TRENDING:

സൊമാലിയയിൽ സമൂസ നിരോധിച്ചു; 'ഷേപ്പ് ' ശരിയല്ലെന്ന് തീവ്രവാദികൾ

Last Updated:

രാജ്യത്തെ ഏതെങ്കിലും പൗരന്മാര്‍ ഈ വിഭവം തയ്യാറാക്കുകയോ കഴിക്കുകയോ ചെയ്താല്‍ കടുത്ത ശിക്ഷയാണ് ലഭിക്കുക.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
രാജ്യത്ത് ഏറ്റവും പ്രചാരത്തിലുള്ള ജനപ്രിയമായ ലഘുഭക്ഷണമാണ് സമൂസ. ഇന്ത്യക്ക് പുറമെ ബംഗ്ലാദേശ്, പാകിസ്താന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങളിലെല്ലാം ആളുകൾ ചായയ്‌ക്കൊപ്പം സമൂസയും കഴിക്കാറുണ്ട്. പല ഇന്ത്യൻ പലഹാരങ്ങളും വിദേശത്തും ലഭിക്കാറുണ്ട്. വെജ്, നോണ്‍ വെജ് രുചികളിലും ലഭ്യമാണെന്നത് ഈ വിഭവത്തിന് പ്രിയമേറുന്നു. ഉള്ളിൽ ഉരുളക്കിഴങ്ങും പച്ചക്കറികളും നിറച്ച ഈ ക്രിസ്പി പലഹാരങ്ങൾ .
advertisement

എന്നാല്‍, ആഫ്രിക്കന്‍ രാജ്യമായ സൊമാലിയയില്‍ സമൂസ നിരോധിച്ചിരിക്കുകയാണ്. സൊമാലിയയിലെ തീവ്ര ഇസ്ലാം പോരാളികൾ ജനപ്രിയ ലഘുഭക്ഷണങ്ങൾ ‘പാശ്ചാത്യ’മാണെന്ന് വിധിച്ചതിനു പുറമേ സമൂസ നിരോധിക്കുകയായിരുന്നു. രാജ്യത്തെ ഏതെങ്കിലും പൗരന്മാര്‍ ഈ വിഭവം തയ്യാറാക്കുകയോ കഴിക്കുകയോ ചെയ്താല്‍ കടുത്ത ശിക്ഷയാണ് ലഭിക്കുക. സൊമാലിയയിലെ തീവ്രവാദ സംഘടനയായ അല്‍-ഷബാബാണ് സമൂസയ്ക്ക് നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്. സൊമാലിയായില്‍ ഇപ്പോള്‍ നടക്കുന്ന ആഭ്യന്തര യുദ്ധം നയിക്കുന്ന സംഘടനയാണിത്. 2011 മുതലാണ് സൊമാലിയയില്‍ സമൂസയ്ക്ക് നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്.

Also read-തൃശൂരിൽ സംസാരശേഷിയില്ലാത്ത കുട്ടിയെ തെരുവുനായ ആക്രമിച്ചു

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സമൂസയ്ക്ക് നിരോധനമേര്‍പ്പെടുത്തിയതിന് ഔദ്യോഗിക വിശദീകരണമൊന്നും സംഘടന ഇതുവരെയും നല്‍കിയിട്ടില്ലെങ്കിലും അതിന്റെ ത്രികോണാകൃതിയാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ക്രിസ്തീയ വിശ്വാസപ്രകാരമുള്ള ‘പരിശുദ്ധ ത്രീത്വം'(പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ്) എന്ന സങ്കല്‍പ്പവുമായി സാദൃശ്യമുണ്ടെന്നാണ് ഇവരുടെ വാദം. സമൂസ പൂര്‍ണമായും ‘പാശ്ചാത്യ’മാണെന്ന് അവര്‍ വാദിക്കുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
സൊമാലിയയിൽ സമൂസ നിരോധിച്ചു; 'ഷേപ്പ് ' ശരിയല്ലെന്ന് തീവ്രവാദികൾ
Open in App
Home
Video
Impact Shorts
Web Stories