TRENDING:

'എനിക്ക് പെൻഷൻ തരുന്നത് മക്കളല്ല'; തന്റെ പേരിലുള്ള സ്വത്ത് നരേന്ദ്ര മോദിക്ക് കൈമാറണമെന്ന ആവശ്യവുമായി വയോധിക

Last Updated:

മൂന്ന് ആൺമക്കളും പത്ത് പേരക്കുട്ടികളും ഉണ്ടെങ്കിലും അവരാരും ഈ മുത്തശ്ശിയെ നോക്കാൻ തയാറല്ല. നിത്യ ചെലവിനുള്ള പണം പോലും ഇല്ലാതെ വിഷമിച്ച കാലത്താണ് 2000 രൂപ പെൻഷൻ ലഭിച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലഖ്നൗ: തന്റെ പേരിലുള്ള സ്വത്തുവകകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലേക്ക് മാറ്റണമെന്ന ആവശ്യവുമായി വയോധിക. ഉത്തർപ്രദേശിലെ മെയിൻപുരി സ്വദേശിനിയായ ബിത്താൻ ദേവി എന്ന 85 കാരിയാണ് ഈ ആവശ്യം ഉന്നയിച്ച് അഭിഭാഷകനെ സമീപിച്ചത്. തനിക്ക് ഇപ്പോൾ ജീവിക്കാനാവശ്യമായ പണം മക്കളല്ല, മോദിയാണ് നൽകുന്നതെന്നു ചൂണ്ടിക്കാട്ടിയാണ് ഈ മുത്തശ്ശി സ്വത്ത് കൈമാറ്റത്തിന് അഭിഭാഷകന്റെ സഹായം തേടിയത്.
advertisement

ഇവരുടെ ഭർത്താവ് വർഷങ്ങൾക്ക് മുൻപ് മരിച്ചു. മൂന്ന് ആൺമക്കളും പത്ത് പേരക്കുട്ടികളും ഉണ്ടെങ്കിലും അവരാരും ഈ മുത്തശ്ശിയെ നോക്കാൻ തയാറല്ല. നിത്യ ചെലവിനുള്ള പണം പോലും ഇല്ലാതെ വിഷമിച്ച കാലത്താണ് മുത്തശ്ശിക്ക് 2000 രൂപ പെൻഷൻ ലഭിച്ചത്. പെൻഷൻ തുകയായ രണ്ടായിരം രൂപ നൽകുന്നത് മോദിയാണെന്നും അതിനാൽ തന്റെ പേരിലുള്ള ഭൂമി ഞാൻ മോദിജിക്ക് നൽകുകയാണെന്നുമാണ് ബിത്താൻ ദേവി പറയുന്നത്.

തൻറെ ആഗ്രഹം നടത്താൻ അഭിഭാഷകനെ സമൂപിച്ചതോടെയാണ് വാർത്ത പുറത്തായത്. ഇതോടെ മുത്തശ്ശിയും വേറിട്ട ആഗ്രഹവും സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
'എനിക്ക് പെൻഷൻ തരുന്നത് മക്കളല്ല'; തന്റെ പേരിലുള്ള സ്വത്ത് നരേന്ദ്ര മോദിക്ക് കൈമാറണമെന്ന ആവശ്യവുമായി വയോധിക
Open in App
Home
Video
Impact Shorts
Web Stories