ഈ ദിനം ആഘോഷിക്കാനായി ചൈനാടൗണിന്റെ പ്രവേശനകവാടത്തില്‍ ഒത്തുകൂടിയവര്‍ പാന്റ്‌സ് അഴിച്ചുമാറ്റി തെരുവുകളിലൂടെ നടന്നുനീങ്ങി സെന്‍ട്രല്‍ ലണ്ടനിലെ പിക്കാഡിലി സര്‍കസ് അണ്ടര്‍ഗ്രൗണ്ട് സ്റ്റേഷനിലേക്ക് പോയി. അവിടെ നിന്നുള്ള ആദ്യത്തെ ട്രെയിനില്‍ അടിവസ്ത്രം മാത്രമിട്ട് അവര്‍ കയറുകയും ചെയ്തു.
അടിവസ്ത്രം ധരിച്ചെത്തിയവര്‍ സെല്‍ഫി ചിത്രങ്ങളെടുക്കുകയും ആശംസകള്‍ കൈമാറുകയും ചെയ്തു. ആളുകളുടെ വിചിത്രമായ ട്രെയിന്‍ യാത്ര കണ്ട സഞ്ചാരികളില്‍ പലരും അദ്ഭുതപ്പെട്ടു.
advertisement
2002ല്‍ ന്യൂയോര്‍ക്കില്‍ സംഘടിപ്പിച്ച 'നോ പാന്റ്‌സ് സബ് വേ റൈഡ്' എന്ന പരിപാടിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ലണ്ടനില്‍ 'നോ ട്രൗസേഴ്‌സ് ട്യൂബ് റൈഡ്' പരിപാടി ആരംഭിച്ചത്. ചാര്‍ളി ടോഡ് എന്ന ഹാസ്യകലാകാരനായിരുന്നു നോ പാന്റ്‌സ് സബ് വേ റൈഡ് എന്ന ആശയത്തിന്റെ പ്രധാന വക്താവ്. ബെര്‍ലിന്‍, വാഷിംഗ്ടണ്‍ ഡിസി, പ്രാഗ്, വാര്‍സോ തുടങ്ങി ലോകത്തിലെ പ്രധാന നഗരങ്ങളിലെല്ലാം നോ പാന്റ്‌സ് ഡേ ആഘോഷിക്കുന്നുണ്ട്.
'' ആര്‍ക്കും ഉപദ്രവമില്ലാത്ത ഒരു തമാശയാണിത്,'' എന്നാണ് ചാര്‍ളി ടോഡ് പറയുന്നത്.''ആളുകള്‍ സാംസ്‌കാരിക യുദ്ധം നടത്തുന്ന കാലത്താണ് നാം ജീവിക്കുന്നത്. ജനങ്ങളെ അദ്ഭുതപ്പെടുത്തുന്ന ഒരു പരിപാടി എന്ന ലക്ഷ്യത്തോടെയാണ് ന്യൂയോര്‍ക്കില്‍ ഈ ആശയം അവതരിപ്പിച്ചത്. മറ്റുള്ളവര്‍ക്ക് ചിരിക്കാന്‍ ഒരു അവസരം നല്‍കുക എന്നതായിരുന്നു ഉദ്ദേശ്യം. ആരെയും പ്രകോപിപ്പിക്കാനല്ല ഈ പരിപാടി സംഘടിപ്പിക്കുന്നത്,'' ചാര്‍ളി ടോഡ് പറഞ്ഞു.
അതേസമയം നോ ട്രൗസേഴ്‌സ് ഡേയുടെ ഭാഗമായതിന് തന്റേതായ കാരണങ്ങളുണ്ടെന്ന് മിരിയം കോറിയ എന്ന 43കാരി പറഞ്ഞു. മുന്‍ വര്‍ഷം നടന്ന പരിപാടിയില്‍ ഒരുപാട് മെലിഞ്ഞ ശരീരപ്രകൃതിയുള്ള സ്ത്രീകളെ കണ്ടിരുന്നു. അതില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് മിരിയം ഇത്തവണ നോ ട്രൗസേഴ്‌സ് ഡേയില്‍ പങ്കെടുക്കാനെത്തിയത്. '' എന്നിലെ സ്ത്രീ പൂര്‍ണമാണ്. എല്ലാവരുടെ ശരീരവും പെര്‍ഫെക്ടാണ്,'' മിരിയം കോറിയ പറഞ്ഞു.