പാകിസ്ഥാനിലെ ചാനൽ ചർച്ചയ്ക്കിടെയാണ് സംഭവം. ദുനിയ ന്യൂസ് ചാനലിന്റെ ചർച്ചയാണ് ട്വിറ്ററിൽ ചിരിയാകുന്നത്. ഇമ്രാൻഖാന്റെ ഭരണത്തെ കുറിച്ചുള്ള ചർച്ചയായിരുന്നു നടന്നത്. ഇമ്രാൻഖാന്റെ ഭരണത്തിൽ പാകിസ്ഥാനിലെ ജനങ്ങൾക്ക് അതൃപ്തി എന്ന വിഷയത്തിലായിരുന്നു ചർച്ച. അവതാരക സ്യേദ അയേഷ നാസും നാല് പാനലിസ്റ്റുകളുമാണ് ചർച്ചയിൽ പങ്കെടുത്തിരുന്നത്.
You may also like:ദേവനന്ദ മുങ്ങി മരിച്ചത് തടയണയ്ക്ക് സമീപമല്ലെന്ന് പ്രാഥമിക ഫോറൻസിക് നിഗമനം [NEWS]ഗ്ലാമർ ലോകത്തിന്റെ പടവുകൾ കയറി സാനിയ അയ്യപ്പൻ; പുതിയ ലുക്കുമായി താരം
advertisement
; [PHOTO]ചരിത്രത്തെ വളച്ചൊടിക്കുന്നു; മോഹൻലാൽ ചിത്രത്തിനെതിരെ മരയ്ക്കാറുടെ കുടുംബം
[VIDEO]
പാനലിസ്റ്റുകളിലൊരാൾ തന്റെ അഭിപ്രായങ്ങൾ അവതരിപ്പിക്കുകയായിരുന്നു. ഇതിനിടെ പെട്ടെന്ന് അദ്ദേഹം താഴേക്ക് വീഴുകയായിരുന്നു. പെട്ടെന്ന് ചർച്ചയ്ക്ക് ഇടവേള നൽകി അവതാരക സാഹചര്യം നിയന്ത്രിക്കുകയായിരുന്നു.
ട്വിറ്ററിൽ പ്രചരിക്കുന്ന വീഡിയോയ്ക്ക് ചിരി നിർത്താനാകുന്നില്ല എന്നാണ് പലരുടെയും അഭിപ്രായം. ഇതാദ്യമായല്ല പാനലിസ്റ്റ് ലൈവ് ചർച്ചയ്ക്കിടെ ഇത്തരത്തിൽ വീഴുന്നത്. കഴിഞ്ഞ വർഷം പാകിസ്ഥാനിലെ തന്നെ ജിടിവിയിൽ നടന്ന ലൈവ് ചർച്ചയ്ക്കിടെ പാനലിസ്റ്റ് താഴെ വീണു. സെപ്റ്റംബര്‍16ലാണ് സംഭവം.
