ചാനലിൽ പോസ്റ്റ് ചെയ്ത വീഡിയോകൾ ഇതുവരെ കണ്ടത് ആകെ 4.5 ബില്യൺ ആളുകളാണ്. 64 ലക്ഷം സബ്സ്ക്രൈബേഴ്സുമായി ബ്രസീലിന്റെ മുൻ പ്രസിഡന്റ് ജയിർ ബോൽസൊണാരോ ആണ് രണ്ടാം സ്ഥാനത്ത്. എന്നാൽ നരേന്ദ്രമോദിയുടെ ചാനൽ സബ്സ്ക്രൈബേഴ്സിന്റെ എണ്ണത്തിന്റെ മൂന്നിൽ ഒന്നുപോലും ബോൽസൊണാരോക്ക് ഇല്ല.
യൂട്യൂബ് വീഡിയോകളുടെ കാഴ്ചക്കാരുടെ എണ്ണത്തിൽ 22.4 കോടി കാഴ്ചക്കാരുമായി യുക്രൈൻ പ്രസിഡന്റ് വ്ളാദിമിർ സെലൻസ്കിയാണ് രണ്ടാം സ്ഥാനത്ത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് 7.89 ലക്ഷം സബ്സ്ക്രൈബ്ഴ്സും തുർക്കി പ്രസിഡന്റ് റിസെപ്പ് തയ്യിബ് എർദോഗന് 3.16 ലക്ഷം സബ്സ്ക്രൈബ്ഴ്സുമുണ്ട്.
advertisement
മോദിയുടെ തന്നെ ചാനലായ “യോഗ വിത്ത് മോദി (Yoga With Modi)” എന്ന യൂട്യൂബ് ചാനലിന് 73,000 ൽ അധികം സബ്സ്ക്രൈബർമാരാണുള്ളത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് യൂട്യൂബിൽ 35 ലക്ഷം സബ്സ്ക്രൈബേഴ്സുണ്ട്.
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2007ലാണ് നരേന്ദ്ര മോദി യൂട്യൂബ് ചാനൽ ആരംഭിച്ചത്. ജനങ്ങളുമായി അടുത്ത് ഇടപഴകാൻ സമൂഹ മാധ്യമങ്ങൾ വഴി കഴിയുമെന്ന തിരിച്ചറിവിൽ നിന്നാണ് മോദി തന്റെ അക്കൗണ്ട് ആരംഭിച്ചത്. ഇപ്പോൾ അവ വലിയ വിജയമാവുകയും ചെയ്തു.
Summary: Prime Minister Narendra Modi becomes the first world leader to cross 2 crore YouTube subscribers.