കോവിഡ് 19 കൂടുതലായി റിപ്പോർട്ട് ചെയ്ത പള്ളിക്കര, ഉദുമ, ചെമ്മനാട്, മധുര്‍, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തുകളിലെയും കാസര്‍കോട് നഗരസഭയിലെയും പ്രദേശങ്ങളാണ് പോലീസിന്റെ പ്രത്യേക നിരീക്ഷണത്തിലാക്കുന്നത്. ഈ പ്രദേശങ്ങളില്‍ പോലീസ് സംഘത്തിന്റെ കാവലുണ്ടാകും. ജനങ്ങള്‍ക്ക് ആവശ്യമായ സാധനങ്ങളടക്കം എല്ലാ സേവനങ്ങളും പേലീസ് തന്നെ എത്തിച്ചു നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ആവശ്യങ്ങൾ അറിയിക്കുന്നതിനായി പ്രത്യേക വാട്ട്സ്ആപ്പ് പോലീസ് ഏർപ്പെടുത്തിയിട്ടുണ്ട്. പേരും ഫോണ്‍ നമ്പറും ആവശ്യമായ സാധനങ്ങളുടെ ലിസ്റ്റും സഹിതം വാട്ട്സ്ആപ്പ് നമ്പറിലേക്ക് സന്ദേശം അയച്ചാല്‍ സാധനങ്ങൾ പൊലീസ് വീട്ടിലെത്തിക്കും. 9497935780 ആണ് പൊലീസിന്റ വാട്ട്സ്ആപ്പ് നമ്പർ. വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ആവശ്യമായ മരുന്നിനും മറ്റു സേവനങ്ങള്‍ക്കും പോലീസിന്റെ ഈ സേവനം ഉപയോഗിക്കാവുന്നതാണ്.
advertisement