വെറും 12 മിനിറ്റ് മാത്രം ദൈർഘ്യമുള്ള വീഡിയോയാണെങ്കിലും ട്രെൻഡിംഗ് ലിസ്റ്റിൽ വീഡിയോയുണ്ട്. ശ്രീനിഷിന്റെയും പേളിയുടെയും മാതാപിതാക്കളുടെ സാന്നിധ്യത്തിലാണ് കഴിഞ്ഞ ദിവസം വീട്ടിലെ പാലുകാച്ചൽ ചടങ്ങ് നടന്നത്. ഈ വ്ലോഗിന്റെ അവസാന ഭാഗത്ത് പേളി പറയുന്ന കാര്യങ്ങളാണ് ഇപ്പോൾ പേളിയുടെ ആരാധകരുടെ ഇടയിൽ ചർച്ചയാകുന്നത്.
ഞങ്ങൾക്കൊരു ഹാപ്പിന്യൂസ് പറയാനുണ്ട്. പക്ഷെ, അതിപ്പോൾ പറയുന്നില്ല, വളരെ സ്പെഷ്യലായ ന്യൂസാണ്. വൈകാതെ നിങ്ങളോട് പറയും. ഇപ്പോൾ പറഞ്ഞാൽ അതു വളരെ നേരത്തെ ആയി പോകുമെന്നാണ് ശ്രീനിഷും പേളിയും പറഞ്ഞത്. ഇതോടെയാണ് പേളിയുടെ സന്തോഷവാർത്തയെ സംബന്ധിച്ച ചർച്ചയാണ് കമന്റ് ബോക്സിൽ നിറഞ്ഞത്.
advertisement
പേളിക്കും ശ്രീനിഷിനും പുതിയ കുഞ്ഞ് പിറക്കാൻ പോകുകയാണോ, പുതിയ അതിഥി കൂടി എത്താൻ പോകുന്നു എന്നൊക്കെയാണ് കൂടുതൽ പേരും സംശയം പ്രകടിപ്പിച്ചത്. പേളി സ്ക്രിപ്റ്റ് റൈറ്റ് ചെയ്യുന്നുണ്ടെന്ന് വീഡിയോയിൽ പറഞ്ഞിട്ടുണ്ടായിരുന്നു. അതിനാൽ, സ്ക്രിപ്റ്റ് റൈറ്റിംഗുമായി ബന്ധപ്പെട്ടതാണോ ഹാപ്പി ന്യൂസ് എന്നാണ് മറ്റ് ചിലർ ചോദിച്ചത്.
കൊച്ചിയുടെ ഹൃദയഭാഗത്ത് കായലിനോട് ചേർന്നാണ് ഇരുവരും ലക്ഷ്വറി ഫ്ലാറ്റ് സ്വന്തമാക്കിയത്. ഒഴിവ് സമയത്ത് താമസിക്കാൻ വേണ്ടിയാണ് പുതിയ വീടെന്നാണ് പേളി ഫ്ലാറ്റിനെ കുറിച്ച് പറഞ്ഞത്. താനൊരു പുസ്തകം എഴുതുന്നുണ്ടെന്നും എപ്പോഴും എഴുതുന്നതിനായി ഹോട്ടലിലും റിസോർട്ടിലും പോയി താമസിക്കാറുണ്ട്. ഇത് പ്രാക്ടിക്കൽ അല്ലെന്നാണ് പേളിയുടെ വാക്കുകൾ. ഇതിനെല്ലാം വേണ്ടിയാണ് പുതിയ വീടെന്നാണ് ഇരുവരും പറഞ്ഞത്.