വിദ്യാര്‍ഥിയുടെ ഉത്തരക്കടലാസ് ബിട്ടുശര്‍മ എന്നയാളുടെ ഇന്‍സ്റ്റഗ്രാം പേജിലാണ് പ്രത്യക്ഷപ്പെട്ടത്. ഈ തമാശക്കാരനായ വിദ്യാര്‍ഥിയാരെന്നാണ് പലരും ഇതിന് കമന്റ് ചെയ്തത്. ചിരിക്കുന്ന ഇമോജികള്‍ പലരും പങ്കുവെച്ചു. പരീക്ഷയുടെ ഉത്തരക്കടലാസില്‍ വിദ്യാര്‍ഥികള്‍ പാട്ടുകളുടെ വരികള്‍ എഴുതിച്ചേര്‍ക്കുന്നത് പുതിയ കാര്യമല്ലെങ്കിലും ഈ സംഭവം വളരെവേഗമാണ് ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുകയും സോഷ്യല്‍ മീഡിയയെ ചിരിപ്പിക്കുകയും ചെയ്തു.
ഛണ്ഡീഗഡ് യൂണിവേഴ്‌സിറ്റി മീംസ് എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ കഴിഞ്ഞവര്‍ഷം സമാനമായ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ബോളിവുഡ് സിനിമയായ ത്രീ ഇഡിയറ്റ്‌സിലെ ഗിവ് മി സം സണ്‍ഷൈന്‍, പികെയിലെ ഭഗവാന്‍ ഹേ കഹാന്‍ രേ തൂ തുടങ്ങിയ ഗാനങ്ങളുടെ വരികളാണ് വിദ്യാര്‍ഥി മൂന്ന് ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായി നല്‍കിയത്. പേജിൽ അധ്യാപകൻ വലിയൊരു പൂജ്യം മാർക്കായി നൽകിയതും കാണാമായിരുന്നു.
ഈ വീഡിയോ നാല് ലക്ഷം പേരാണ് കണ്ടത്. ഒട്ടേറെപ്പേര്‍ രസകരമായ കമന്റുകളും ഇമോജികളും വീഡിയോയുടെ താഴെ നല്‍കി. എന്നാല്‍, ഈ വീഡിയോ പിന്നീട് ഇന്‍സ്റ്റഗ്രാം നീക്കം ചെയ്തു.
മറ്റൊരു സംഭവത്തില്‍ കര്‍ണാടകയില്‍ നിന്നുള്ള ഒരു വിദ്യാര്‍ഥി നാനു നന്ദിനി ബെംഗളൂരുരി ബന്ധിനി എന്ന ഗാനം എഴുതിയതും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതേസമയം, വിദ്യാര്‍ഥിയുടെ സര്‍ഗാത്മകതയ്ക്ക് മുഴുവന്‍ മാര്‍ക്കും നല്‍കണമെന്ന് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ആവശ്യപ്പെട്ടിരുന്നു. ബെംഗളൂരുവിലെ ഐടി ജീവനക്കാരെ ഉന്നമിട്ട് തയ്യാറാക്കിയതാണ് ഈ ഗാനം. ഈ ഗാനവും ഉത്തരക്കടലാസും വലിയ തോതിൽ വൈറലായിരുന്നു.
Summary: Student writes Hindi movie song on answer sheet to the amusement of social media