തിരുവനന്തപുരത്ത് ഒരു ഫ്ലാറ്റിൽ താമസിക്കുമ്പോൾ ഒരു ദിവസം ഭക്ഷണം കഴിക്കാൻ എന്നെ അങ്ങോട്ട് വിളിച്ചിരുന്നു. അന്ന് ഞാൻ വീട്ടിലേക്ക് പോകുമ്പോൾ സുരേഷിന്റെ ആദ്യ കുഞ്ഞും അവിടെയുണ്ടായിരുന്നു. അന്ന് സുരേഷ് എന്നോട് പറഞ്ഞു, ലക്ഷ്മി 'ഉണ്ണി വാവാവോ...' പാട്ട് കേട്ടാണ് ഉറങ്ങുന്നത്. ആ കുഞ്ഞിനെ എന്റെ മടിയിൽ കൊണ്ടിരുത്തി. സുരേഷ് ലക്ഷ്മിയെ വാത്സല്യത്തോടെ ചേർത്ത് പിടിക്കുന്ന രംഗങ്ങളെല്ലാം ഞാൻ കണ്ട് ഒരാഴ്ച കഴിഞ്ഞാണ് സുരേഷിന്റെ ജീവിതത്തിലെ ആ സങ്കടം സംഭവിച്ചത്.
ഞങ്ങളെ സംബന്ധിച്ച് അത് ഞങ്ങളുടെ ജീവിതത്തിലും ഇപ്പോഴും ഒരു ദുഃഖമാണ്. കുഞ്ഞിന്റെ കർമ്മങ്ങൾ നടക്കുന്ന സമയത്ത് സുരേഷിന്റെ അച്ഛൻ വന്ന് കെട്ടിപിടിച്ച് കരഞ്ഞുകൊണ്ട് പറഞ്ഞത് ഓർക്കുന്നു. ആ കരച്ചിൽ ഇപ്പോഴും എന്റെ ഉള്ളിലുണ്ട്. ആ മോൾ ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ എന്റെ മകനോളം പ്രായമുണ്ടാകുമായിരുന്നു. അത്രമാത്രം കുഞ്ഞുങ്ങളെ സ്നേഹിക്കുന്നയാളാണ് സുരേഷ് എന്നും സിബി മലയിൽ കൂട്ടിച്ചേർത്തു.
advertisement