ഈ ആരോപണങ്ങളിൽ യാഥാർത്ഥ്യമില്ലെന്നും താനും കുടുംബവും രവി മോഹന്റെ പേര് ദുരുപയോഗം ചെയ്തിട്ടില്ലെന്നും സുജാത വ്യക്തമാക്കി. അദ്ദേഹത്തിന്റെ സിനിമകൾക്കായി ഏകദേശം 100 കോടി രൂപ കടം വാങ്ങിയെന്നും അവർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് പോസ്റ്റിൽ പറയുന്നു.
കുറിപ്പിന്റെ പൂർണരൂപം:
കഴിഞ്ഞ 25 വർഷമായി നിർമ്മാതാവായി പ്രവർത്തിക്കുന്ന ആളാണ് ഞാൻ. എന്റെ സിനിമകൾ റിലീസ് ചെയ്യുമ്പോഴല്ലാതെ മാധ്യമങ്ങളിൽ ഞാൻ സംസാരിച്ചിട്ടുമില്ല. എന്നാൽ, എനിക്കെതിരായി ഉയരുന്ന ആരോപണങ്ങളിൽ ആദ്യമായി ഞാൻ പ്രതികരിക്കുന്നു. കുടുംബം തകര്‍ത്തു, സ്വത്തും പണവും തട്ടിയെടുത്തു, ദ്രോഹിച്ചു എന്നെല്ലാമാണ് എനിക്കെതിരായ ആരോപണങ്ങള്‍. ഇത്രയും കാലം മൗനമായി ഇരിക്കാനായിരുന്നു തീരുമാനിച്ചത്. പക്ഷെ, അതും തെറ്റായിട്ടാണ് വ്യാഖ്യാനിച്ചത്. അതിനാലാണ് ഞങ്ങളുടെ കുടുംബത്തിന്റെ സമാധാനം പോലും കണക്കിലെടുക്കാതെ ഇപ്പോള്‍ സംസാരിക്കാമെന്ന് തീരുമാനിച്ചത്.
advertisement
ഞാന്‍ നിര്‍മ്മിച്ച ആദ്യ ചിത്രം വീരാപ്പ് വിജയമായിരുന്നു. തുടര്‍ന്ന് ഞാന്‍ ടെലിവിഷന്‍ മേഖലയിലെ നിർമ്മാണവുമായി മുന്നോട്ട് പോയി. എന്നാൽ, ജയം രവിയാണ് വീണ്ടും സിനിമ നിര്‍മ്മിക്കാന്‍ എന്നോട് ആവശ്യപ്പെട്ടത്. അങ്ങനെയായിരുന്നു ‘അഡങ്ക മരു’ സംഭവിച്ചത്. ചിത്രത്തിന് നല്ല അഭിപ്രായം ലഭിച്ചെങ്കിലും വിജയം ലഭിച്ചിരുന്നില്ല. വീണ്ടും ജയം രവി കൂടുതല്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ എന്നെ നിര്‍ബന്ധിക്കുകയും ഞാന്‍ അതിന് വഴങ്ങുകയും ചെയ്തിരുന്നു.
ജയം രവിയെ വെച്ച് ഞാന്‍ നിര്‍മ്മിച്ച മൂന്ന് ചിത്രങ്ങള്‍ -അടങ്ക മരു, ഭൂമി, സൈറണ്‍. ഈ മൂന്ന് ചിത്രങ്ങള്‍ക്കുമായി നൂറ് കോടിയോളം രൂപയാണ് ഫിനാന്‍സര്‍മാരില്‍ നിന്ന് ഞാന്‍ വാങ്ങിയത്. ഇതിന്റെ 25 ശതമാനം വേതനമായി ജയം രവിക്ക് തന്നെയാണ് നൽകിയത്. ഇതിന്റെ എല്ലാ രേഖകളും തെളിവുകളും കൈവശമുണ്ട്.
സാമ്പത്തിക ഇടപാടുകള്‍ക്കായി തന്റെ പേര് ഉപയോഗിച്ചു എന്നാണ് ഇപ്പോള്‍ ജയം രവി ആരോപിക്കുന്നത്. ഞാന്‍ വ്യക്തമായി പറയുന്നു, ഞാന്‍ ഒരിക്കലും അവന്റെ പേര് ദുരുപയോഗം ചെയ്തിട്ടില്ല. മരുമകനായ അവനെ അപകടത്തില്‍ പെടുത്താന്‍ എനിക്ക് എങ്ങനെ കഴിയും? അവനെ സംരക്ഷിക്കാനായി എത്രയോ രേഖകളില്‍ ഞാന്‍ ഒപ്പുവെച്ചു. ചിലപ്പോള്‍ ഫിനാന്‍സര്‍മാര്‍ തരുന്ന വെള്ളക്കടലാസിലും ഒപ്പുവെച്ചു, അനന്തരഫലം എന്താണെന്ന് പോലും ആലോചിക്കാതെ. അവന്റെ പേരിന് ഒന്നും സംഭവിക്കാതിരിക്കാനാണ് ഞാന്‍ ഇതെല്ലാം ചെയ്തത്. ഒരു വര്‍ഷത്തോളം ജയം രവിയുമായി സംസാരിക്കാന്‍ ഞാന്‍ ശ്രമിച്ചിരുന്നു.
സിനിമാ നിർമ്മാതാവ് എന്ന നിലയിൽ അല്ലായിരുന്നു. മറിച്ച്, അമ്മായിയമ്മയായി കുടുംബത്തില്‍ സമാധാനം വീണ്ടും കൊണ്ടുവരികയായിരുന്നു ഉദ്ദേശം. അടുത്തിടെ അവന് ഞാനൊരു മെസേജ് അയച്ചു. തികച്ചും പ്രൊഫഷണലായൊരു കാര്യം. വ്യക്തിപരമായ സംഭാഷണം തുടങ്ങാന്‍ കഴിയുമെന്ന പ്രതീക്ഷോടെയായിരുന്നു ഞാന്‍ ആ മെസേജ് അയച്ചത്. സാമ്പത്തിക നേട്ടത്തിനായി ഞാന്‍ അവന്റെ ഒപ്പ് ഉപയോഗിച്ചുവെന്നാണെങ്കില്‍, അത്തരം ആരോപണം ഉന്നയിക്കുന്നവരെ അതിനുള്ള രേഖകള്‍ ഹാജരാക്കാനായി ഞാന്‍ ക്ഷണിക്കുന്നു. എന്റെ വിനീതമായ അഭ്യര്‍ഥനയാണിത്. ജയം രവി എനിക്കെന്റെ മകനെ പോലെയായിരുന്നു. നായകനെ പോലെ ഞങ്ങള്‍ അവനെ സ്നേഹിക്കുകയും ആഘോഷിക്കുകയും ചെയ്തു.
എന്നാല്‍ സഹതാപം പിടിച്ചുപറ്റാനായി ഞങ്ങള്‍ക്കെതിരെ വ്യാജമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. അത് വര്‍ഷങ്ങള്‍ കൊണ്ട് കെട്ടിപ്പടുത്ത അവന്റെ പ്രതിച്ഛായയെ തന്നെയാണ് കളങ്കപ്പെടുത്തുക. എല്ലായ്പ്പോഴും അവന്‍ നായകനായിരിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. നീ എന്നെ ‘അമ്മ’ എന്നാണ് ഇക്കഴിഞ്ഞ വര്‍ഷങ്ങളെല്ലാം വിളിച്ചിരുന്നത്. എന്റെ മകളും പേരക്കുട്ടികളും സന്തോഷത്തോടെ ജീവിക്കുന്നത് കാണാനാണ്, നിന്റെ അമ്മായിയമ്മ എന്ന നിലയില്‍ ഞാന്‍ ആഗ്രഹിച്ചത്. മകളുടെ കുടുംബം തകരുന്നതും അവള്‍ ദുഃഖിക്കുന്നതും ഒരമ്മയ്ക്കും സഹിക്കാന്‍ കഴിയില്ല. ഇന്ന് ഞാന്‍ ആ വേദനയിലൂടെയാണ് കടന്നുപോകുന്നത്. അവസാനമായി മാധ്യമങ്ങളോട് ഒരു അഭ്യര്‍ഥന. ദയവായി എന്നെ കുടുംബം തകര്‍ത്തവളെന്നോ ദ്രോഹിയെന്നോ ഒന്നും മുദ്രകുത്തരുത്. എന്റെ ജീവിതത്തിലെ ഏറ്റവും ദുര്‍ഘടമായ ഈ സമയത്ത് ഈ കുറ്റപ്പെടുത്തലുകള്‍ താങ്ങാനുള്ള കരുത്തെനിക്കില്ല.