ടാസിയയുടെ രണ്ടാമത്തെ മകള്‍ക്ക് 14 വയസ്സാണ് പ്രായം. അതിന് താഴെയുള്ള ആൺകുട്ടിയായ ഇസയ്യയ്ക്ക് 12 വയസ്സും ഉണ്ട്. യുവതിയുടെ ഏറ്റവും ഇളയ കുഞ്ഞായ ആഷ്റ്റിന് വെറും അഞ്ച് മാസമാണ് പ്രായം. 24 കാരിയായ ടാസിയയും 26 -കാരനായ ഭർത്താവും അവരുടെ വിവാഹശേഷം ഒരു കുഞ്ഞിനെ ദത്തെടുക്കാൻ ആഗ്രഹിച്ചിരുന്നു എന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ഒരു 16 വയസ്സുള്ള കുട്ടിയെ ദത്തെടുക്കാൻ ആയിരുന്നു അവർ ആദ്യം തീരുമാനിച്ചിരുന്നത്.
അങ്ങനെ ഒരു ഫോസ്റ്റർ ഹോമിലെത്തിയ ദമ്പതികളോട് 14 കാരിയായ റോറിയെ ദത്തെടുക്കാൻ അവിടെയുള്ള ആളുകൾ നിർദ്ദേശിച്ചു. അങ്ങനെ റോറിയെ അവർ ആദ്യം മകളായി സ്വീകരിച്ചു. എന്നാൽ കുറച്ചു ദിവസങ്ങൾക്ക് ശേഷം ദമ്പതികൾക്ക് അതേ ഫോസ്റ്റർ ഹോമിൽ നിന്നും മറ്റൊരു ഫോണ്‍ കോള്‍ വന്നു. റോറിയുടെ സഹോദരനായ 12 കാരൻ ഇസായയ്ക്ക് തനിച്ച് ജീവിക്കാൻ കഴിയില്ല എന്നും അവനും ഒരു കുടുംബം വേണമെന്നും അവർ അറിയിക്കുകയായിരുന്നു. ഇത് കേട്ടതോടെ മറ്റൊന്നും ആലോചിക്കാതെ ടാസിയയും ഭർത്താവും ഇസായയെയും മകനായി ദത്തെടുത്തു.
advertisement
എന്നാൽ ഈ യുവ ദമ്പതികൾക്ക് 16 വയസ്സുള്ള മകൾ എങ്ങനെ വന്നു എന്നതല്ലേ സംശയം. 16 കാരി ടാസിയയുടെ തന്നെ ഒരു കസിനാണ്. കുട്ടിക്കാലം മുതൽ അവളെ നോക്കിയിരുന്നത് മുത്തശ്ശിയായിരുന്നു. മുത്തശ്ശിയുടെ മരണശേഷം അവളെ ടാസിയ ഏറ്റെടുക്കുകയായിരുന്നു. തുടർന്ന് ഔദ്യോഗികമായി അവളുടെ അമ്മയും ടാസിയ തന്നെയായി.
അഞ്ച് മാസം മുൻപാണ് ടാസിയ തൻ്റെ മകൻ ആഷ്‌റ്റിന് ജന്മം നൽകിയത്. ഇപ്പോൾ നാലു മക്കളോടൊപ്പം സന്തോഷകരമായ ഒരു കുടുംബജീവിതം നയിക്കുകയാണ് ഈ ദമ്പതികൾ. ചിലപ്പോഴൊക്കെ ആളുകൾ തന്നെ മോശമായി വിലയിരുത്താറുണ്ടെങ്കിലും അവർ പറയുന്ന കാര്യങ്ങളിൽ തനിക്ക് വിഷമം തോന്നാറില്ലെന്ന് ടാസിയ പറഞ്ഞു. ഇവരുടെ ഈ യഥാർത്ഥ കഥ അറിഞ്ഞശേഷം ദമ്പതികളുടെ നല്ല മനസ്സിനെ പ്രശംസിച്ചുകൊണ്ട് നിരവധി ആളുകളും ഇപ്പോൾ രംഗത്തെത്തുന്നുണ്ട്.