ചെന്നൈ നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങളിലൂടെ ബുർഖ ധരിച്ച് ഓട്ടോ ഓടിക്കുന്ന ഒരു മുസ്ലിം വനിതയുണ്ട്. ഇന്ത്യയിൽ സ്ത്രീകൾക്ക് ഏതു വാഹനവും ഓടിക്കുന്നതിന് വിലക്കൊന്നുമില്ലെങ്കിലും ബുർഖ ധരിച്ച്, മുഖവും തലയുമെല്ലാം മറച്ച് ഓട്ടോ ഓടിക്കുന്ന ഒരു മുസ്ലിം സ്ത്രീ അത്ര സാധാരണ കാഴ്ചയല്ല. ഭിയാരി ഫാത്തിമ എന്നാണ് ഇവരുടെ പേര്.
”ഞാൻ ജനിച്ചതും വളർന്നതും ചെന്നൈയിലാണ്. എനിക്ക് ഈ സ്ഥലം നന്നായി അറിയാം. ഞാൻ വിവാഹിതയാണ്, എനിക്ക് കുട്ടികളുണ്ട്. കോവിഡ് മാഹാമാരി ഒരുപാട് ആളുകളുടെ ജീവിതം തകിടം മറിച്ചതു പോലെ എന്റെ ജീവിതവും മാറ്റിമറിച്ചു. വരുമാനം കണ്ടെത്തുന്നതിൽ ഭർത്താവിന് ഒരു കൈത്താങ്ങാകാൻ ഞാൻ ആഗ്രഹിച്ചു. അങ്ങനെയാണ് ഓട്ടോ ഓടിക്കാൻ തുടങ്ങിയത്. ഞങ്ങൾ രണ്ടുപേരും സമ്പാദിക്കുന്ന പണം കൊണ്ടാണ് കുട്ടികളെ പഠിപ്പിക്കുന്നത്. ഡ്രൈവിങ്ങ് അറിയാവുന്നതിനാൽ സ്‌കൂളിൽ നിന്ന് കുട്ടികളെ കൂട്ടിക്കൊണ്ടുവരാനും ഷോപ്പിംഗിന് പോകാനുമൊക്കെ സാധിക്കും.
advertisement
Also Read- Arikomban| അരിക്കൊമ്പനെ തിരികെ എത്തിക്കണം; ചിന്നക്കനാലിൽ സമരം
ഡ്രൈവർ സീറ്റിലിരിക്കുന്ന എന്നെ കണ്ട് നിരവധി യാത്രക്കാർ അമ്പരന്നിട്ടുണ്ട്. ചില പുരുഷന്മാർ എന്നോട് ”എന്നോട് ക്ഷമിക്കണം, നിങ്ങൾ ഒരു സ്ത്രീയാണെന്ന് മനസിലായില്ല”, എന്നൊക്കെ പറഞ്ഞിട്ടുണ്ട്. മുസ്ലീം സ്ത്രീകൾക്ക് ഇതുപോലുള്ള വാഹനങ്ങൾ ഓടിക്കാനാകില്ലേ? ഞങ്ങൾ സദാസമയും വീട്ടിലുരുന്ന് പാചകം ചെയ്യുകയാണെന്നാണ് പലരും കരുതുന്നത്. ഞങ്ങൾക്കും ഇതുപോലുള്ള കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് സമൂഹത്തോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു”, ഭിയാരി ഫാത്തിമ പറഞ്ഞു.
”എനിക്ക് ഡ്രൈവിംഗ് ഇഷ്ടമാണ്, മാത്രമല്ല ഇത് ഞങ്ങളുടെ ജീവിത മാർഗം കൂടിയാണ്. ഞാൻ എന്റെ കുടുംബത്തിലേക്ക് എന്നെക്കൊണ്ട് സാധിക്കുന്നതു പോലെ സംഭാവന ചെയ്യുന്നു. ഓട്ടോ ഓടിക്കുന്നതിൽ ഒരു തെറ്റും ഞാൻ കാണുന്നില്ല. ഞാൻ ചെയ്യുന്ന കാര്യങ്ങളിൽ ഞാൻ സന്തുഷ്ടയാണ്. നമ്മുടെ രാജ്യം എല്ലാ മേഖലകളിലും സ്ത്രീകൾക്ക് സ്വാതന്ത്ര്യവും സമത്വവും നൽകുന്നുണ്ട്”, ഭിയാരി ഫാത്തിമ കൂട്ടിച്ചേർത്തു.
സ്ത്രീ സമത്വത്തിന്റെ കാര്യത്തിൽ മറ്റു മുസ്ലീം രാജ്യങ്ങൾ സ്വീകരിച്ചിരിക്കുന്ന നിലപാടുകൾ എങ്ങനെയാണെന്ന് നോക്കാം.
അഫ്ഗാനിസ്ഥാനിലെ മുസ്ലീം സ്ത്രീകളുടെ അവകാശങ്ങൾ
അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം ഇപ്പോൾ സ്ത്രീകൾക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകുന്നത് നിർത്തി വച്ചിരിക്കുകയാണ്. ഇവിടെ പുരുഷന്മാർക്ക് മാത്രമേ ഡ്രൈവിംഗ് ലൈസൻസ് അനുവദിച്ചിട്ടുള്ളൂ. സ്ത്രീകൾ വാഹനമോടിക്കുന്നതിൽ നിരോധനമില്ലെങ്കിലും, അവർക്ക് നിയമപരമായി വാഹനമോടിക്കാൻ കഴിയില്ല. താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചടക്കുന്നതിന് മുമ്പ്, കാബൂൾ ഉൾപ്പെടെയുള്ള ചില പ്രധാന നഗരങ്ങളിൽ സ്ത്രീകൾ വാഹനമോടിക്കാറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഭരണകൂടത്തിന്റെ നിയന്ത്രണം വന്നതിനു പിന്നാലെ ഇത്തരം കാഴ്ചകൾ അന്യമായിരിക്കുകയാണ്. സ്ത്രീകളെ ഒറ്റയ്ക്ക് യാത്ര ചെയ്യാനും നിലവിലെ സർക്കാർ അനുവദിക്കുന്നില്ല. അധികാരമേറ്റ് ഒരു മാസത്തിനുള്ളിൽ, സർക്കാർ ഓഫീസുകൾ, ബാങ്കുകൾ, മീഡിയ കമ്പനികൾ, മറ്റ് ജോലിസ്ഥലങ്ങൾ എന്നിവിടങ്ങളിൽ താലിബാൻ ഭരണകൂടം സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു.
സൗദി അറേബ്യയിലെ മുസ്ലിം സ്ത്രീകളുടെ അവകാശങ്ങൾ
സൗദി അറേബ്യയിലെ സൽമാൻ രാജാവ് 2018 ജൂൺ 24-ന് സ്ത്രീകൾക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകാൻ അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. രാജ്യത്തെ സ്ത്രീകളെ ശാക്തീകരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു ഇത്. പുണ്യനഗരങ്ങളായ മക്കയ്ക്കും മദീനയ്ക്കും ഇടയിൽ ഓടുന്ന ഹറമൈൻ എക്സ്പ്രസ് ട്രെയിനുകൾ (Haramain Express train) ഓടിക്കാനും സൗദി അറേബ്യയിലെ സ്ത്രീകൾക്ക് അനുവാദം നൽകിയിരുന്നു.