TRENDING:

'സ്വകാര്യ ഭാഗത്ത്' മെഹന്തി ഇടാൻ റേറ്റ് ചോദിച്ച ആർ ജെ അഞ്ജലിയ്ക്ക് രൂക്ഷവിമർശനം; പിന്നാലെ മാപ്പ്

Last Updated:

ബ്യൂട്ടിപാർലർ നടത്തുന്ന സ്ത്രീയെ വിളിച്ച് സ്വകാര്യ ഭാഗത്ത് മെഹന്തി ഇടണം, എത്രയാണ് റേറ്റ് എന്ന് ചോദിക്കുന്ന വീഡിയോ വലിയരീതിയിൽ പ്രചരിച്ചിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി‍: റേഡിയോ ജോക്കിയും അവതാരകയുമായ ആർ ജെ അഞ്ജലിക്കെതിരെ സമൂഹമാധ്യമത്തില്‍ വ്യാപക വിമര്‍ശനം. ആര്‍ജെ അഞ്ജലിയും സുഹൃത്ത് നിരഞ്ജനയും കൂടി ചെയ്ത പ്രാങ്ക് കോളാണ് വിവാദത്തിന് വഴിവെച്ചത്. ബ്യൂട്ടിപാർലർ നടത്തുന്ന സ്ത്രീയെ വിളിച്ച് മെഹന്തി ഇടുന്നതുമായി ബന്ധപ്പെട്ട രീതിയിൽ സംസാരം നടത്തുന്ന അഞ്ജലിയുടെ വിഡിയോയാണ് വിമർശനങ്ങൾക്ക് കാരണമായത്.
ആർ ജെ അഞ്ജലിയും നിരഞ്ജനയും
ആർ ജെ അഞ്ജലിയും നിരഞ്ജനയും
advertisement

സ്വകാര്യ ഭാഗത്ത് മെഹന്തി ഇടണം എത്രയാണ് റേറ്റ് എന്നാണ് ചോദിക്കുന്നത്. വിഡിയോ പുറത്ത് വന്നതിന് പിന്നാലെ ഇവരുടെ നടപടിയെ വിമര്‍ശിച്ച് സമൂഹമാധ്യമത്തില്‍ കുറിപ്പുകള്‍ പ്രത്യക്ഷപ്പെട്ടു.

മാന്യമായി ഒരു തൊഴിൽ എടുത്ത് ജീവിക്കുന്ന സ്ത്രീയെ വിളിച്ച്, വ്യത്തികേട് പറഞ്ഞ് വെളുക്കെ ചിരിക്കുക എന്നതിനെ പ്രാങ്ക് ആയി പരിഗണിക്കാൻ സാമാന്യ ബുദ്ധിയുള്ള ആർക്കും കഴിയില്ലെന്നാണ് വീഡിയേ പങ്കുവെച്ച് കൊണ്ട് ഒട്ടേറെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ കുറിച്ചത്.

വിമർശനം ശക്തമായതോടെയാണ് മാപ്പ് പറഞ്ഞ് ആർ ജെ അഞ്ജലി രംഗത്ത് വന്നത്. എല്ലാവരോടും ക്ഷമ ചോദിക്കുന്നുവെന്നും ആരേയും അധിക്ഷേപിച്ചിട്ടില്ലെന്നും അഞ്ജലി പറയുന്നു. ഇനി തന്‍റെ ഭാഗത്ത് നിന്ന് ഇങ്ങനെ സംഭവിക്കില്ലെന്നും ആർ ജെ അഞ്ജലി വീഡിയോയിൽ പറയുന്നുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
'സ്വകാര്യ ഭാഗത്ത്' മെഹന്തി ഇടാൻ റേറ്റ് ചോദിച്ച ആർ ജെ അഞ്ജലിയ്ക്ക് രൂക്ഷവിമർശനം; പിന്നാലെ മാപ്പ്
Open in App
Home
Video
Impact Shorts
Web Stories