അപ്പാര്‍ട്ട്‌മെന്റിന് താഴെയുള്ള പുല്‍ത്തകിടിയിലേക്കാണ് യുവതി വന്നുവീണത്. നിസാര പരിക്കുകള്‍ മാത്രമെ യുവതിയ്ക്ക് പറ്റിയുള്ളുവെന്നതും ഏവരെയും അദ്ഭുതപ്പെടുത്തി.
വീഡിയോ കണ്ട് പലരും അദ്ഭുതപ്പെടുകയായിരുന്നു. യുവതിയുടെ പേരോ മറ്റ് വിവരങ്ങളോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പരസഹായമില്ലാതെയാണ് യുവതി ആംബുലന്‍സിലേക്ക് കയറിയതും.
എന്നാല്‍ എങ്ങനെയാണ് യുവതി താഴേക്ക് വീണതെന്ന കാര്യം ഇപ്പോഴും അവ്യക്തമാണ്. മുകളിലെ ജനാലയ്ക്കരികില്‍ നിന്ന് കാലുതെറ്റി വീണതാകാം എന്നാണ് പലരും പറയുന്നത്.
യുവതിയ്ക്ക് കാര്യമായ പരിക്കുകളേറ്റിട്ടില്ലെന്ന് ആശുപത്രി അധികൃതരും പറഞ്ഞു. നിരവധി പേരാണ് യുവതിയുടെ വീഡിയോയ്ക്ക് കമന്റുമായി എത്തിയത്.
'' ഇത് ശരിക്കും അദ്ഭുതമാണ്. വളരെ ശക്തിയായി അല്ലെ അവര്‍ നിലത്തേക്ക് പതിച്ചത്.'' എന്നൊരാള്‍ കമന്റ് ചെയ്തു.
ലാന്‍ഡ് ചെയ്തത് പുല്‍ത്തകിടിയിലായത് നന്നായി. അടുത്തുള്ള കോണ്‍ക്രീറ്റ് വാളില്‍ വീഴാത്തത് ഭാഗ്യം,'' എന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു.