വിഷ്ണു അപകടത്തിൽപെട്ടില്ലെങ്കിലും അയാളോടൊപ്പം ജോലി ചെയ്തിരുന്ന പൈലറ്റും ജീവനക്കാരുമാണ് മരണപ്പെട്ടതെന്ന് സീമ കുറിപ്പിലൂടെ അറിയിച്ചു. തന്റെ അടുത്ത സുഹൃത്തിനെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയില്ലെന്നുമാണ് സീമ കുറിപ്പിലൂടെ പങ്കുവയ്ക്കുന്നത്.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
നമസ്ക്കാരം ..ഇന്നലെ ഉച്ചമുതൽ ആകെ വല്ലാത്ത അവസ്ഥയിൽ ആയിരുന്നു. വിമാന ദുരന്തത്തിന്റെ ആഘാതം വിട്ടൊഴിയുന്നില്ല ..ഇന്നുവരെ കാണാത്ത ,കേൾക്കാത്ത നിരവധി ആൾക്കാരുടെ ജീവിതം ഒരു സെക്കൻഡിൽ ഇല്ലാതാവുന്നു എന്നറിയുന്ന ആ നിമിഷം (അവർ ആരുമല്ലെങ്കിലും നമ്മുടെ ആരൊക്കെയോ ആണെന്ന ചിന്ത ആയിരുന്നു മനസുനിറയെ)..ഇതെന്റെ കൂടപ്പിറപ്പിനെ പോലെ ഞാൻ സ്നേഹിക്കുന്ന വിഷ്ണു (പത്തനാപുരം സ്വദേശി)..അവൻ എയർ ഇൻഡ്യയിൽ (ഇന്റർനാഷണൽ ഫ്ലൈറ്റിൽ) SUPERVISOR ആണ്..
advertisement
ഇന്നലെ ഷൂട്ടിലായിരുന്നു ഞാൻ ,അപകടം അറിഞ്ഞയുടൻ നെഞ്ചിൽ ഒരു ആളൽ ആയിരുന്നു ,പെട്ടെന്ന് അവനെ വിളിച്ചു ,അങ്ങേ തലക്കൽ വിഷ്ണുവിന്റെ സ്വരം കേൾക്കുന്നതുവരെ സമാധാനം ഉണ്ടായില്ല ..സ്വരം കേട്ടെങ്കിലും കരച്ചിലായിരുന്നു ..അവന്റെ യാത്രകളിൽ കൂടെ ഉണ്ടായിരുന്നവർ ആണ് മരണപ്പെട്ട ജീവനക്കാരും ,പൈലറ്റ്സും ,അവന്റെ കല്യാണത്തിന് വന്നവരായിരുന്നു പലരും ..എങ്ങനെ സമാധാനിപ്പിക്കണമെന്നറിയില്ലായിരുന്നു ..
ഇന്ന് രാവിലെ വീണ്ടും ലണ്ടനിലേക്കുള്ള ഫ്ലൈറ്റിൽ അവനു ജോലിക്കു പോകണമായിരുന്നു ,റീ ഷെഡ്യുൾ ചെയ്തു ഇന്ന് രാത്രീ ഡൽഹിയിൽ നിന്നും ലണ്ടനിലേക്ക് പോകും ..ഈ മുറിവുണങ്ങാൻ എത്ര നാൾ എടുക്കും എന്നറിയില്ല ,ഇപ്പോൾ വിളിക്കുമ്പോളും അവന്റെ സ്വരം വല്ലാണ്ടിടറി ഇരുന്നു ..പ്രതീക്ഷകളും ,സ്വപ്നങ്ങളും ബാക്കി വെച്ച് ഒരു നിമിഷം കൊണ്ട് എല്ലാം പൊലിഞ്ഞു തീരുമ്പോൾ,ഈശ്വര നിന്നോട് ഒന്നേ അപേക്ഷിക്കാനുള്ളു ..ഇത്രയും ക്രൂരൻ ആവല്ലേ നീ .