള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കാന്‍ സമ്മതിച്ചുകൊണ്ടുള്ള ഒരു പേപ്പറിലും താന്‍ ഒപ്പിട്ടിട്ടില്ലെന്നും അവര്‍ പറയുന്നു. ആണ്‍കുട്ടികള്‍ക്കും ഈ ലേഖനങ്ങള്‍ നല്‍കിയതായി യുവതി പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ക്ലാസില്‍ കുട്ടിയെ ചേര്‍ക്കുന്നതിനുള്ള അനുമതി പത്രത്തിന്റെ ഫോട്ടോയും ഇതോടൊപ്പം അവര്‍ പങ്കുവെച്ചു. ഈ പേപ്പര്‍ ഇന്നലെയാണ് കിട്ടിയതെന്നും ഇത് മറ്റൊരു ഡോക്യുമെന്റിനൊപ്പം മറഞ്ഞിരിക്കുകയായിരുന്നുവെന്നും ഇതിന് അവര്‍ മറുപടി നല്‍കിയിട്ടില്ലെന്നും പോസ്റ്റ് വ്യക്തമാക്കുന്നുണ്ട്. വെറുപ്പുളവാക്കുന്നതാണ് സ്‌കൂളിന്റെ നടപടിയെന്നും അവര്‍ ആക്ഷേപിച്ചു.
എന്നാല്‍, കുട്ടിയുടെ പെര്‍മിഷന്‍ സ്ലിപ്പ് ശരിയായി പരിശോധിക്കാതെ സ്‌കൂളിനെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്ന് നിരവധി സ്ത്രീകള്‍ ഇതിനു താഴെ കമന്റ് ചെയ്തു. ഇത് മറ്റൊരു ഫോമില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് വ്യക്തമാണെന്നും രക്ഷിതാവ് എന്ന നിലയില്‍ 100 ശതമാനം ഉത്തരവാദിത്തം യുവതിയുടേതാണെന്നും ഒരാള്‍ പ്രതികരിച്ചു. കൂടുതല്‍ ശ്രദ്ധചെലുത്താനും അയാള്‍ നിര്‍ദ്ദേശിച്ചു.
സ്‌കൂളിന്റെ പാഠ്യരീതിയില്‍ തെറ്റായി ഒന്നും കാണുന്നില്ലെന്നായിരുന്നു മറ്റൊരു പ്രതികരണം. അഞ്ചാം ക്ലാസുകാര്‍ക്ക് അവരുടെ ശരീരത്തിന്റെ ഘടനയെ കുറിച്ച് പ്രായപൂര്‍ത്തിയാകുമ്പോഴുണ്ടാകുന്ന മാറ്റത്തെ കുറിച്ചും അറിയേണ്ടതുണ്ട്. കൗമാര കാലത്തെ ഗര്‍ഭധാരണം എങ്ങനെ ഒഴിവാക്കാം, ലൈംഗിക പീഡനം എന്താണ് എന്നെല്ലാം പഠിക്കേണ്ടതുണ്ടെന്നുമാണ് ഒരാള്‍ മറുപടിയിട്ടത്.
ഈ വിഷയത്തിൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം?