അത്തരത്തിൽ കൊടുങ്കാറ്റിനിടയിൽ വിവാഹ മോതിരം കൈമാറിയ അമേരിക്കൻ കമിതാക്കളുടെ ചിത്രവും അഗ്നിപര്‍വ്വത ലാവയെ സാക്ഷിയാക്ഷി നടത്തിയ വിവാഹ അഭ്യര്‍ത്ഥനയുമെല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. പലപ്പോഴും ഇത്തരത്തിലുള്ള സാഹസിക പ്രയത്നങ്ങൾ, പലതരത്തിലുള്ള അപകടങ്ങളിൽ ചെന്ന കലാശിക്കുന്നതും കാണാറുണ്ട്.
അത്തരത്തിൽ പ്രണയാഭ്യർത്ഥനയിൽ വ്യത്യസ്ഥത തേടി പോയ കമിതാക്കൾ വലിയ അപകടം ക്ഷണിച്ചു വരുത്തിയ ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധയാകുന്നത്. @MarchUnofficial എന്ന എക്സ് പേജിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
advertisement
ജമൈക്കയിലെ ഒച്ചോ റിയോസിലെ ഡൺസ് നദി വെള്ളച്ചാട്ടത്തിന്‍റെ മുകളിൽ വെച്ചാണ് കമിതാക്കളുടെ സാഹസം. വെള്ളത്തിൽ മുട്ടുകുത്തി നിന്ന് പൂവ് കൊടുക്കാൻ ശ്രമിക്കുന്നതിനിടെ തെന്നി യുവാവ് പാറകൾക്കിടയിലേക്ക് വീഴുന്നത് വീഡിയോയിൽ കാണാം. ഇത് കണ്ട് ഭയന്ന് യുവതി നിലവിളിക്കുകയും ചെയ്യുന്നുണ്ട്. യുവാവും വെള്ളച്ചാട്ടത്തിലൂടെ നിലവിളിച്ച് കൊണ്ട് തെന്നി താഴേയ്ക്ക് പോകുന്നതും വീഡിയോയിൽ കാണാം. യുവതിയെയും യുവാവിനെയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെങ്കിലും യുവാവ് സുരക്ഷിതനാണെന്നാണ് ഫ്രീ പ്രസ് ജേണൽ റിപ്പോർട്ട്.