TRENDING:

ക്യാൻസറിനെ തോൽപ്പിച്ച ഇദ്ദേഹത്തിന് ഒന്‍പത് മാസത്തിനുള്ളില്‍ ലോട്ടറിയടിച്ചത് മൂന്ന് തവണ

Last Updated:

ആല്‍ബെര്‍ട്ടയിലെ ഡേവിഡ് സെര്‍ക്കിന്‍ ഒരു വര്‍ഷത്തിനിടെ മൂന്ന് തവണ ലോട്ടറി അടിച്ച് 2.5 മില്യണ്‍ ഡോളര്‍ നേടി. ക്യാന്‍സര്‍ അതിജീവിച്ച സെര്‍ക്കിന്‍ ഇത് ജ്യോതിശാസ്ത്രപരമായ ഭാഗ്യമാണ് എന്ന് വിശ്വസിക്കുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കാനഡയിലെ ആല്‍ബെര്‍ട്ടയില്‍ നിന്നുള്ള ഒരു വൃദ്ധനെ ഭാഗ്യം തേടിയെത്തിയത് ഒന്നും രണ്ടും തവണയല്ല, മൂന്ന് തവണ. ഡേവിഡ് സെര്‍ക്കിന്‍ എന്നയാളെയാണ് ഒരു വര്‍ഷത്തിനിടെ മൂന്ന് തവണ ഭാഗ്യം കടാക്ഷിച്ചത്. വെസ്റ്റേണ്‍ കാനഡ ലോട്ടറി കോര്‍പ്പറേഷന്‍ (ഡബ്ല്യുസിഎല്‍സി) പറയുന്നതനുസരിച്ച് 2.5 മില്യണ്‍ ഡോളറാണ് ഒന്‍പത് മാസത്തിനുള്ളില്‍ ഇദ്ദേഹത്തിന് ലോട്ടറി അടിച്ചത്. ക്യാന്‍സറിനെ അതിജീവിച്ച ഡേവിഡ് സെര്‍ക്കിനെ സംബന്ധിച്ച് ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ടതാണ് ഈ നേട്ടമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
News18
News18
advertisement

ആല്‍ബെര്‍ട്ടയിലെ ലെത്ത്ബ്രിഡ്ജില്‍ നിന്നുള്ള വിശ്രമജീവിതം നയിക്കുന്ന സെര്‍ക്കിന്‍ ക്യാന്‍സറിനെ തോല്‍പ്പിച്ച വ്യക്തിയാണ്. ലോട്ടോ മാക്‌സ് ലോട്ടറി തിരഞ്ഞെടുപ്പില്‍ ഓഗസ്റ്റിലാണ് ഇദ്ദേഹം ആദ്യമായി സമ്മാനം നേടുന്നതെന്ന് ലോട്ടറി ഉദ്യോഗസ്ഥന്‍ അറിയിച്ചു. 5 ലക്ഷം ഡോളറാണ് ആദ്യം സമ്മാനത്തുകയായി അടിച്ചത്. പിന്നീട് നവംബര്‍ 16-ന് നടന്ന തിരഞ്ഞെടുപ്പില്‍ ലോട്ടോ 6/49 ലോട്ടറിയില്‍ ഒരു മില്യണ്‍ ഡോളറിന്റെ സമ്മാനതുക ലഭിച്ചു.

കഴിഞ്ഞ മാസം എടുത്ത ലോട്ടറിക്കാണ് ഇപ്പോള്‍ വീണ്ടും ഒരു മില്യണ്‍ ഡോളര്‍ സമ്മാനം അടിച്ചിരിക്കുന്നത്. ഗ്യാസ് വാങ്ങുന്നതിനിടയിലാണ് താന്‍ ഈ ടിക്കറ്റ് എടുത്തതെന്ന് സെര്‍ക്കിന്‍ പറയുന്നു. ലോട്ടറി അവസാന ഘട്ടത്തിലാണ് എടുത്തതെന്നും എന്താണ് തനിക്ക് നഷ്ടപ്പെടാനുള്ളതെന്ന് ചിന്തിച്ചാണ് അവസാനം ലോട്ടറി എടുത്തതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

advertisement

2.5 മില്യണ്‍ ഡോളറാണ് മൂന്ന് തവണയായി സെര്‍ക്കിന് ലോട്ടറി അടിച്ചതെന്ന് ഡബ്ല്യുസിഎല്‍സി പറയുന്നു. സെര്‍ക്കിന്‍ പറയുന്നത് ഇത് തന്റെ ജ്യോതിശാസ്ത്രപരമായ സാധ്യതയുമായി ബന്ധപ്പെട്ടതാണെന്നാണ്. ഇനി ഇങ്ങനെ ഒരിക്കലും സംഭവിക്കില്ലെന്ന് അറിയാമെങ്കിലും വീണ്ടും ലോട്ടറി എടുക്കുന്നതായും അത് ഇഷ്ടപ്പെടുന്നതായും അദ്ദേഹം പറഞ്ഞു.

ഡബ്ല്യുസിഎല്‍സി പറയുന്നത് പ്രകാരം ജാക്‌പോട്ട് നേടാനുള്ള സാധ്യത 33,294,800-ല്‍ ഒന്ന് ആണ്. എന്നാല്‍ ഈ സാധ്യത വര്‍ഷത്തില്‍ മൂന്ന് തവണയുണ്ടാകുമെന്നാണ് സെര്‍ക്കിന്‍ നിര്‍വചിക്കുന്നത്. 1982 മുതല്‍ അദ്ദേഹം ലോട്ടറി എടുക്കുന്നതാണെന്നും സെര്‍ക്കിന്‍ പറയുന്നു. "ടിക്കറ്റ് പരിശോധിക്കുക, വിജയിച്ചാല്‍ നിങ്ങള്‍ സന്തോഷവാനായിരിക്കും. വിജയിച്ചില്ലെങ്കില്‍ വീണ്ടും എടുക്കുക", സെര്‍ക്കിന്‍ പറഞ്ഞു. ഇതിനെല്ലാം നന്ദി പറയുകയാണെന്നും അദ്ദേഹം പറഞ്ഞു.

advertisement

തന്റെ സമീപകാല വിജയങ്ങളെത്തുടര്‍ന്ന് ഭാര്യയ്ക്കും കുടുംബത്തിനും ഉണ്ടായ ഞെട്ടലും സെര്‍ക്കിന്‍ വിവരിച്ചു. അവസാന ലോട്ടറി വിജയത്തിന് ശേഷം ഭാര്യയെ ഹവായിയിലേക്ക് കൊണ്ടുപോയി എന്നും അടുത്തതായി ന്യൂഫൗണ്ട്‌ലാന്‍ഡിലേക്ക് പോകാന്‍ പദ്ധതിയിട്ടിരിക്കുന്നുവെന്നും സെര്‍ക്കിന്‍ പറഞ്ഞു. നവംബറില്‍ ലോട്ടറി അടിച്ചതിന് ശേഷം അദ്ദേഹം തന്റെ സുഹൃത്തുക്കളെ സഹായിക്കുന്നുണ്ടെന്നും ദി ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
ക്യാൻസറിനെ തോൽപ്പിച്ച ഇദ്ദേഹത്തിന് ഒന്‍പത് മാസത്തിനുള്ളില്‍ ലോട്ടറിയടിച്ചത് മൂന്ന് തവണ
Open in App
Home
Video
Impact Shorts
Web Stories