ബ്ലാക്ക് പാന്തർ എന്ന നായ ട്രാഫിക്കിനിടയിലും റോഡിന് നടുവിൽ തന്നെ നിൽക്കുകയായിരുന്നു. തൻറെ സുഹൃത്ത് റോഡിൽ കിടന്നു മരിച്ചത് വിശ്വസിക്കാനാകാതെ. പൂച്ചയുടെ ശവശരീരത്തിൽ തലോടി എങ്ങനെയും ഉണർത്താനുള്ള ശ്രമത്തിലായിരുന്നു നായ. മറ്റ് വാഹനങ്ങള്‍ വരുമ്പോൾ ഇനിയും പൂച്ചയെ ഇടിക്കാതിരിക്കാനും നായ ശ്രമിക്കുന്നത് കാണാം.
ഒക്‌ടോബർ 28 ന് രാത്രി തെക്ക്-പടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ ഗ്വാങ്‌യുവാനിലാണ് മോഗി എന്ന പൂച്ചയെ വാഹനം ഇടിച്ച് തെറുപ്പിച്ചത്. നായ പൂച്ചയെ കണ്ടപ്പോൾ തന്നെ പൂച്ച ഒരുപക്ഷേ ചത്തുപോയി കാണുമെന്ന് വീഡിയോ അപ്‌ലോഡ് ചെയ്ത വാങ് സിയാലോംഗ് പറഞ്ഞു.
advertisement
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Nov 06, 2020 10:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Viral Video| കരളലിയിക്കുന്ന കാഴ്ച; വാഹനമിടിച്ച് റോഡിൽ കിടന്ന പൂച്ചയെ രക്ഷിക്കാൻ ശ്രമിക്കുന്ന നായ
