TRENDING:

വിമാനത്തിനുള്ളിൽ കെട്ടിപ്പിടിച്ച് കിടന്ന് സിംഹരാജാക്കന്മാരുടെ യാത്ര; ഇന്റ‍‍‍‍ർനെറ്റിൽ വൈറലായി ചിത്രങ്ങൾ

Last Updated:

ഒരേ രക്തഗ്രൂപ്പിൽപ്പെട്ട സിംഹങ്ങൾ തമ്മിലുള്ള ഇണചേരൽ ഒഴിവാക്കുന്നതിന് വേണ്ടിയാണ് സിംഹങ്ങളെ ദക്ഷിണാഫ്രിക്കയിലെ ഒരു പുതിയ റിസർവിലേക്ക് മാറ്റിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കഴിഞ്ഞ ദിവസങ്ങളിൽ ഇന്റ‍‍‍‍ർനെറ്റിൽ വൈറലായ ഒരു ചിത്രം. മൂന്ന് യമണ്ടൻ സിംഹങ്ങൾ പരസ്പരം ഒരു സ്വകാര്യ ജെറ്റിൽ കെട്ടിപ്പിടിച്ച് കിടക്കുന്നു. ആരെയും കൂസാത്ത, കാഴ്ചയിൽ തന്നെ പേടി തോന്നിക്കുന്ന സിംഹ രാജാക്കൻമാരുടെ ഈ കിടത്തം ഓമനത്തം തുളുമ്പുന്നു എന്നു പറഞ്ഞാണ് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തത്.
advertisement

ദക്ഷിണാഫ്രിക്കയിലെ ഖാംബ് കലഹാരി റിസർവിൽ നിന്ന് പ്രിട്ടോറിയയിലുള്ള മാബുല ഗെയിം റിസർവിലേക്ക് പറക്കുകയായിരുന്നു ഈ വീരൻമാ‍ർ. ഓരോ സിംഹങ്ങൾക്കും 190 കിലോഗ്രാമോളം ഭാരം ഉണ്ടെന്നാണ് റിപ്പോ‍‍‍ർട്ടുകൾ സൂചിപ്പിക്കുന്നത്. മെട്രോ.കോ.യുകെയുടെ റിപ്പോർട്ട് അനുസരിച്ച്, വിമാനം പറന്നുയ‍ർന്നപ്പോൾ മൂന്നുപേരും സ്വകാര്യ ജെറ്റിന്റെ തറയിൽ പരസ്പരം കെട്ടിപ്പിടിച്ചു കിടക്കുകയായിരുന്നു. വിമാനത്തിനുള്ളിൽ വലിപ്പവും രാജകീയ ഭാവങ്ങളും ഉപേക്ഷിച്ച് നല്ല കുട്ടികളായി പരസ്പരം കെട്ടിപ്പിടിച്ചു കിടക്കുന്നതു കണ്ട ഇവരുടെ സംരക്ഷക‍‍‍ർ തന്നെയാണ് ഈ ചിത്രങ്ങൾ പക‍‍ർത്തിയത്. ആ കിടപ്പിലെ ഓമനത്തം കാരണം ചിത്രങ്ങൾ വൈറലാവുകയായിരുന്നു.

advertisement

'വിഷാദം മാറ്റാൻ പൊടിക്കൈകൾ മതിയോ?'; കൃത്യമായ ചികിത്സയും പരിചരണവും തേടേണ്ടതാണ് വിഷാദരോഗം

പരിസ്ഥിതി പ്രവ‍ർത്തക‍ർക്കും അവരുടെ സംഘടനകൾക്കും വേണ്ടി പ്രവർത്തിക്കുകയും പിന്തുണ നൽകുകയും ചെയ്യുന്ന 200ഓളം സന്നദ്ധ പൈലറ്റുമാ‍ർ ഉള്ള ലാഭേച്ഛയില്ലാതെ പ്രവ‍ർത്തിക്കുന്ന ഒരു സംഘടന ആണ് സിംഹങ്ങളെ ഖാംബ് കലഹാരി റിസർവിൽ നിന്ന് മാബുല ഗെയിം റിസർവിലേക്ക് പറക്കാൻ സഹായിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഒരേ രക്തഗ്രൂപ്പിൽപ്പെട്ട സിംഹങ്ങൾ തമ്മിലുള്ള ഇണചേരൽ ഒഴിവാക്കുന്നതിന് വേണ്ടിയാണ് സിംഹങ്ങളെ ദക്ഷിണാഫ്രിക്കയിലെ ഒരു പുതിയ റിസർവിലേക്ക് മാറ്റിയത്. ഈ നീക്കത്തിന് ജനിതക വൈവിധ്യം വർദ്ധിപ്പിക്കാനും ജനസംഖ്യാ ഉപവിഭാഗം കുറയ്ക്കാനും കഴിയുമെന്ന് സിംഹങ്ങളെ മാബുല ഗെയിം റിസർവിലേക്ക് മാറ്റാൻ സഹായിച്ച സംഘടന പറഞ്ഞു.

advertisement

വിമാനത്തിലായിരിക്കുമ്പോൾ, സിംഹങ്ങൾ പരസ്പരം തറയിൽ കിടന്ന്, ഒന്ന് മറ്റൊന്നിന്റെ മുകളിലേക്ക് വലിയ കൈകൾ എടുത്ത് വെച്ച് കിടന്നു. മൂന്ന് സിംഹങ്ങളും ശാന്തരായിരുന്നതു കണ്ടും, വിമാനത്തിന്റെ തറയോടു ചേ‍‍ർത്ത് ബന്ധിപ്പിച്ചിരുന്നതു കൊണ്ടും കൂടെയുണ്ടായിരുന്ന പരിപാലകർക്ക് പ്രശ്നങ്ങളൊന്നുമില്ലാതെ ആ മനോഹരനിമിഷം ചിത്രീകരിക്കാൻ കഴിഞ്ഞു.

മൂന്നാറിൽ സി എസ് ഐ പുരോഹിതരുടെ ധ്യാനത്തിൽ പങ്കെടുത്ത ഒരു വൈദികൻ കൂടി മരിച്ചു; രണ്ടു പേർ ഗുരുതരാവസ്ഥയിൽ

കലാഹാരി സിംഹങ്ങൾ ആഫ്രിക്കയിലെ ഏറ്റവും വലിയ സിംഹങ്ങളാണ്. ചിത്രത്തിൽ കാണുന്ന ഈ മൂന്ന് പേരും ഏകദേശം 200 കിലോയോളം ഭാരമുള്ളവരാണ്. 'ഖാംബ് കലഹാരി റിസർവിൽ നിന്ന് മാബുല ഗെയിം റിസർവിലേക്ക് മൂന്ന് സിംഹങ്ങളെയും മാറ്റുന്നതിന് സഹായിച്ച പൈലറ്റ് മെന്നോ പാർസൺസിന് നന്ദി. ഒപ്പം ഡോ. ആൻഡി ഫ്രേസറാണ് സിംഹങ്ങളെ നിരീക്ഷിച്ചതും സംരക്ഷിച്ചതും. ‘സിംഹങ്ങളുടെ ഈ സ്ഥലം മാറ്റം ജനിതക വൈവിധ്യം വർദ്ധിപ്പിക്കുകയും ഇവയുടെ പ്രജനനത്തിൽ ഉപവിഭാഗം കുറയ്ക്കുന്നതിനും സഹായിക്കുമെന്ന്.' പ്രസ്താവനയിൽ പറയുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ദക്ഷിണാഫ്രിക്കയിൽത്തന്നെ ആൺ സിംഹങ്ങൾക്കും പെൺ സിംഹങ്ങൾക്കും നടുവിൽ ഇരുന്നുകൊണ്ട് ഒരാൾ ഗിറ്റാർ വായിച്ച് പാട്ടുപാടുന്ന വീഡിയോയും കഴി‍ഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു. സ്വിറ്റസർലണ്ടിലെ ഫിനാൻഷ്യൽ കമ്പനി അടച്ചു പൂട്ടി 2017ൽ സൗത്ത് ആഫ്രിക്കയിൽ വന്ന് വന്യജീവി സങ്കേതം ആരംഭിച്ച ഡീൻ ഷ്നീഡർ എന്ന വ്യക്തിയാണ് സിംഹങ്ങൾക്ക് നടുവിലിരുന്ന് പാട്ട് പാടിയത്. ഒരു വന്യജീവി വിദഗ്ധനും കൂടിയാണ് കക്ഷി.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
വിമാനത്തിനുള്ളിൽ കെട്ടിപ്പിടിച്ച് കിടന്ന് സിംഹരാജാക്കന്മാരുടെ യാത്ര; ഇന്റ‍‍‍‍ർനെറ്റിൽ വൈറലായി ചിത്രങ്ങൾ
Open in App
Home
Video
Impact Shorts
Web Stories