റോഡരികിലെ ഒരു കടയിൽ ചായ വിളമ്പുന്ന സ്ത്രീയുടെ ഒരു വീഡിയോ ഓൺലൈനിൽ തരംഗമായിക്കൊണ്ടിരിക്കുകയാണ്. എന്നാൽ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത് ചായയല്ല; അവരുടെ സ്വാഭാവിക സൗന്ദര്യമാണ് എല്ലാവരെയും ആകർഷിക്കുന്നത്.
അവരുടെ ലളിതവും എന്നാൽ തിളക്കമുള്ളതുമായ രൂപത്തെ പ്രശംസിക്കുന്നത് നിർത്താൻ സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് കഴിയുന്നില്ല. വെളുത്ത ദുപ്പട്ടയ്‌ക്കൊപ്പം ഇളം നീല നിറത്തിലുള്ള സ്യൂട്ടും അവർ ധരിച്ചിരിക്കുന്നു. അവരുടെ ഹെയർസ്റ്റൈലും അതീവ സുന്ദരമാണ്. നെറ്റിയിൽ ചെറിയ ഫ്രില്ലുകളുള്ള ഒരു ബോബ് കട്ട് ചെയ്തിട്ടുണ്ട്. നേർത്ത ലിപ് ഷേഡും നെറ്റിയിലെ കുഞ്ഞൻ പൊട്ടും അവരെ കൂടുതൽ മനോഹരിയാക്കുന്നു.
advertisement
യുവതിയുടെ നിഷ്കളങ്കമായ കണ്ണുകളും ആകർഷകമായ പുഞ്ചിരിയും സോഷ്യൽ മീഡിയയിൽ തരംഗം തീർക്കുകയാണ്.
വീഡിയോയോട് പ്രതികരിച്ചുകൊണ്ട് ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് പറഞ്ഞു, "സുന്ദരിയായ പെൺകുട്ടി".
മറ്റൊരാൾ പറഞ്ഞു, "അവൾ വളരെ സുന്ദരിയും കഠിനാധ്വാനിയുമാണ്."
കാഠ്മണ്ഡുവിലെ തെരുവുകളിലാണ് ചായക്കട സ്ഥിതി ചെയ്യുന്നതെന്ന് പരാമർശിക്കുന്ന ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട വീഡിയോ, ഒരു ദശലക്ഷത്തിലധികം പേർ കണ്ടുകഴിഞ്ഞു.
വീഡിയോ കാണാം
2016 ൽ, അർഷാദ് ഖാൻ എന്ന പാകിസ്ഥാൻ ചായവിൽപ്പനക്കാരനും ഇന്റർനെറ്റിൽ ഒരു ഹാർട്ട് ത്രോബായി മാറിയിരുന്നു. ചായ ഒഴിക്കുന്ന ഫോട്ടോയിലെ നീലക്കണ്ണുകൾ ഒറ്റരാത്രികൊണ്ട് അവനെ പ്രശസ്തനാക്കി. ആ ഫോട്ടോ അവന്റെ ജീവിതം മാറ്റിമറിച്ചു.
കഫേ ചായവാല (@chaiwalauk_ak) പങ്കിട്ട ഒരു പോസ്റ്റ്
ഇന്ന്, കിഴക്കൻ ലണ്ടനിലെ ഇൽഫോർഡ് ലെയ്‌നിൽ ചായവാല എന്ന കഫേ അർഷാദ് ഖാൻ സ്വന്തമാക്കി. ഇന്ത്യക്കാർ, പാകിസ്ഥാനികൾ, ബംഗ്ലാദേശികൾ എന്നിവരുടെ വാസസ്ഥലമാണ് ഈ പ്രദേശം. പ്രശസ്തി നേടിയതിനുശേഷം, മോഡലിംഗ് ഓഫറുകളും അദ്ദേഹത്തിന് ലഭിച്ചു, സ്വന്തമായി സോഷ്യൽ മീഡിയയിലും സജീവമാണ്.
ഈ വർഷം ആദ്യം ഉത്തർപ്രദേശിൽ നടന്ന പ്രയാഗ്‌രാജ് മഹാാകുംഭ് വേളയിൽ, മോണാലിസ ഭോസ്ലെ എന്ന കൗമാരക്കാരി എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. വെറും 16 വയസുള്ള മോണാലിസ , മധ്യപ്രദേശിലെ ഖാർഗോൺ ജില്ലക്കാരിയാണ്.
സനോജ് മിശ്ര (@sanojmishra) പങ്കിട്ട ഒരു പോസ്റ്റ്
Viral tea seller, Internet sensation, Nepal tea seller, viral video, roadside tea stall, social media fame, Kathmandu tea stall, Pakistani chaiwala, നേപ്പാളിലെ ചായ വിൽപ്പനക്കാരി, വൈറൽ ചായ വിൽപ്പനക്കാരി, സോഷ്യൽ മീഡിയ
എന്നാൽ അനാവശ്യമായ ശ്രദ്ധയും പീഡനവും നേരിട്ടതിനെത്തുടർന്ന് മോണാലിസയ്ക്കും കുടുംബത്തിനും പ്രയാഗ്‌രാജ് വിടേണ്ടിവന്നു. എന്നാൽ അവളുടെ കഥ അവിടെ അവസാനിച്ചില്ല. ഇന്ന്, മോണാലിസ ദ ഡയറി ഓഫ് മണിപ്പൂർ എന്ന സിനിമയിൽ പ്രധാന വേഷം ചെയ്യാൻ ഒരുങ്ങുന്നു. മുമ്പ് ദ ഡയറി ഓഫ് വെസ്റ്റ് ബംഗാൾ നിർമ്മിച്ച സനോജ് മിശ്രയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.