വൈദ്യുതി ബില്‍ വളരെയധികം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇത് കുറയ്ക്കുന്നതിന് ഒരു പ്രാര്‍ത്ഥനയോ പ്രതിവിധിയോ നിര്‍ദേശിക്കാമോ എന്നാണ് വീഡിയോയില്‍ സ്ത്രീ ചോദിക്കുന്നത്. വളരെ ആത്മവിശ്വാസത്തോടെയാണ് മൗലവി ഇതിന് ഉത്തരം നല്‍കുന്നത്. "നിങ്ങളുടെ വൈദ്യുതി ബില്‍ കുറയ്ക്കാന്‍ ഒരു ദൈവീകമായ രീതിയുണ്ട്. നിങ്ങളുടെ ചൂണ്ടുവിരല്‍ ഉപയോഗിച്ച് വൈദ്യുതി മീറ്ററില്‍ 'സം സം' എന്ന് എഴുതുക. മാസത്തില്‍ രണ്ടുതവണ ഇപ്രകാരം ചെയ്യണം. ഇന്ന് ഒന്ന് ചെയ്യുകയാണെങ്കില്‍ 15 ദിവസത്തിന് ശേഷം വീണ്ടും അപ്രകാരം എഴുതണം. ദൈവം അനുഗ്രഹിച്ചാല്‍ നിങ്ങളുടെ ബില്ല് ഉറപ്പായും കുറയുമെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു," മൗലവി പറഞ്ഞു.
advertisement
കുതിച്ചുയരുന്ന വൈദ്യുതി ബില്‍ ഒരു പ്രശ്‌നമാണോ. ഈ പാകിസ്ഥാനി മൗലവിയുടെ കൈയ്യില്‍ ദൈവികമായ പരിഹാരമാര്‍ഗമുണ്ട് എന്ന കാപ്ഷനോടെയാണ് വീഡിയോ സാമൂഹികമാധ്യമമായ എക്‌സില്‍ പങ്കുവെച്ചത്.
മൗലവിയുടെ വീഡിയോ വളരെ വേഗമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായത്. വീഡിയോ ഇതിനോടകം ഒന്നര ലക്ഷത്തിലധികം ആളുകളാണ് കണ്ടുകഴിഞ്ഞത്. രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. "ഞാന്‍ ഇത് പരീക്ഷിച്ചു. ഇപ്പോള്‍ വൈദ്യുതി ഉപയോഗിക്കുന്നതിന് സര്‍ക്കാര്‍ എനിക്ക് ഇങ്ങോട്ടാണ് പണം നല്‍കുന്നത്," ഒരു ഉപയോക്താവ് തമാശരൂപേണ കമന്റ് ചെയ്തു. "ബില്‍ തുക കുറയ്ക്കാന്‍ മൗലവി ഒരു ജിന്നിനെ വിളിക്കാന്‍ പറയാത്തത് എന്താണെന്നാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്," മറ്റൊരാള്‍ പറഞ്ഞു.
എന്നാൽ താന്‍ ഇപ്രകാരം ചെയ്തപ്പോള്‍ ബില്‍ തുക ഇരട്ടിയായെന്ന് മറ്റൊരു ഉപയോക്താവ് കമന്റ് ചെയ്തു.