ഞായറാഴ്ച്ച പുലർച്ചെ 12.30 ഓടെയാണ് ഗുരുതരമായി പരിക്കേറ്റ നിലയിൽ പുള്ളിപ്പുലിയെ റോഡരികിൽ കണ്ടെത്തിയത്. ഉടൻ തന്നെ സഞ്ജയ് ഗാന്ധി ദേശീയോദ്യാനത്തിലെ കേന്ദ്രത്തിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പുലർച്ചെ 2.15 ഓടെയാണ് മരണം സംഭവിച്ചത്.
വാഹനം ഇടിച്ച് പുള്ളിപ്പുലിക്ക് ഗുരുതരമായി പരിക്കേറ്റതായി പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. പൂർണ ഗർഭിണിയായിരുന്നു പുള്ളിപ്പുലി. മൂന്ന് കുഞ്ഞുങ്ങളാണ് അമ്മയ്ക്കൊപ്പം മരണപ്പെട്ടത്.
ഹൈവേ മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അതിവേഗതയിൽ വന്ന വാഹനമിടിച്ച് പുള്ളിപ്പുലി അപകടത്തിൽ പെട്ടതെന്ന് പ്രദേശവാസിയായ ദൃക്സാക്ഷി ബോല പറയുന്നു. എസ് യുവി വാഹനമാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ പുള്ളിപ്പുലി അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് തെറിച്ചു വീണു. ബോല തന്നെയാണ് കാശിമിര പൊലീസീനെ വിവരം അറിയിച്ചത്.
ഇടിയുടെ ആഘാതത്തിൽ നിരവധി ഒടിവുകളും പേശികൾക്ക് തകരാറും ആന്തരിക രക്തസ്രാവവും മൂലമാണ് പുള്ളിപ്പുലിയുടെ മരണം.