അകാലത്തില്‍ വിടപറഞ്ഞ ചിത്രയുടെ പ്രിയപുത്രി നന്ദനയുടെ പിറന്നാള്‍ ദിനമാണിന്ന്. സംഗീത ലോകത്ത് ഇന്നും സജീവമായ ചിത്രയുടെ ജീവിതത്തിലെ ഏറ്റവും ദുഖം നിറഞ്ഞ സമയമായിരുന്നു മകളുടെ മരണം. നന്ദനയുടെ പിറന്നാള്‍ ദിനത്തില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ ചിത്ര മകള്‍ക്ക് ആശംസകള്‍ നേര്‍ന്നു.
'എന്റെ ഹൃദയത്തിൽ നീ ഒരു വിടവ് അവശേഷിപ്പിച്ചു. എനിക്ക് ഒരിക്കലും അത് നികത്താൻ കഴിയില്ല. ഓരോ ദിവസം കഴിയുന്തോറും ഞാൻ നിന്നെ കൂടുതൽ മിസ് ചെയ്യുന്നു. എന്നാണ് ചിത്ര കുറിച്ചത്'- ചിത്ര കുറിച്ചു.
advertisement
നീണ്ട പതിനഞ്ച് വർഷത്തെ കാത്തിരിപ്പിന് ശേഷം ചിത്രയ്ക്കും വിജയശങ്കറിനും ജനിച്ച മകളായിരുന്നു നന്ദന. ഡൗൺ സിൻഡ്രോമോടുകൂടിയായിരുന്നു കുട്ടിയുടെ ജനനം. നന്ദനയ്ക്ക് 8 വയസ്സുള്ളപ്പോള്‍ ദുബായിലെ എമിറേറ്റ്സ് ഹില്ലിലുള്ള നീന്തൽക്കുളത്തിൽ വീണ് ഉണ്ടായ അപകടത്തിലാണ് നന്ദന ലോകത്തോട് വിടപറഞ്ഞത്.
